എയര്‍ബസിന്റെ പുതിയ കോര്‍പറേറ്റ് ജെറ്റ് അഥവാ പറക്കുന്ന ആഡംബരം

Posted By:

കോര്‍പറേറ്റുകളെ ലക്ഷ്യംവച്ച് അയര്‍ബസ് പുതിയ ജെറ്റ് ഇറക്കുകയാണ്. ഇതിനെ വിമാനം എന്നതിനേക്കാളും പറക്കുന്ന ആഡംബര ഓഫീസ് എന്നു പറയുന്നതാണ് ഉചിതം. ഒരു മള്‍ടി നാഷണല്‍ കമ്പനിയുടെ ഹൈടെക് ഓഫീസില്‍ കാണുന്ന എല്ലാ സംവിധാനങ്ങളും ഉണ്ട് ACJ319 എന്ന ഈ ജെറ്റില്‍.

77 അടി നീളമുള്ള വലിയ മുറിയാണ് വിമാനത്തില്‍ പ്രധാനമായും എടുത്തുപറയേണ്ടത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ മൂന്നുഭാഗമായി വേര്‍തിരിച്ചിട്ടുണ്ട് ഈ മുറിയെ. ഇത് ഇഷ്ടമുള്ള രീതിയില്‍ മാറ്റുകയും ചെയ്യാം.

അതായത് ബിസിനസ് കോണ്‍ഫ്രന്‍സ്, പാര്‍ട്ടി, ഭക്ഷണമുറി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഫ്രാന്‍സിലെ കോര്‍പറേറ്റ് ജെറ്റ് സെന്ററില്‍ വച്ചാണ് വിമാനം നിര്‍മിച്ചത്. ഈ ആഡംബര വിമാനത്തിന്റെ ഉള്‍വശം കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

77 അടി നീളമുള്ള മുറി മൂന്നായി തിരിച്ചാണ് ഉപയോഗിക്കുന്നത്‌

കോര്‍പറേറ്റ് മീറ്റിംഗുകള്‍, ചെറിയ പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഈ മുറികള്‍ ഉപയോഗിക്കാം.

വിശാലമായ കിടപ്പുറമുറിയും ഇതിലുണ്ട്‌

ഇഷ്ടമുള്ള രീതിയില്‍ മുറിയുടെ ഇന്റീരിയര്‍ മാറ്റാനും സാധിക്കും

77 അടി നീളമുള്ള മുറിയുടെ മുന്‍വശത്താണ് ബാത്‌റൂം ഒരുക്കിയിരിക്കുന്നത്.

അത്യാഡംബരത്തേടെയുള്ള ബെഡ്‌റൂം മുറിയുടെ പിന്‍വശത്താണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot