'ഹാര്‍ട്ബ്ലീഡ്' ബാധിച്ച സൈറ്റുകള്‍ ഏതെല്ലാം; പാസ്‌വേഡ് മാറ്റിയില്ലെങ്കില്‍ പണികിട്ടും

Posted By:

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈബര്‍ ലോകം ചര്‍ച്ചചെയ്യുന്നത് ഹാര്‍ട് ബ്ലീഡ് എന്ന ഇന്റനെറ്റ് സുരക്ഷാ പാളിച്ചയെ (ബഗ്) കുറിച്ചാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇത് പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്‍ക്രിപ്ഷന്‍ ടെക്‌നോളജിയെ തകര്‍ക്കുമെന്നതാണ് ഈ സുരക്ഷാപാളിച്ചയെ ഗുരുതരമാക്കുന്നത്. അതായത് വിവിധ വെബ്‌സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആയി സൂക്ഷിക്കുന്ന പാസ്‌വേഡുകളും ക്രെഡിറ്റ്കാര്‍ഡ് നമ്പറുകളും ഉള്‍പ്പെടെയുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയും എന്നര്‍ഥം.

ഇക്കാരണംകൊണ്ടുതന്നെ സൈബര്‍ ലോകം ഏറെ ഭീതിയോടെയാണ് ഹാര്‍ട്ബ്ലീഡിനെ കുറിച്ചുള്ള വാര്‍ത്ത കേട്ടത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് അത്രകണ്ട് ഭയപ്പെടേണ്ടതില്ല എന്നാണ്. കാരണം ഈ സുരക്ഷാ പാളിച്ച ഹാക്കര്‍മാരേക്കാള്‍ മുന്‍പ് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ തന്നെ കണ്ടുപിടിച്ചു എന്നതാണ്.

ഏതെല്ലാം സൈറ്റുകളെ ബാധിച്ചു എന്ന് വ്യക്തമല്ലെങ്കിലും മിക്ക സൈറ്റുകളും സുരക്ഷാ പാളിച്ച പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.. ഗൂഗിളിനെയും യാഹുവിനെയും ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിന്റെ കാര്യം വ്യക്തമല്ല. എന്തായാലും ഉപയോക്താക്കള്‍ ഇ മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്് അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്‌വേഡ് റീസെറ്റ് ചെയ്യണെമെന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ബഗ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയതും സംശയമുള്ളതുമായ സൈറ്റുകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. ഈ സൈറ്റുകളുടെ സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും പാസ്‌വേഡ് മാറ്റേണ്ടതുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബഗ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. എങ്കിലും പാസ്‌വേഡ് മാറ്റുന്നതാണ് ഉചിതം.

 

ഗൂഗിളിനെ ബഗ് ബാധിച്ചിട്ടുണ്ടെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. അതുകൊണ്ടുതന്നെ ഗൂഗിള്‍ സര്‍വീസുകളായ ജി മെയില്‍, യു ട്യൂബ്, പ്ലേ സ്‌റ്റോര്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെയും ഇത് ബാധിക്കും. ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ സര്‍വീസ് ഉപയോഗിക്കുന്നവരെല്ലം പാസ് വേഡ് റീസെറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

 

യാഹുവിനെയും ബഗ് ബാധിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അറിഞ്ഞ ഉടന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നാണ് യാഹു അറിയിച്ചത്. അതുകൊണ്ടുതന്നെ യാഹു സര്‍വീസുകള്‍ ഉപയോഗിക്കുന്നവുരം പാസ്‌വേഡുകള്‍ റീസെറ്റ് ചെയ്യണം.

 

ആമസോണ്‍ വെബ് സര്‍വീസിനെയും ബഗ് ബാധിച്ചിട്ടുണ്ട്.

 

എറ്റ്‌സി എന്ന ഇ കൊമേഴ്‌സ് സൈറ്റിനെ ബഗ് ബാധിച്ചതായി കമ്പനി അറിയിച്ചു.

 

വെബ്‌ഹോസ്റ്റിംഗ് സര്‍വീസായ ഗോ ഡാഡിയേയും ബഗ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അവര്‍ അറിയിച്ചു.

 

ബഗ് ബാധിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി അറിവില്ല. എങ്കിലും പാസ്‌വേഡ് മാറ്റണം.

 

ബഗ് ബാധിച്ചുവെങ്കിലും വിവിരങ്ങള്‍ ചോര്‍ന്നതിന് തെളിവൊന്നുമില്ല. എങ്കിലും ഉപയോക്താക്കളോട് പാസ്‌വേഡ് റീസെറ്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

 

ക്ലൗഡ് സര്‍വീസായ ബോക്‌സിനെയും ബഗ് ബാധിച്ചു. എന്നാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി അവര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും പാ്‌സവേഡ് റീസെറ്റ് ചെയ്യണം.

 

മറ്റൊരു ക്ലൗഡ് സര്‍വീസായ ഡ്രോപ്‌ബോക്‌സിനേയും ബാധിച്ചിട്ടുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot