ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?

|

ഐഫോൺ ഉത്പാദനം പൂർണമായും ചൈനയിൽ നിന്നും മാറ്റാൻ ആപ്പിളിന് കഴിയുമെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ വ്യവസായ ലോകത്ത് വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ആപ്പിളിന്റെ ഈ കൂട് മാറ്റം ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത് അപ്രതീക്ഷിതമായ സാമ്പത്തിക വളർച്ചയും തൊഴിൽ അവസരങ്ങളുമായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ എല്ലാം നൽകുന്ന സൂചന (iPhone).

 

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ പ്ലാന്റ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ പ്ലാന്റ്

ഐഫോണുകളുടെ നിർമാണം ചൈനയിൽ നിന്ന് പതിയെ ഇന്ത്യയിലേക്ക് പറിച്ച് നടുമെന്ന വാർത്തകൾ ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. പ്രധാന ഐഫോൺ ഉത്പാദകരെല്ലാം ഇന്ത്യയിലെ പ്ലാന്റുകളിൽ ഉത്പാദനം ഉയർത്തുകയും ചെയ്തിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് ഇരട്ടി മധുരം പോലെ രാജ്യത്തെ ഏറ്റവും വലിയ iPhone നിർമാണ പ്ലാന്റ് ബെംഗളൂരൂവിൽ സജ്ജമാകുകയാണ്. കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവാണ് (Ashwini Vaishnaw) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഐഫോൺ ഉത്പാദനം

ഐഫോൺ ഉത്പാദനത്തിലേക്ക് കാൽവയ്ക്കാൻ ടാറ്റ ഗ്രൂപ്പ് കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടിസ്ഥാന സൌകര്യ വികസനവും ജീവനക്കാരുടെ എണ്ണവും കമ്പനി കൂട്ടുകയാണെന്നാണ് ഈ റിപ്പോർട്ടുകളെല്ലാം പറയുന്നത്. ആപ്പിൾ ഐഫോണുകളുടെ പ്രധാന ഉത്പാദകരായ ഫോക്സ്കോൺ ഇന്ത്യയിലെ ഓപ്പറേഷൻസും പ്ലാന്റ് ശേഷിയും നാലിരട്ടിയായി ഉയർത്തുമെന്ന് അടുത്തിടെ റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.

iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

ഐഫോൺ നിർമാണ പ്ലാന്റ്
 

പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പരാമർശവും പുറത്ത് വരുന്നത്. ബെംഗളൂരുവിന് സമീപമുള്ള ഹൊസൂറിലാണ് രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ പ്ലാന്റ് സജ്ജമാക്കുന്നത്. മന്ത്രിയുടെ വാക്കുകളും റിപ്പോർട്ടുകളും പരിശോധിച്ചാൽ ഹൊസൂരിൽ സജ്ജമാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ ഉത്പാദന പ്ലാന്റ് ടാറ്റയുടേതാകാനാണ് സാധ്യത.

അദിവാസി സ്ത്രീകൾ

60,000 പേർക്ക് ഈ പ്ലാന്റിൽ ജോലി ചെയ്യാൻ കഴിയുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതിൽ ആദ്യത്തെ 6,000 പേർ ആദിവാസി വനിതകളായിരിക്കും. റാഞ്ചിയിലും ഹസാരിബാഗിലുമുള്ള അദിവാസി സ്ത്രീകൾക്ക് ഐഫോൺ നിർമാണത്തിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്നും ജനജാതീയ ഗൌരവ് ദിവസ് സമ്മേളനത്തിൽ സംസാരിക്കവെ വൈഷ്ണവ് വ്യക്തമാക്കി.

45,000 പേർക്ക് കൂടി ജോലി നൽകാൻ ടാറ്റ?

45,000 പേർക്ക് കൂടി ജോലി നൽകാൻ ടാറ്റ?

ഇന്ത്യയിൽ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികളാണ് ഐഫോണുകൾ നിർമ്മിക്കുന്നത്. ഐഫോൺ കേസുകളുടെ നിർമാണം ടാറ്റ ഗ്രൂപ്പാണ് നിർവഹിക്കുന്നത്. ടാറ്റയുടെ ഹൊസൂർ പ്ലാന്റിൽ നിലവിൽ 10,000 പേർ ജോലിയെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. മികച്ച അടിസ്ഥാന സൌകര്യങ്ങളും സേവനങ്ങളുമാണ് ഈ ജീവനക്കാർക്ക് ലഭിക്കുന്നതും.

ഹൊസൂർ പ്ലാന്റ്

45,000 വനിത ജീവനക്കാരെ കൂടി ഉൾപ്പെടുത്തി ഹൊസൂർ പ്ലാന്റ് ടാറ്റ വിപുലീകരിക്കുമെന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു. ഐഫോൺ ഉത്പാദകരായ വിസ്ട്രണുമായി ചേർന്ന് ഐഫോൺ അസംബ്ലിയിലേക്കും കൈ വയ്ക്കാനാണ് ടാറ്റയുടെ നീക്കം. നിലവിൽ കർണാടകയിൽ ഐഫോൺ ഉത്പാദന പ്ലാൻറുള്ള വിസ്ട്രണുമായി കൈകോർത്ത് ടാറ്റ സ്ഥാപിക്കാനൊരുങ്ങുന്ന പ്ലാന്റിനേക്കുറിച്ചാണ് അശ്വനി വൈഷ്ണവ് പരാമർശിച്ചതെന്നാണ് വിലയിരുത്തൽ.

കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazonകീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazon

53,000 പേർക്ക് കൂടി ജോലി നൽകുമോ ഫോക്സ്കോൺ?

53,000 പേർക്ക് കൂടി ജോലി നൽകുമോ ഫോക്സ്കോൺ?

കൊവിഡ് പ്രശ്നങ്ങളെത്തുടർന്ന് ചൈനയിൽ പ്രതിസന്ധി നേരിടുന്നതാണ് ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഫോക്സ്കോണിനെ പ്രേരിപ്പിക്കുന്നതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട്. ചൈനയിലെ ഷെങ്ഷൂവിലുള്ള ഫോക്സ്കോൺ പ്ലാന്റിൽ 2,00,000 ജീവനക്കാർ ജോലിയെടുക്കുന്നുണ്ട്. ഷെങ്ഷൂവിലെ കൊവിഡ് വ്യാപനത്തേത്തുടർന്ന് ജീവനക്കാർ കൂട്ടത്തോടെ ഫാക്റ്ററി വിടുന്നത് വലിയ വാർത്തയായിരുന്നു. ചൈനയിലെ വിവിധ പ്രദേശങ്ങളിലേക്ക് മടങ്ങുന്ന ജീവനക്കാർ വീണ്ടുമൊരു കൊവിഡ് ഔട്ട്ബ്രേക്കിന് കാരണമായേക്കാമെന്നതാണ് പ്രധാന ആശങ്ക.

ഐഫോൺ ഡെലിവറികൾ വൈകുന്നു

ഒപ്പം ജീവനക്കാരില്ലാത്തതിനാൽ പ്ലാന്റിന്റെ പ്രവർത്തനവും ഏതാണ്ട് നിലച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഐഫോണുകൾക്കുള്ള ഡിമാൻഡിനൊപ്പം ഉത്പാദനം നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതും. യുഎസിൽ പോലും ഐഫോണുകളുടെ ഡെലിവറികൾ വൈകുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പ്ലാന്റ് വിപുലീകരിക്കാൻ ഫോക്സ്കോൺ ശ്രമങ്ങൾ നടത്തുന്നത്.

ഫോക്സ്കോൺ

തായ്വാനീസ് കമ്പനിയായ ഫോക്സ്കോൺ തമിഴ്നാട്ടിലെ തങ്ങളുടെ പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം 53,000 ആളുകളെ കൂടി ഉൾപ്പെടുത്തി 70,000 ആയി ഉയർത്തുമെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട്. 2 വർഷം കൊണ്ടാവും ജീവനക്കാരുടെ എണ്ണം ഉയർത്തുന്നത്. 2019ലാണ് ഈ പ്ലാന്റ് കമ്പനി ആരംഭിച്ചത്. നിലവിൽ ഐഫോൺ 14 ഈ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്നുണ്ട്.

ചൈന

ഐഫോൺ നിർമാണം പരമാവധി ചൈനയിൽ നിന്ന് പുറത്തേക്ക് മാറ്റാൻ ആപ്പിൾ ശ്രമിക്കുന്നതിനിടെയാണ് ഈ മാറ്റങ്ങൾ എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കമ്പനികളുടെ മുന്നിൽ എളുപ്പം തിരഞ്ഞെടുക്കാവുന്ന രാജ്യമായി ഇന്ത്യയുള്ളപ്പോൾ ഐഫോൺ ഉത്പാദനത്തിന്റെ സിംഹഭാഗവും ഇങ്ങോട്ട് തന്നെ വരാനാണ് സാധ്യത. നിലവിൽ ഫോക്സ്കോണിനും പെഗാട്രോണിനും തമിഴ്നാട്ടിലും വിസ്ട്രണിന് കർണാടകയിലുമാണ് ഐഫോൺ അസംബ്ലി പ്ലാന്റുകൾ ഉള്ളത്.

ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴിഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴി

ഒരു ലക്ഷം ആളുകൾക്കെങ്കിലും ജോലി

ഈ രണ്ട് സാഹചര്യങ്ങൾ പരിഗണിച്ചാൽ ഒരു ലക്ഷം ആളുകൾക്കെങ്കിലും ഐഫോൺ നിർമാണവുമായി ബന്ധപ്പെട്ട് നേരിട്ട് ജോലി ലഭിച്ചേക്കാം. കൂടാതെ ഇതോട് അനുബന്ധമായും തൊഴിൽ അ‌വസരങ്ങളും സാമ്പത്തിക വളർച്ചയും ഉണ്ടാകും. ആപ്പിളിന്റെ പാത പിന്തുടർന്ന് ഇന്ത്യയിലേക്ക് മറ്റ് കമ്പനികളും കടന്ന് വന്നേക്കാമെന്നതും പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.

Best Mobiles in India

English summary
Arguments over whether or not Apple can completely shift iPhone production out of China are causing a lot of controversy in the industry. But all the reports suggest that this move by Apple will bring unexpected economic growth and job opportunities to India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X