വരുന്നു, സ്വയം വൃത്തിയാക്കുന്ന കാര്‍...

Posted By:

യാത്രകള്‍ക്ക് കാര്‍ ഏറെ സൗകര്യപ്രദമാണ്. എന്നാല്‍ അത് വൃത്തിയായി കൊണ്ടുനടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലത്ത്. ചെളിയും പൊടിയും നിറഞ്ഞ് വൃത്തികേടാകാന്‍ എളുപ്പമാണ്. ഇന്ത്യന്‍ റോഡുകളിലൂടെയാവുമ്പോള്‍ പറയുകയും വേണ്ട.

എന്നാല്‍ ഇനി കാര്‍ കഴുകുന്നതിനുള്ള കഷ്ടപ്പാട് ഓര്‍ത്ത് പ്രയാസപ്പെടെണ്ട. പൊടിയും ചെളിയും തനിയെ തുടച്ചുനീക്കുന്ന കാര്‍ വരുന്നു. നിസാനാണ് ഈ പുതിയ സാങ്കേതിക വിദ്യ അവരതരിപ്പിച്ചിരിക്കുന്നത്.

സംഗതി മറ്റൊന്നുമല്ല, പെയിന്റിനു മുകളില്‍ പ്രത്യേക കോട്ടിംഗ് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അള്‍ട്ര എവര്‍ ഡ്രൈ എന്നു പേരുള്ള സൂപ്പര്‍ ഹൈഡ്രോഫോബിക് പെയിന്റാണ് ഈ കോട്ടിംഗ്. അന്തരീക്ഷത്തിനും കാറിന്റെ യദാര്‍ഥ പെയിന്റിനും ഇടയില്‍ വായുവിന്റെ ഒരു പാളി സൃഷ്ടിക്കുകയാണ് ഈ കോട്ടിംഗ് ചെയ്യുന്നത്. ഇതിലൂടെ ചെളിവെള്ളവും മറ്റും കാറില്‍ പതിയുകയില്ല എന്നതാണ് സവിശേഷത.

നിലവില്‍ നസാന്‍ നോട്ടില്‍ ഇത് വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. എങ്കിലും നിസാന്റെ യൂറോപ്പിലെ ടെസ്റ്റിംഗ് സെന്ററില്‍ എഞ്ചിനീയര്‍മാര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ കാറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഈ കോട്ടിംഗ് ഉപയോഗിക്കാന്‍ സാധ്യതയില്ല. മറ്റ് ആക്‌സസറികള്‍ പോലെ വേറിട്ട ഉത്പന്നമായി വില്‍ക്കാനാണ് കമ്പനി ആലോചിക്കുന്നത്.

എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ കാര്‍ നീങ്ങുമ്പോള്‍ തെറിക്കുന്ന ചെളി ബോഡിയില്‍ പറ്റിപ്പിടിക്കില്ല എന്നതാണ് നിസാന്‍ പരീക്ഷിച്ച പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

 

 

അള്‍ട്ര എവര്‍ ഡ്രൈ എന്നു പേരുള്ള പ്രത്യേക സൂപ്പര്‍-ഹൈഡ്രോഫോബിക് പെയിന്റാണ് ഇത് സാധ്യമാക്കുകന്നത്.

 

 

കാറിന്റെ ബോഡിയില്‍ സാധാരണ പെയിന്റിനു മുകളിലായി അള്‍ട്ര എവര്‍ ഡ്രൈ സ്‌പ്രെ ചെയ്താല്‍ മതി.

 

 

കാറിഴന്റെ പെയിന്റിനും അന്തരീക്ഷത്തിനും ഇടയില്‍ വായുവിന്റെ ഒരു പാളി സൃഷ്ടിക്കുകയാണ് ഈ കോട്ടിംഗ് ചെയ്യുന്നത്.

 

 

നിസാന്‍ നോട്ടില്‍ ഈ കോട്ടിംഗ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം കണ്ടുനോക്കു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot