പച്ച പരിഷ്കാരി എന്നൊക്കെ പറഞ്ഞാൽ ഇതാണല്ലേ! സോഫ്‌റ്റ്‌വെയറിൽ താജ്‌മഹൽ സൃഷ്ടിക്കാനൊരുങ്ങി ആപ്പിൾ
ഡബ്ള്യുഡബ്ള്യുഡിസി 2024 ലോകമെമ്പാടുമുള്ള ആപ്പിൾ പ്രേമികൾ കാത്തിരുന്ന ഒരു ഇവന്റ് ആയിരുന്നു. ആ കാത്തിരിപ്പിന് ആപ്പിൾ വില കല്പിച്ചുകൊണ്ട് നിരവധി അപ്‌ഡേറ്റുകളും ലൗഞ്ചും ആപ്പിൾ നടത്തുന്നുണ്ട്. ആപ്പിളിൻ്റെ ഈ വർഷത്തെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൻ്റെ (Worldwide Developers Conference (WWDC)) 2024 വേർഷൻ ജൂൺ 10ന് കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ വെച്ചാണ് ആരംഭിച്ചത്. ഈ ഇവൻ്റ് ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വിട്ട അപ്‌ഡേറ്റുകളിൽ ആപ്പിളിൻ്റെ എഐ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമിൻ്റെ പ്രഖ്യാപനം ഒരു പക്ഷേ ഏറ്റവും വലിയ വാർത്തയായിരുന്നു.
ചിലർക്ക് ഇത് അൽപ്പം അടിസ്ഥാനപരമായമാറ്റമായി മാത്രമേ തോന്നിയുള്ളൂ എങ്കിലും എഐയെ ആപ്പിൾ ഇൻ്റലിജൻസ് എന്ന് പേരിട്ട് വിളിക്കുന്ന കമ്പനിക്ക് ഒരു പുതിയ യുഗത്തിൻ്റെ തുടക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ കുറിച്ചത്. ആപ്പിളിൽ വരാനിരിക്കുന്ന പുതിയ എഐ സവിശേഷതകളെ പോലെ തന്നെ ജനശ്രദ്ധ ആകർഷിച്ച മറ്റൊന്ന് ആണ് മൂന്ന് സോഫ്‌റ്റ്‌വെയറിൽ കൊണ്ടുവന്ന അപ്‌ഡേറ്റുകൾ.

അതിൽ ആദ്യത്തേത്, ആപ്പിൾ പെൻസിൽ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു മാത്സിലെ പ്രോബ്ലെംസ് എഴുതാൻ കഴിയുന്ന ഐപാഡിലെ മാത്സ് നോട്സ് (Math Notes) ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ഇത് ഒരു മാജിക് പോലെ തോന്നിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് എന്ത് ചെയ്യാനാകുമെന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇത്. അടിസ്ഥാനപരമായി, നിങ്ങൾക്ക് മാക്സിലെമാത്സി പ്രോബ്ലെംസ് എഴുതിയതിന് ശേഷം (ഉദാ, 2×2=4) നിങ്ങൾ ഒരു തുല്യ ചിഹ്നം (=) വരയ്ക്കുമ്പോൾ, അത് ഉത്തരം കണക്കാക്കും.
നിങ്ങളുടെ കൈയക്ഷരത്തിൽ ഫലങ്ങൾ കാണിക്കുന്നു എന്നതാണ് ഏറ്റവും രസകരം.വാസ്തവത്തിൽ, ഇതിന് നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും. മാച്ച് നോട്സ് വിഷ്വലുകൾ ഉപയോഗിച്ച് ഗണിതം പഠിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്നു. എന്നിരുന്നാലും ഇത് ഒരു ഗണിത അധ്യാപകനെ പോലെ നിങ്ങൾക്ക് ഗുണകരം ആകണം എന്നില്ല.
3 സവിശേഷതകളിൽ രണ്ടാമത്തെ സോഫ്‌റ്റ്‌വെയറിൽ കൊണ്ടുവന്ന മാറ്റം ആണ് എയർപോഡ്സ് പ്രോയിലെ സിരിയുടെ ഇടപെടലുകൾ. ലിസ്റ്റിലെ ചില സിരി ഇന്റെറാക്ഷൻസ് അദ്ഭുതപ്പെടുത്തുന്നതാണ്. ഉപയോക്താക്കളുടെ ചെവിയിൽ എയർപോഡ്‌സ് പ്രോ ഉണ്ടെങ്കിൽ, ഹെഡ് ആംഗ്യങ്ങൾ ഉപയോഗിച്ച് കോളുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത ആണ് എടുത്ത് പറയേണ്ട ഒരു സവിശേഷത.
നിങ്ങളുടെ അറിയിപ്പുകളും സന്ദേശങ്ങളും വായിക്കാൻ സിരിയെ അനുവദിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഐർപോഡ്സ്. എന്നാൽ സിരിയോട് സംസാരിക്കുന്നത് സൗകര്യപ്രദമോ ഉചിതമോ അല്ലാത്ത സമയങ്ങളുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പിളിൻ്റെ മാർഗ്ഗം, കോൾ സ്വീകരിക്കാൻ നിങ്ങളുടെ തല കുലുക്കുക അല്ലെങ്കിൽ നിരസിക്കാൻ കുലുക്കുക എന്നതാണ്. ഇത് തീർച്ചയായും ചില രസകരമായ അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ഫീച്ചർ ഉപയോഗിക്കാനും മീറ്റിംഗിൽ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിലിത് എത്രത്തോളം ഉപയോഗപ്രദമാണെന്നും ഉപയോഗിച്ച ശേഷമേ പറയാനാകൂ.
നിങ്ങളുടെ ഐഫോൺ മിറർ ചെയ്യാൻ macOS 15 നിങ്ങളെ അനുവദിക്കും എന്നതാണ് മൂന്നാമത്തെ സോഫ്‌റ്റ്‌വെയറിൽ വന്ന ഫീച്ചർ. സാങ്കേതികവിദ്യ പുതിയതല്ലെന്ന്റി എല്ലാവർക്കും അറിയാം. എന്നാൽ ആപ്പിളിൻ്റെ അവതരണത്തെ അടിസ്ഥാനമാക്കി പറയുമ്പോൾ, മാക്കിലെ ഐഫോൺ മിററിംഗ് തടസ്സങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കില്ല. മാത്രമല്ല ഉപകരണം ശാരീരികമായി കൈയിൽ പിടിക്കേണ്ട ആവശ്യമില്ല.
മാക്കിൽ നിങ്ങളുടെ ഐഫോണിൻ്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുകയും. ഐഫോണിൽ നിന്ന് ഉള്ള നോട്ടിഫിക്കേഷനുകൾ സ്വീകരിക്കുമ്പോൾ പോലും ഫോൺ നേരത്തെ ലോക് ചെയ്തിരിക്കുകയാണെങ്കിൽ ഈ മിററിങ് സവിശേഷത ഉപയോഗിക്കുമ്പോഴും ഐഫോൺ ലോക്ക് ചെയ്‌ത നിലയിൽ തന്നെ ആയിരിക്കും. നിങ്ങൾക്ക് ഐഫോണിലെ ഏത് ആപ്പ് തുറക്കാനും, നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കാനും, അല്ലെങ്കിൽ ഒരു ഇമെയിലിന് മറുപടി നൽകാനുമെല്ലാം മാക് കീബോർഡ് ഉപയോഗിക്കാൻ സാധിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications