ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ സാറ്റലൈറ്റ് ചിത്രങ്ങള്‍!!!

Posted By:

ഉപഗ്രഹങ്ങളില്‍ നിന്ന് എടുക്കുന്ന ഭൂമിയുടെ ചിത്രങ്ങള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതാണൊ നമ്മള്‍ താമസിക്കുന്ന ഇടം എന്നുപോലും തോന്നിപ്പോകും ആ ചിത്രങ്ങള്‍ കണ്ടാല്‍.ഇപ്പോള്‍ ഡിജിറ്റല്‍ ഗ്ലോബ് ഈ വര്‍ഷം അവരുടെ 5 ഉപഗ്രഹങ്ങളില്‍ നിന്നെടുത്ത ഏതാനും ചിത്രങ്ങള്‍ ഒരു മത്സരത്തിനു വേണ്ടി അവതരിപ്പിക്കുകയാണ്.

മത്സരം മറ്റൊന്നുമല്ല, ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം ഏത് എന്നതുതന്നെ. കമ്പനിയുടെ ഫേസ് ബുക് പേജിലൂടെയാണ് വോട് രേഖപ്പെടുത്തേണ്ടത്. ഒരോ ലൈക്കാണ് വോട് എന്നു പറയുന്നത്. ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന 5 ചിത്രങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തും അതില്‍ നിന്നാണ് മികച്ച ചിത്രം കണ്ടെത്തുക.

2014 ജനുവരിയില്‍ കമ്പനിയുടെ വെബ്‌സൈറ്റിലൂടെയായിരിക്കും ഫലപ്രഖ്യാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ ഇതുവരെ കാണാത്ത കുറെ ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. നിലവില്‍ സിറയയിലെ ഏറ്റവും വലിയ നഗരമായ അലെപോയിലുള്ള പുരാതന കൊട്ടാരത്തിന്റെ ചിത്രമാണ് മുന്നിലുള്ളത്.

മത്സരത്തിനു വേണ്ടി കമ്പനി പ്രസിദ്ധപ്പെടുത്തിയ എല്ലാചിത്രങ്ങളും ഞങ്ങള്‍ ഇവിടെ നല്‍കുന്നു. അതില്‍ ഏറ്റവും മികച്ചതെന്നു തോന്നുന്ന ചിത്രത്തിന് നിങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം. അതിനായി കമ്പനിയുടെ ഫേസ് ബുക് പേജില്‍ പോയാല്‍ മതി.

ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ സാറ്റലൈറ്റ് ചിത്രങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot