ഗൂഗിളിന് 15 വയസ്; തുടക്കം ഈ കൊച്ചു വീട്ടിലായിരുന്നു

By Bijesh
|

ഗൂഗിള്‍ സ്ഥാപിതമായിട്ട് 15 വര്‍ഷം പിന്നിടുകയാണ്. ഒരു വെബ്‌സൈറ്റ് സെര്‍ച്ച് എന്‍ജിനില്‍ തുടങ്ങി കണ്ണില്‍ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ (ഗൂഗിള്‍ ഗ്ലാസ് ) വരെ എത്തി നില്‍ക്കുന്നു കമ്പനിയുടെ വളര്‍ച്ച. പിന്നെയുമുണ്ട് എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍.

 

ഗൂഗിളില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ന് ലോകം മറ്റൊന്നാവുമായിരുന്നു. ലോകത്തെ 80 ശതമാനം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളും ഗുഗിളിനോട് കടപ്പെട്ടവരാണ്. കാരണം ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ.

ഇതെല്ലാം കണ്ണടച്ചു തുറക്കുന്നതിനിടെ സംഭവിച്ചതല്ല എന്നും എല്ലാവര്‍ക്കുമറിയാം. ലാറി പേജും സെര്‍ജി ബ്രെയിനും വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഒരു സ്ഥാപനമാണ് ഇത്. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഒരു ചെറിയ വീടായിരുന്നു ഇവരുടെ ആദ്യത്തെ ഓഫീസ്.

ഗുഗിള്‍ വൈസ് പ്രസിഡന്റായ സൂസന്‍ വജോസിക്കിയുടെ വീടിന്റെ ഒരു ഭാഗമാണ് ഇവര്‍ക്കു വാടകയ്ക്കു നല്‍കിയത്. ആറുമാസത്തിനുശേഷമാണ് സ്വന്തമായ ഒരു ഓഫീസിലേക്ക് താമസം മാറിയത്. പിന്നീട് 2006-ല്‍ ലാറിപേജും സെര്‍ജി ബ്രെയിനും ഈ വീട് വിലക്കു വാങ്ങുകയും ചെയ്തു.

പൊതു ജനങ്ങള്‍ക്ക് പ്രശേനമില്ലാത്ത, നഗരത്തില്‍ നിന്ന് ഉള്ളിലേക്കു മാറി സ്ഥിതിചെയ്യുന്ന ഈ വീട് കാണണമെന്നുണ്ടെങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ മതി. ഫോര്‍ബ്‌സിന്റെ ലേഖകന്‍ മുമ്പെരിക്കല്‍ ഈ വീട്ടില്‍ നടന്ന പത്രസമ്മേളനത്തിനിടെ എടുത്ത ഫോട്ടോകളാണ് ഇത്. കണ്ടുനോക്കു.

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

നിരത്തില്‍ നിന്ന് വീട്ടിലേക്കു പ്രവേശിക്കുന്ന ഭാഗമാണിത്. ഗൂഗിളിന്റെ കളറുകളിലുള്ള ബലൂണുകള്‍ ഈ ഭാഗത്തെ അലങ്കരിക്കുന്നു.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

മനോഹരമായ പൂന്തോട്ടത്തിനു നടുവിലൂടെയാണ് വീട്ടിലേക്ക് കയറുന്നത്.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഇതായിരുന്നു ഗൂഗിളിന്റെ പണിപ്പുര.

 

ഗൂഗിള്‍ പിറന്ന വീട്
 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ വൈസ് പ്രസിഡന്റും വീടിന്റെ ഒരു ഭാഗം വാടകയ്ക്കും നല്‍കുകയും ചെയ്ത സൂസന്‍ വൊജോസിക്കി.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിളിന്റെ പരിഷ്‌കരിച്ച സെര്‍ച്ച് എന്‍ജിനെ കുറിച്ച അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിയ മാധ്യമ പ്രവര്‍ത്തകര്‍.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

വീടിനകത്തെ മുറികളും ഗുഗിള്‍ ലോഗോയുടെ നിറമുള്ള ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത് പിന്നീട് സ്ഥാപിച്ചതാണ്.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

വീട്ടിനകത്തെ മുറികളിലെല്ലാം സ്‌നാക്‌സുകളും ഭക്ഷണ സാധനങ്ങളും നിറച്ച റാക്കുകള്‍ ഉണ്ട്.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഇതാണ് വീട്ടിലെ അടുക്കള.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഇതാണ് ലാറിപേജും സെര്‍ജി ബ്രെയിനും ഓഫീസായി ഉപയോഗിച്ചിരുന്ന മുറി. തൊണ്ണൂറുകളിലെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും കാണാം.

 

 ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഇതും ഓഫീസ് മുറിയുടെ മറ്റൊരു കാഴ്ച

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

ഓഫീസ് മുറി

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

സെര്‍ജി ബ്രെയിനും ലാറി പേജും ഉപയോഗിച്ചിരുന്ന മുറിയിലെ അലമാര.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

വീട്ടിനകത്തെ മറ്റൊരു അലമാരയില്‍ ഗുഗിള്‍ ലോഗൊയുടെ നിറത്തില്‍ ബൈന്‍ഡ് ചെയ്ത ബുക്കുകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊന്നും തുടക്ക കാലത്ത് ഉണ്ടായിരുന്നതല്ല.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

വീടിനു പിന്‍വശത്ത് വിശ്രമിക്കാനുള്ള സ്ഥലവും ഉണ്ട്. ഇവിടെയും ഗൂഗിളിന്റെ പ്രിയപ്പെട്ട നിറങ്ങളിലുള്ള കസേരകള്‍ തന്നെ.

 

ഗൂഗിള്‍ പിറന്ന വീട്

ഗൂഗിള്‍ പിറന്ന വീട്

കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ചെറിയ വീടും ഇവിടെ ഉണ്ട്.

 

ഗൂഗിളിന് 15 വയസ്; തുടക്കം ഈ കൊച്ചു വീട്ടിലായിരുന്നു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X