ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

By Bijesh
|

ആപ്പിള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ സ്റ്റീവ് ജോബ്‌സിനെയാണ് ഓര്‍മ വരിക. കമ്പനിയുടെ സ്ഥാപകനും ഇന്നു കാണുന്ന വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയുമാണ് അദ്ദേഹം.

എന്നാല്‍ ആപ്പിളിനെ വളര്‍ത്തുന്നതില്‍ സ്റ്റീവ് ജോബ്‌സിനൊപ്പം പ്രയത്‌നിച്ച ഏതാനും വ്യക്തികള്‍ കുടിയുണ്ട്. കമ്പനിയുടെ ആദ്യ സി.ഇ.ഒയായ മൈക്കല്‍ സ്‌കോട്ട് ഉള്‍പ്പെടെയുള്ളവര്‍. അവരില്‍ പലരും ഇന്ന് എവിടെയാണ്?.

ആപ്പിളിന്റെ ആദ്യത്തെ പത്തു ജീവനക്കാര്‍ ആരെല്ലാം എന്നും അവര്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്നും നോക്കാം.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

തന്റെ 14-ാം വയസിലാണ് ക്രിസ് എസ്പിനോസ ആപ്പിളില്‍ ചേര്‍ന്നത്. പാര്‍ട്ട്‌ടൈം ജീവനക്കാരനായിട്ടായിരുന്നു തുടക്കം. ഇപ്പോഴും ആപ്പിളില്‍ തന്നെയുണ്ട്.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിളിന്റെ ആദ്യത്തെ സി.ഇ.ഒയാണ് മൈക്കല്‍ സ്‌കോട്ട്. കമ്പനിയില്‍ 250000 ഡോളര്‍ മുതല്‍ മുടക്കിയ മൈക്ക് മാര്‍കുളയാണ് സ്‌കോട്ടിനെ കമ്പനിയിലേക്ക് കൊണ്ടുവന്നത്. ആപ്പിളില്‍ നിന്നു വിരമിച്ച ശേഷം സ്വന്തമായ ബിസിനസുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍
 
ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിളിന്റെ ആദ്യ ഹോം കമ്പ്യൂട്ടറായ ആപ്പിള്‍ 2 വിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് റാന്‍ഡി വിഗ്ഗിംഗ്ടണ്‍. ആപ്പിളില്‍ നിന്ന് രാജിവച്ച ശേഷം ഇ-ബേ, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്ത അദ്ദേഹം സ്‌ക്വയര്‍ എന്ന പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിള്‍ 2 വിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന റോഡ് ഹോള്‍ട്ട് ആറു വര്‍ഷത്തെ സേവനത്തിനു ശേഷം കമ്പനിയില്‍ നിന്ന് രാജിവച്ചു. പുതിയ മാനേജ്‌മെന്റിന്റെ നയങ്ങള്‍ കാരണം പുറത്തുപോകാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിളിലെ ആദ്യ ജീവനക്കാരന്‍ എന്നു വേണമെങ്കില്‍ ബില്‍ ഫെര്‍ണാണ്ടസിനെ വിളിക്കാം. ആപ്പിള്‍ സ്ഥാപകരായ സ്റ്റീവ് ജോബ്‌സിനും സ്റ്റീവ് വോസ്‌നിക്കിനും ശേഷം സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്ന വ്യക്തിയാണ് ഇദ്ദേഹം. സ്റ്റീവ് ജോബ്‌സിന്റെ സഹപാഠിയും സ്റ്റീവ് വോസ്‌നിക്കിന്റെ സുഹൃത്തുമായിരുന്നു ഫെര്‍ണാണ്ടസ്. 1993-ല്‍ കമ്പനിവിട്ട അദ്ദേഹം ഇപ്പോള്‍ സ്വന്തമായി ഡിസൈന്‍ സ്ഥാപനം നടത്തുകയാണ്.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

രണ്ട് സ്റ്റീവുകള്‍ക്കൊപ്പം ആപ്പിളിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് മൈക്ക് മാര്‍കുള. 250000 ഡോളറാണ് ആപ്പിളിന്റെ വികസനത്തിനായി അദ്ദേഹം നല്‍കിയത്. കമ്പനിയുടെ മുപ്പത് ശതമാനം ഓഹരിയും അദ്ദേഹത്തിന്റെ കൈവശമായിരുന്നു. 1997-ല്‍ സ്ഥാപനത്തോട് വിടപറഞ്ഞു. പിന്നീട് വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കി.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇന്നും ആപ്പിളിന്റെ ഭാഗമായി തുടരുന്ന വ്യക്തിയാണ് സ്റ്റീവ് വോസ്‌നിക്ക്. എച്ച്.പിയില്‍ നിന്ന് ലഭിച്ച ഓഫര്‍ നിരസിച്ചാണ് അദ്ദേഹം ആപ്പിളില്‍ തുടര്‍ന്നത്. സ്റ്റീവ് ജോബ്‌സിന്റെ മരണം വരെ അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിളിന്റെ ആദ്യ ജീവനക്കാരില്‍ ഒരാളായിരുന്നു ഗ്രേമാര്‍ട്ടിന്‍. അക്കൗണ്ടിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ മേഘല. 1983 വരെ കമ്പനിയില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് സ്റ്റാര്‍ സ്ട്രക്ക് എന്ന കമ്പനിയില്‍ ചേക്കേറി. ഇപ്പോള്‍ കനേഡിയന്‍ ടെക് കമ്പനിയായ ലിയോ നോവസിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗവും പ്രൈവറ്റ് ഇന്‍വെസ്റ്ററുമാണ്. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ല.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ആപ്പിളിന്റെ ആദ്യ സി.ഇ.ഒ. ആയിരുന്ന മൈക്കല്‍ സ്‌കോട്ടിന്റെ സെക്രട്ടറിയായിരുന്നു ഷെറി ലിവിംഗ്‌സ്റ്റണ്‍. അധികകാലം കമ്പനിയില്‍ തുടര്‍ന്നില്ല. കുടുംബനിയായ ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍

മൈക്രോസോഫ്റ്റ് സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെയും ജീവനക്കാരനായി പരിഗണിക്കാം

ഇവര്‍ ആപ്പിളിലെ ആപ്പിളിലെ ആദ്യ ജീവനക്കാര്‍
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X