എലന്‍ മസ്‌കിന്റെ ജീവിതത്തിലൂടെ ഒരു 'യാത്ര'!!!

By Bijesh
|

എലന്‍ മസ്‌ക് എന്ന കോടീശ്വരനായ ബിസിനസുകാരന് വിശേഷണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഒരുപാടു വിശേഷണങ്ങള്‍ ആവശ്യമില്ലാതെ ലോകം മുഴുവന്‍ അദ്ദേഹത്തെ അറിയുകയും ചെയ്യും. ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ., സ്‌പേസ് എക്‌സ് സ്ഥാപകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന എലന്‍ മസ്‌ക് സാേങ്കതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ്.

ഇന്ന് യു.എസിലും യുറോപ്പിലും നിരത്തുകളിലൂടെ ഓടുന്ന മിക്ക ഇലക്ട്രിക് കാറുകളും ടെസ്ല മോട്ടോഴ്‌സിന്റെതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും അദ്ദേഹം അടങ്ങിയിരിക്കുന്നില്ല. പുതിയ പുതിയ സംരംഭങ്ങളുമായി മുന്നോട്ടു പോകുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം മുന്നോട്ടു വച്ച ഹൈപര്‍ ലൂപ് അതിവേഗ ട്രെയിനിന്റെ ആശയം.

സാധാരണ കോടീശ്വരന്‍മാരെ പോലെ വലിയ വലിയ കൊട്ടാരങ്ങളും ദ്വീപുകളും വിലക്കു വാങ്ങുക, ആഡംബര വസതികള്‍ പണിയുക തുടങ്ങിയവയിലൊന്നും ഇദ്ദേഹത്തിന് വലിയ താല്‍പര്യമില്ല. എന്നും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം.

സാങ്കേതിക ലോകത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഈ പ്രതിഭയുടെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിക്കാം.

#1

#1

ഫേസ് ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിനെ പോലെ വളരെ ചെറുപ്പത്തിലേ പ്രോഗ്രാമിംഗ് അറിയാമായിരുന്നു എലന്‍ മസ്‌കിന്. അത് തനിയെ പഠിച്ചെടുത്തതുമാണ്. തന്റെ ആദ്യത്തെ വീഡിയോ ഗെയിം കോഡ് 30000 രൂപയ്ക്കാണ് അദ്ദേഹം വിറ്റത്. 12-ാം വയസിലായിരുന്നു ഇത്.

 

#2

#2

പഠനത്തിലും പിന്നോക്കമായിരുന്നില്ല എലന്‍ മസ്‌ക്. പെന്‍സില്‍ വാനിയ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റിലും ഭൗതിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.

#3

#3

1999 -ലാണ് എലന്‍മസ്‌ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സഹോദരനുമായി ചേര്‍ന്ന് ആരംഭിച്ച സിപ് 2 എന്ന കമ്പനി കോംപാക് വിലക്കു വാങ്ങിയതോടെയാണ് ഇത്. 220 ലക്ഷം ഡോളറാണ് ഈ കച്ചവടത്തില്‍ എലന്‍ മസ്‌കിന് ലഭിച്ചത്.

#4
 

#4

2000-ത്തില്‍ ജസ്റ്റിന്‍ മസ്‌കിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അഞ്ചു കുട്ടികളുണ്ടെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. 2010-ല്‍ വീണ്ടും മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും വേര്‍െപടുത്തി.

#5

#5

സിപ്2 കോംപാകിനു വിറ്റ ശേഷം അദ്ദേഹം ആരംഭിച്ച കമ്പനിയാണ് പേപല്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് ഇ-ബെ ഇ കൊമേഴ്‌സ് ൈസറ്റിന് വിറ്റു. 1.5 ബില്ല്യന്‍ ഡോളറിനായിരുന്നു വില്‍പന.

#6

#6

പേപലിന്റെ വില്‍പന പൂര്‍ത്തിയാകും മുമ്പ് എലന്‍ മസ്‌ക് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയ സ്‌പേസ് എക്‌സ് ആരംഭിച്ചു.

#7

#7

2004-ലാണ് ടെസ്ല മോട്ടോഴ്‌സ് എലന്‍മസ്‌കിന്റെ കൈകളില്‍ വരുന്നത്.

#8

#8

എലന്‍ മസ്‌കിന്റെ ബന്ധുവായ ലിന്‍ഡന്‍ റൈവ് ആരംഭിച്ച സോളാര്‍ സിറ്റി എന്ന സോളാര്‍ പവര്‍ ഉത്പാദന വിതരണ സ്ഥാപനത്തിന്റെ ചെയര്‍മാനായി 2006-ല്‍ മസ്‌കിനെ നിയമിച്ചു. ഇന്ന് യു.എസിലെ ഏറ്റവും വലിയ സോളാര്‍ പ്രൊവൈഡറാണ് സോളാര്‍ സിറ്റി.

#9

#9

2006-ല്‍ തന്നെ ടെസ്ല മോട്ടോഴ്‌സും പ്രശസ്തിയിലേക്കുയര്‍ന്നു. ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഇന്നൊവേഷന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ടെസ്ലയുടെ റോഡ്‌സ്റ്ററിനു ലഭിച്ചു.

#10

#10

2008-ല്‍ രണ്ട് സുപ്രധാന നേട്ടങ്ങള്‍ എലന്‍ മസ്‌ക് കൈവരിച്ചു. ടെസ്ലയുടെ റോഡ്‌സ്‌റ്റെര്‍ എന്ന വാഹനം വ്യാപകമായി വിപണിയിലിറങ്ങി. കുടാതെ നാസക്കു വേണ്ടി വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള 1.6 ബില്ല്യന്‍ ഡോളറിന്റെ കരാര്‍ എലന്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിക്കു ലഭിച്ചു.

#11

#11

2012-ല്‍ ടെസ്ല മോട്ടോഴ്‌സിനെ പ്രശസ്തിയുടെ ഉയരങ്ങളിലേക്കെത്തിച്ച ടെസ്ല മോഡല്‍ S ഇലക്ട്രിക് കാര്‍ വിപണിയിലറങ്ങി. ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ഇലക്ട്രിക് കാറായാണ് ഇത് അറിയപ്പെടുന്നത്. നിരവധി പുരസ്‌കാരങ്ങളും ടെസ്ലക്ക് ഇതിലൂടെ ലഭിച്ചു.

#12

#12

നാസയ്ക്കു വേണ്ടി വിമാനമുള്‍പ്പെടെ പലതും നിര്‍മിച്ചു നല്‍കിയതിലൂടെ യു.എസ്. സര്‍ക്കാറിനും എലന്‍മസ്‌ക് ഏറെ വേണ്ടപ്പെട്ട വ്യക്തിയായി മാറി. പലതവണ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

#13

#13

എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ കുടുതല്‍ ഉയരങ്ങളിലേക്കാണ്. ചൊവ്വാ ഗ്രഹത്തില്‍ ഒരു കോളനി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മസ്‌ക് ഇപ്പോള്‍.

#14

#14

ഹൈപര്‍ ലൂപ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്നം. വിമാനത്തെ തോല്‍പിക്കുന്ന വേഗതയുള്ള ട്രെയിനാണ് ഹൈപര്‍ ലൂപ്.

#15

#15

എന്നാല്‍ ഭൗതിക കാര്യങ്ങളിലും മസ്‌ക് തല്‍പരനാണ്. അടുത്തിടെ 17 മില്ല്യന്‍ ഡോളര്‍ വിലവരുന്ന ഒരു എസ്‌റ്റേറ്റ് ബംഗ്ലാവ് അദ്ദേഹം വിലക്കു വാങ്ങി. 20000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

എലന്‍ മസ്‌കിന്റെ ജീവിതത്തിലൂടെ ഒരു 'യാത്ര'!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X