ഛിന്നഗ്രഹത്തില്‍ 'ബോംബിട്ട്' ജപ്പാന്‍ ബഹിരാകാശ ഏജന്‍സി; സൗരയൂഥത്തിന്റെ ഉത്പത്തി വെളിവാകുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

|

ഛിന്നഗ്രഹമായ റ്യൂഗുവില്‍ സ്‌ഫോടനം നടത്തി ഗര്‍ത്തം സൃഷ്ടിക്കുന്നതിന്റെ വീഡിയോ ജപ്പാന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടു. ഹയബൂസ 2 ബഹിരാകാശ പേടകത്തില്‍ നിന്ന് വിക്ഷേപിച്ച ബോംബ് ഏപ്രില്‍ 4-ന് റ്യൂഗുവില്‍ ഉപരിതലത്തില്‍ പതിച്ചു. സ്‌ഫോടനത്തില്‍ ഛിന്നഗ്രഹത്തില്‍ ഉപരിതലത്തില്‍ ഇരുനില ബസ്സിന്റെ വലുപ്പത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു.

 

ഉപരിതലത്തില്‍

ഉപരിതലത്തില്‍

ബെയ്‌സ്‌ബോളിന്റെ വലുപ്പമുണ്ടായിരുന്ന സ്‌ഫോടകവസ്തുവിന്റെ ഭാരം 2 കിലോഗ്രാം ആയിരുന്നു. സെക്കന്റില്‍ രണ്ട് കിലോമീറ്റര്‍ വേഗതയിലാണ് ഇത് റ്യൂഗുവിന്റെ ഉപരിതലത്തില്‍ പതിച്ചത്.

ബഹിരാകാശ പേടകം

ബഹിരാകാശ പേടകം

ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ (JAXA) ഒരു വര്‍ഷത്തിലധികമായി റ്യൂഗു പര്യവേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ പേടകം വിക്ഷേപിക്കുകയും അതിന്റെ ഭ്രമണപഥം താഴ്ത്തി ഇതിന്റെ ഉപരിതലത്തില്‍ നിന്ന് വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തു. നിലവിലെ പരീക്ഷണത്തോടെ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിന് താഴെ നിന്ന് പഠനത്തിന് ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇതോടെ സൗരയൂഥത്തിന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

ജാക്‌സയുടെ തീരുമാനം.
 

ജാക്‌സയുടെ തീരുമാനം.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഹയബൂസ 2 ഇവിടെ നിന്ന് മാറുന്നത് വീഡിയോയില്‍ ദൃശ്യമാണ്. പൊടിപടലങ്ങള്‍ അടങ്ങിയതിന് ശേഷം ഹയബൂസ 2 ഇവിടേക്ക് കൊണ്ടുവന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് ജാക്‌സയുടെ തീരുമാനം. 2005-ല്‍ നാസ ഇത്തരമൊരു ശ്രമം നടത്തിയിരുന്നെങ്കിലും പഠനത്തിന് ആവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടു.

ഭൂമിയിലേക്ക് തിരിക്കും

ഭൂമിയിലേക്ക് തിരിക്കും

ഇതുവരെ ഹയബൂസ 2-ന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും വിജയകരമാണെന്ന് ജാക്‌സ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അന്തിമമായി വിജയം നേടാന്‍ കഴിയൂമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. 2019 അവസാനത്തോടെ ഹയബൂസ 2 ഭൂമിയിലേക്ക് തിരിക്കും. ഭൂമിയിലെത്തിച്ചേരാന്‍ ഏതാണ്ട് ഒരുവര്‍ഷം വേണ്ടിവരും.

 നല്‍കിയിരിക്കുന്നത്.

നല്‍കിയിരിക്കുന്നത്.

ജാപ്പനീസ് നാടോടിക്കഥകളിലൂടെ പ്രശസ്തമായ കടലിനടിയിലെ കൊട്ടാരമായ റ്യൂഗുവിന്റെ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
The moment Japan's Hayabusa2 probe BOMBS an asteroid with a baseball-sized explosive to create a crater that it can collect samples from

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X