മരണത്തെ മുഖാമുഖം കണ്ട നിമിഷം ക്യാമറയില്‍ പകര്‍ത്തി വിമാനയാത്രികന്‍

Posted By:

മരണത്തെ മുന്നില്‍ കാണുമ്പോള്‍ ആരായാലും പകച്ചുപോകും. അത് നടുക്കടലില്‍ വച്ചാകുമ്പോഴോ. പറയുകയും വേണ്ട. എന്നാല്‍ ഇവിടെ ഒരു യുവാവ് ഇത്തരമൊരു സാഹചര്യത്തില്‍ ചെയ്തത് കരകാണാ കടലില്‍ നീന്തുന്ന തന്റെ ചിത്രം പകര്‍ത്തുകയാണ്.

സംഭവം ഹവായിലാണ്. 8 യാത്രക്കാരും പൈലറ്റുമായി പോവുകയായിരുന്ന ചെറുവിമാനത്തിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചു. കടലിനു മുകളിലൂടെയായിരുന്നു പറന്നിരുന്നത്. തകരാര്‍ കണ്ടെത്തിയ ഉടനെ പൈലറ്റ് വിമാനം കടലിലിറക്കി. യാത്രക്കാരോട് ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തിലേക്ക് ചാടാന്‍ നിര്‍ദേശം നല്‍കി.

മരണത്തെ മുഖാമുഖം കണ്ട നിമിഷം ക്യാമറയില്‍ പകര്‍ത്തി വിമാനയാത്രികന്‍

ഏകദേശം 80 മിനിറ്റോളം യാത്ത്രകര്‍ വെള്ളത്തില്‍ ഒഴുകി നടന്നു. അപ്പോഴേക്കും കോസ്റ്റ് ഗാര്‍ഡ് എത്തി യാത്രക്കാരെ രക്ഷിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഈ 80 മിനിറ്റിനിടെയാണ് ഫെര്‍ഡിനന്റ് എന്ന യാത്രികന്‍ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തുന്ന സ്വന്തം ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 11-നാണ് സംഭവം നടന്നത്. ഡിസംബര്‍ 31-ന് ഫെര്‍ഡിനന്റ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തു. ഭാരമേറിയ ഷൂസും ജീന്‍സും നീണ്ട കൈകളുള്ള ഷര്‍ടും ധരിച്ചിരുന്നതിനാല്‍ വെള്ളത്തില്‍ താഴാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടു എന്ന് ഇദ്ദേഹം പിന്നീട് പറഞ്ഞു. ലൈഫ് ജാക്കറ്റിനു പുറമെ പൈലറ്റ് നല്‍കിയ സീറ്റ് കുഷ്യന്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

വിമാനം തകര്‍ന്നുവീണ രംഗങ്ങള്‍ ചുവടെയുള്ള വീഡിയോയില്‍...

<center><iframe width="100%" height="360" src="//www.youtube.com/embed/Id6dm68NZHM?feature=player_embedded" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot