ഇന്റര്‍നെറ്റിലെ 'അപകടകാരികളായ' സെലിബ്രിറ്റികള്‍

Posted By:

ഇന്റര്‍നെറ്റില്‍ സെലിബ്രിറ്റികളെ തെരയാത്തവര്‍ അധികമുണ്ടാവില്ല. ചിത്രങ്ങള്‍ കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും മറ്റുമായി നമ്മള്‍ സദാ സെര്‍ച് എന്‍ജിനുകളില്‍ കയറാറുണ്ട്. എന്നാല്‍ ഇനി ചില ഹോളിവുഡ് സെലിബ്രിറ്റികളെ സെര്‍ച് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. കാരണം അവര്‍ അപകടകാരികളാണ്.

അപകടം എന്നുവച്ചാല്‍ വൈറസ് എന്നര്‍ഥം. അതായത് ചില സെലിബ്രിറ്റികളെ ഇന്റര്‍നെറ്റില്‍ സെര്‍ച് ചെയ്യുമ്പോള്‍ വൈറസ് പടര്‍ത്തുന്ന സൈറ്റുകളിലേക്കാണ് നിങ്ങള്‍ എത്തുക. ഇത്തരത്തിലൊരു വാര്‍ത്ത രണ്ടുമാസം മുമ്പ് ഗിസ്‌ബോട് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇന്നലെ ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനമായ മക്കഫേ അപകടകാരികളായ സെലിബ്രിറ്റികളുടെ പുതിയ ലിസ്റ്റ് പുറത്തുവിട്ടു. അതു പ്രകാരം ഒന്നാമത് അമേരിക്കന്‍ നടിയും മോഡലുമായ ലിലി കോളിന്‍സാണ്. ഇവരെ സെര്‍ച്ച് ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം ഉണ്ടാവാനുള്ള സാധ്യത 14.5 ശതമാനമാണ്.

ലിസ്റ്റില്‍ ഇടം നേടിയ ആദ്യത്തെ 10 സെലിബ്രിറ്റികള്‍ ആരൊക്കെ എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Lily Collins

ഇവരെ സെര്‍ച്ച് ചെയ്യുമ്പോള്‍ വൈറസ് സൈറ്റുകളിലേക്ക് എത്താനുള്ള സാധ്യത 14.5 ശതമാനം

 

Avril Lavigne

കനേഡിയന്‍ ഗായികയും ഗാന രചയിതാവുമായ അവ്‌റില്‍ ലവിങ്കിയാണ് ലിസ്റ്റില്‍ രണ്ടാമത്.

 

Sandra Bullock

അമേരിക്കന്‍ നടി സാന്ദ്ര ബുള്ളോക്ക് മൂന്നാമതാണ്.

 

Kathy Griffin

അമേരിക്കന്‍ ഹാസ്യനടിയായ കാത്തി ഗ്രിഫിന്‍ ലിസ്റ്റില്‍ നാലാമതായി ഇടം നേടി

 

Zeo Saldana

അമേരിക്കന്‍ നടിയായ സിയോ സല്‍ദാന അഞ്ചാമതാണ്.

 

Katty Perry

അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ കാറ്റിപെറി അഥവാ കാതറിന്‍ എലിസബത് അപകടകാരികളായ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ആറാമതാണ്.

 

Britney Spears

പ്രശസ്ത പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സും ഏഴാമതായി ലിസ്റ്റില്‍ ഇടം പിടിച്ചു.

 

Jon Hamm

അമേരിക്കന്‍ നടനും സംവിധായകനുമായ ജൊനാതന്‍ ഡാനിയേല്‍ എന്ന ജോണ്‍ ഹാം ആദ്യ പത്തില്‍ ഉള്‍പെട്ട ഏക പുരുഷനാണ്.

 

Adriana Lima

ബ്രസീലിയന്‍ നടിയും മോഡലുമായ ആഡ്രിയാന ലിമയാണ് ഒമ്പതാമത്.

 

Emma Roberts

അമേരിക്കന്‍ നടിയും മോഡലും ഗായികയുമായ എമ്മ റോബേര്‍ട്‌സ് ലിസ്റ്റില്‍ പത്താമതായി ഇടം പിടിച്ചു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇന്റര്‍നെറ്റിലെ 'അപകടകാരികളായ' സെലിബ്രിറ്റികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot