നിങ്ങളെ ഫോണിലും വന്നിട്ടുണ്ടോ അപകടകരമായ ഈ ഓൺലൈൻ ബാങ്കിംഗ് ലിങ്കുകൾ ? എങ്കിൽ സൂക്ഷിക്കുക

|

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) ഇന്ത്യൻ പൗരന്മാർക്ക് ഓൺലൈൻ ബാങ്കിംഗ് ലക്ഷ്യമിടുന്ന ഒരു പുതിയ തരം സൈബർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ജനപ്രിയ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റുകൾ പോലെ കാണപ്പെടുന്ന ഫിഷിംഗ് വെബ്‌സൈറ്റുകൾ ഹോസ്റ്റുചെയ്യാൻ അക്രമികൾ 'എൻഗ്രോക്ക്' പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്ന് സിഇആർടി-ഇൻ ഒരു ഉപദേശം നൽകി. "പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ xxxx-xxxx-xxxx-xxxx ബാങ്ക് അക്കൗണ്ട് സേവനം താൽക്കാലികമായി നിർത്തിവയ്ക്കും!" ബാങ്കിംഗ് അക്കൗണ്ട്, നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് ലോഗിൻ വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ അപഹരിച്ച പണം കൈമാറ്റം നടത്താൻ മോഷ്ടിക്കപ്പെട്ടേക്കാം.

 

നിങ്ങളെ ഫോണിലും വന്നിട്ടുണ്ടോ അപകടകരമായ ഈ ഓൺലൈൻ ബാങ്കിംഗ് ലിങ്കുകൾ ?

ഒരിക്കൽ അപഹരിക്കപ്പെട്ടാൽ, നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഡെലിവറി ലഭിക്കുന്ന യഥാർത്ഥ ഓൺലൈൻ ബാങ്കിംഗ് വെബ്സൈറ്റിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകി സ്കാമർ ഒടിപി സൃഷ്ടിക്കുന്നു. ഇപ്പോൾ, ആ ഉപയോക്താവ് അറിയാതെ തന്നെ ഫിഷിംഗ് വെബ്‌സൈറ്റിൽ അതേ ഒടിപി നൽകുകയും അങ്ങനെ തട്ടിപ്പുകാരന് യഥാർത്ഥ ഒടിപി ലഭിക്കുകയും ചെയ്യുന്നു. പണം മോഷ്‌ടിക്കുന്നതിനായി എസ്‌എം‌എസ് വാചകം സമാനമായ രീതിയിൽ ഒടിപി നേടുന്നതിനായി മാറ്റിയേക്കാം. നിങ്ങൾ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ഏഴ് തരം ലിങ്കുകൾ ഈ പറയുന്നവയാണ്:

ബാങ്കിൻറെ പേര് ലിങ്കിൻറെ അവസാനം സൂചിപ്പിച്ചിരിക്കുന്നു

ബാങ്കിൻറെ പേര് ലിങ്കിൻറെ അവസാനം സൂചിപ്പിച്ചിരിക്കുന്നു

ബാങ്കിൻറെ പേര് ലിങ്കിൻറെ അവസാനം നൽകിയിട്ടുണ്ടെങ്കിൽ അത് വ്യാജനാവാം - 'http:// 1a4fa3e03758. ngrok [.] io/xxxbank' ഇങ്ങനെയാണ് നിങ്ങൾക്ക് ഒരു ലിങ്ക് വന്നിരിക്കുന്നത് എന്നിരിക്കട്ടെ. XXX ഭാഗം ബാങ്കിൻറെ പേരാണ്. ഇത് പക്ഷെ ലിങ്കിൻറെ അവസാനത്തിലാണ് നൽകിയിരിക്കുന്നത്. ബാങ്കുകളുടെ യഥാർത്ഥ വെബ്‌സൈറ്റുകളിൽ സാധാരണ ഗതിയിൽ ബാങ്കിൻറെ പേര് തുടക്കത്തിലാവും നൽകുക. അതുകൊണ്ട് തന്നെ ഇത് വ്യാജ വെബ്സൈറ്റിലേക്കുള്ള ലിങ്കാണ് എന്ന് തന്നെ മനസിലാക്കാം.

ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള ലിങ്കിൽ 'ഫുൾ-കെവൈസി' ഉണ്ടായിരിക്കാം
 

ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള ലിങ്കിൽ 'ഫുൾ-കെവൈസി' ഉണ്ടായിരിക്കാം

'ബാങ്കിങ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഫുൾ-കെവൈസി എന്ന ചിത്രം വ്യാജ വെബ്‌സൈറ്റിൻറെ യുആർഎല്ലിൽ കാണും. മാത്രമല്ല 'Ngrok' എന്നും കൂടി നിങ്ങൾ കാണുകയാണെകിൽ അത് തീർച്ചയായും ഒരു വ്യാജ വെബ്‌സൈറ്റ് തന്നെയാണ് എന്ന് അനുമാനിക്കാം. ഉദാഹരണത്തിന് - http: //1e2cded18ece.ngrok [.] Io/xxxbank/full-kyc.php.

വ്യാജ ലിങ്കുകൾ കൂടുതലും എച്ച്ടിടിപി പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ്

വ്യാജ ലിങ്കുകൾ കൂടുതലും എച്ച്ടിടിപി പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ്

ഒട്ടുമിക്ക വ്യാജ ലിങ്കുകളും എച്ച്ടിടിപി പ്രോട്ടോക്കോൾ അടിസ്ഥാനപ്പെടുത്തി വരുന്നതായിരിക്കും. (http://1d68ab24386.ngrok [.] Io/xxxbank/) എച്ച്ടിടിപിയെക്കാൾ HTTPS കൂടുതൽ സുരക്ഷിതമാണെന്നും എല്ലാ യഥാർത്ഥ ബാങ്കിംഗ് വെബ്‌സൈറ്റുകളും HTTPS പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം നിങ്ങൾ ഓർക്കുക.

ചില Ngrok ലിങ്കുകളും HTTPS പ്രോട്ടോക്കോളിനെ അടിസ്ഥാനമാക്കിയുള്ളതാണ്

ചില Ngrok ലിങ്കുകളും HTTPS പ്രോട്ടോക്കോളിനെ അടിസ്ഥാനമാക്കിയുള്ളതാണ്

ചില വ്യാജ ലിങ്കുകൾ HTTPS പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന് "https: //05388db121b8.sa.ngrok [.] Io/xxxbank/". ഇത്തരം സാഹചര്യത്തിൽ ബാങ്കിൻറെ പേര് ലിങ്കിൻറെ അവസാനം വരുന്നത് ലിങ്ക് വ്യാജമാണ് എന്നുള്ളത് ശ്രദ്ധിക്കുക.

മിക്ക വ്യാജ ലിങ്കുകളിലും ക്രമരഹിതമായ അക്കങ്ങളും അക്ഷരങ്ങളും കൊണ്ട് നിറഞ്ഞിരിക്കും

മിക്ക വ്യാജ ലിങ്കുകളിലും ക്രമരഹിതമായ അക്കങ്ങളും അക്ഷരങ്ങളും കൊണ്ട് നിറഞ്ഞിരിക്കും

മിക്ക വ്യാജ വെബ്‌സൈറ്റുകളിലും "http: //1e61c47328d5.ngrok [.] Io/xxxbank" അല്ലെങ്കിൽ ഇതുപോലെ പോലെ ക്രമരഹിതമായ അക്കങ്ങളും അക്ഷരങ്ങളും ലിങ്കുകളിൽ ഉണ്ടാകും. അപ്പോൾ തന്നെ നിങ്ങൾ ഇത് ഒരു വ്യജവെബ്സൈറ്റ് ആണെന്നുള്ള കാര്യം മനസിലാക്കുക.

വ്യാജ ഓൺലൈൻ ബാങ്കിംഗ് ലിങ്കുകൾ ചുരുക്കിയായിരിക്കും എഴുതിയിരിക്കുക

വ്യാജ ഓൺലൈൻ ബാങ്കിംഗ് ലിങ്കുകൾ ചുരുക്കിയായിരിക്കും എഴുതിയിരിക്കുക

ഓൺലൈൻ ബാങ്കിങ് ലോഗിൻ ചെയ്യുവാൻ നിങ്ങൾക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ ഒരുപക്ഷെ ലിങ്കിൻറെ നീളം ചെറുതായിട്ടായിരിക്കും വരിക. നിങ്ങൾ അത് ക്ലിക്ക് ചെയ്താൽ തുറക്കുമ്പോൾ കാണുവാൻ കഴിയുന്നത് നീളമുള്ള ലിങ്ക് ആയിരിക്കും. ഇത് ഓൺലൈൻ ബാങ്കിങ് തട്ടിപ്പിൻറെ വേറിട്ടൊരു രീതിയാണെന്നുള്ള കാര്യം മനസിലാക്കുക. കഴിവതും അത്തരത്തിലുള്ള ലിങ്ക് ലഭിക്കുകയാണെങ്കിൽ അത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

ഒരേ ലിങ്ക് മറ്റൊരു ബാങ്കിൻറെ പേരിൽ പ്രത്യക്ഷപ്പെട്ടേക്കാം

ഒരേ ലിങ്ക് മറ്റൊരു ബാങ്കിൻറെ പേരിൽ പ്രത്യക്ഷപ്പെട്ടേക്കാം

ഒരേസമയം വ്യത്യസ്ത ബാങ്ക് പേരുകളുള്ള സമാനമായ ഒരു ലിങ്ക് നിങ്ങളുടെ ഫോണിലേക്കും വന്നേക്കാം. ഉദാഹരണത്തിന് "https: //0e552ef5b876.ngrok [.] Io/xxxbank/" ഈ ലിങ്കിലെ XXX ഭാഗത്ത് മാത്രം ബാങ്കുകളുടെ പേരുകൾ മാറ്റികൊടുത്തിരിക്കുന്നു. തീർച്ചയായും, ഒരു സംശയവും വേണ്ട ഇതൊരു വ്യാജ വെബ്‌സൈറ്റ് ലിങ്ക് ആണെന്ന് മനസിലാക്കുവാൻ.

Most Read Articles
Best Mobiles in India

English summary
Indian Computer Emergency Response Team (CERT-IN) is alerting Indian residents about a new sort of cyberattack that targets internet banking. Attackers are leveraging the ‘Ngrok' platform to host phishing websites that seem like online banking websites of big Indian banks, according to CERT-In.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X