ബുര്‍ജ് കലീഫയില്‍ നിന്ന് എടുത്ത ലോകത്തെ ഉയരം കൂടിയ സെല്‍ഫി....!

ഇംഗ്ലണ്ടിലെ ഫോട്ടാഗ്രാഫര്‍ സെല്‍ഫിക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കാനായി ദുബായിലെ ബുര്‍ജ് കലീഫ കെട്ടിടത്തന്റെ ഏറ്റവും മുകള്‍ മുന്നയില്‍ നിന്ന് തന്റെ സെല്‍ഫിയെടുത്തു. ഇതോടെ ലോകത്തെ ഏറ്റവും മുകളിലുളള സ്ഥലത്ത് നിന്നുളള സെല്‍ഫി എന്ന റിക്കാര്‍ഡിന് ഇത് അര്‍ഹമായി. 47 വയസ്സ് പ്രായമുളള ഗെരാള്‍ഡ് ഡൊണൊവാന്‍ 2,723 അടി ഉയരത്തില്‍ നിന്നാണ് തന്റെ സെല്‍ഫി പകര്‍ത്തിയത്.

മനുഷ്യ നിര്‍മ്മിതമായ ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് നിലവില്‍ ബുര്‍ജ് കലീഫ. ഐഫോണ്‍ ആപിന്റെ സഹായത്തോടെ പനോരമിക്ക് ക്യാമറ ഉപയോഗിച്ചാണ് ഡൊണൊവാന്‍ സെല്‍ഫി പകര്‍ത്തിയത്. ഡൊണൊവാനിന്റെ ഈ സെല്‍ഫിയില്‍ ദുബായിയുടെ ഭൂരിഭാഗം സ്ഥലങ്ങളും കാണാവുന്നതാണ്. ദുബായ് 360 പ്രൊജക്ടിന്റെ ഭാഗമായാണ് ഡൊണൊവാന്‍ ഈ ചിത്രം പകര്‍ത്തിയത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇംഗ്ലണ്ടിലെ ഫോട്ടോഗ്രാഫര്‍ ഗെരാള്‍ഡ് ഡൊണൊവാന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് സെല്‍ഫിയെടുത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചു.

 

2

സെല്‍ഫി അനുസരിച്ച് ദുബായ് മുകളില്‍ നിന്ന് ഏതാണ്ട് ഇതുപൊലെയാണ് കാണപ്പെടുന്നത്.

3

ഫോട്ടോഗ്രാഫര്‍ ബുര്‍ജ് കലീഫയുടെ മുകള്‍ മുന്നയില്‍ നിന്ന് താഴേക്കുളള പനോരമിക്ക് വ്യൂ കൂടി എടുത്തു.

4

താഴെ നിന്ന് മുകളിലേക്ക് നോക്കിയാല്‍ ബുര്‍ജ് കലീഫ ഇങ്ങനെയിരിക്കും.

 

5

ഈ ചിത്രത്തില്‍ നോക്കിയാല്‍ മുകളില്‍ നിന്ന് താഴേക്കുളള ആഴം എത്ര അധികമാണെന്ന് നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The highest selfie of world has been taken from burj khalifa.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot