മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക് പ്രൊഫൈല്‍ വിപ്ലവം!!!
അടുത്തിടെയാണ് ഫേസ്ബുക് 10 പിറന്നാള്‍ ആഘോഷിച്ചത്. നീണ്ട ഒരു പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്. ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങള്‍ വന്നു.
ഫേസ്ബുക്കിന്റെ ആരംഭം മുതലുള്ള ഈ മാറ്റങ്ങള്‍ കൃത്യമായി അറിയണമെങ്കില്‍ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ മതി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിനു സംഭവിച്ച ഓരോ മാറ്റങ്ങളും ഇതില്‍ പ്രകടമാവും.
ആ പ്രൊഫൈലുകള്‍ ചുവടെ കൊടുക്കുന്നു.

#1
2011 -ല്‍ നടന്ന ഒരു പ്രസന്റേഷനില്‍ 2005-ലെ തന്റെ ഫേസ്ബുക് പ്രൊഫൈല്‍ കാണിക്കുന്നു.

#2
2007-ലെ സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക് പ്രൊഫൈല്‍ ഇങ്ങനെ. ആദ്യത്തേതില്‍ നിന്ന് പ്രകടമായ മാറ്റങ്ങള്‍ ഇതില്‍ കാണാം.

#3
2007- ഡിസംബറില്‍ തന്റെ പ്രൊഫൈല്‍ ചിത്രം സുക്കര്‍ബര്‍ഗ് മാറ്റിയപ്പോള്‍.

#4
2010-ല്‍ സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ഇങ്ങനെ

#5
2011-ല്‍ ടൈം ലൈന്‍ അവതരിപ്പിച്ച സമയത്ത് സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ കാണിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ചിത്രങ്ങളാണ് കവര്‍ ഫോട്ടോയായി നല്‍കിയത്.

#6
അടുത്ത വര്‍ഷം തന്റെ പ്രൊഫൈലില്‍ ഫേസ്ബുക് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ എന്ന് അദ്ദേഹം ചേര്‍ത്തു.

#7
2012-ല്‍ കൂട്ടുകാരിയായ പ്രസില ചാനിനെ വിവാഹം കഴിച്ചപ്പോള്‍ വലിയൊരു വിവാഹ ഫോട്ടോ അപ്‌ലോഡ് ചെയ്തതിനൊപ്പം ലൈഫ് ഇവന്റും പ്രൊഫൈലില്‍ ചേര്‍ത്തു.

#8
സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറെ പേര്‍ സന്ദര്‍ശിച്ച വര്‍ഷമാണ് 2013. കാരണമാകട്ടെ ഖലീല്‍ എന്ന ഹാക്കര്‍ ഫേസ്ബുക്കില്‍ സുരക്ഷാ പിഴവ് കണ്ടെത്തുകയും അത് സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ഹാക് ചെയ്ത് അതില്‍ കുറിക്കുകയും ചെയ്തു.

#9
നിലവിലെ സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ ഇതാണ്. 2013 മുതല്‍ ഇതുവരെയായി 1 കോടി ഫോളേവേഴ്‌സാണ് സുക്കര്‍ബര്‍ഗിന് അധികമായി ഉണ്ടായിരിക്കുന്നത്. ആകെ ഫോളോവേഴ്‌സിന്റെ എണ്ണം 2.8 കോടി.


Click it and Unblock the Notifications








