വിമാനത്തിന്റെ പകുതി സമയം കൊണ്ട് എത്തുന്ന ഹൈപര്‍ലൂപുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്...!

Written By:

ഹൈപര്‍ലൂപുകള്‍ എന്ന ആശയം എലന്‍ മസ്‌ക്ക് രണ്ട് വര്‍ഷം മുന്‍പാണ് അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത സ്ഥാനങ്ങള്‍ തമ്മില്‍ മണിക്കൂറില്‍ 1,200 കി.മി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഹൈപര്‍ലൂപുകള്‍.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഇതിന്റെ പ്രവര്‍ത്തന ശേഷിയുളള ഒരു ചെറു പതിപ്പിന് യുഎസ്സിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്തിരിക്കുകയാണ്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് സ്ലൈഡറിലേക്ക് നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Hyperloop

1:24 അളവില്‍ നിര്‍മിച്ചെടുത്ത ഈ ചെറിയ ഹൈപര്‍ലൂപ് മണിക്കൂറില്‍ 260 കി.മി വേഗതയില്‍ മാത്രമാണ് സഞ്ചരിക്കുക.

 

Hyperloop

ഈ കുഞ്ഞന്‍ ഹൈപര്‍ലൂപ് ഇലക്ട്രോമാഗ്നെറ്റിക്ക് മോട്ടറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

 

Hyperloop

മസ്‌ക്ക് നിര്‍ദേശിച്ച ഹൈപര്‍ലൂപിന് 610 കി.മി സഞ്ചരിക്കാന്‍ 30 മിനിറ്റ് മാത്രമാണ് എടുക്കുക. ഇത് ഇത്രയും ദൂരം പ്ലയിനില്‍ സഞ്ചരിക്കാന്‍ എടുക്കുന്നതിന്റെ പകുതി സമയം മാത്രമാണ്.

 

Hyperloop

കുഞ്ഞന്‍ ഹൈപര്‍ലൂപിന്റെ വേഗതയ്ക്ക് കുറവുണ്ടാകാനുളള കാരണങ്ങളിലൊന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന റോളര്‍ ബെയറിങുകളാണ്.

 

Hyperloop

വായു നീക്കം ചെയ്ത ദീര്‍ഘമേറിയ ട്യൂബിന്റെ ആകൃതിയിലാണ് ഹൈപര്‍ലൂപുകള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

 

Hyperloop

ഇല്ലിനോയി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രൂപം കൊടുത്ത ഈ ചെറു പ്രോട്ടോടൈപിന് കുറവുകള്‍ ധാരാളം ഉണ്ടെങ്കിലും, ഹൈപര്‍ലൂപ് എന്ന ആശയം വരും നാളുകളില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചിപ്പിക്കുന്നത്.


മസ്‌ക്കിന്റെ കമ്പനി സ്‌പേസ്എക്‌സ് ഈ മാസം ആദ്യം ലോസ്ഏജല്‍സിലെ തങ്ങളുടെ ആസ്ഥാനത്തിന് സമീപത്തായി 1.6 കി.മി നീളമുളള ഒരു പരീക്ഷണ ഓട്ടം നടത്താന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.


യാത്രക്കാര്‍ ഉളള ഹൈപര്‍ലൂപ് പോഡുകളുടെ മാതൃകകള്‍ പരീക്ഷിക്കുന്നതിനായി ഒരു മത്സരം അടുത്ത വര്‍ഷം നടത്തുമെന്നും സ്‌പേസ്എക്‌സ് പറഞ്ഞിട്ടുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Hyperloop WILL work: Students create working miniature version of Elon Musk’s radical vision.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot