ആദ്യ യൂട്യൂബ് വീഡിയോക്ക് 9 വയസ്!!!

Posted By:

ആദ്യ യൂട്യൂബ് വീഡിയോ പിറന്നിട്ട് ഒമ്പതു വര്‍ഷം പിന്നിടുന്നു. 2005 ഏപ്രില്‍ 23-ന് രാത്രി 8.27 നാണ് യു ട്യുബ് സഹസ്ഥാപകനായ ജാവെദ് കരിം വീഡിയോ ഷെയറിംഗ് സൈറ്റിലെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. മി അറ്റ് ദി സൂ എന്നായിരുന്നു വീഡിയോയുടെ പേര്.

സാന്‍ ഡിയാഗോ മൃഗശാലയില്‍ ആനകളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തിനു മുന്നില്‍ ജാവെദ് കരിം നില്‍ക്കുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. 18 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ ഇതിനോടകം 1.4 കോടി ആളുകളാണ് കണ്ടത്. 130.000 പേര്‍ ലൈക് ചെയ്ത വീഡിയോ 7000 തവണ ഡിസ്‌ലൈക് ചെയ്തിട്ടുമുണ്ട്.

അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായാിരുന്ന യാക്കോവ് ലാപിസ്‌കിയാണ് ഈ വീഡിയോ ഷൂട് ചെയ്തത്. ഇന്ന് അദ്ദേഹം സര്‍വകലാശാല പ്രൊഫസറാണ്. മാത്രമല്ല, യൂട്യൂബ് ഇന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുമാണ്.

എന്തായാലും ആദ്യത്തെ ആ യൂട്യൂബ് വീഡിയോ കാണു...

<center>https://www.youtube.com/embed/jNQXAC9IVRw?</center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot