കോടിപതികളുടെ കൊട്ടാരങ്ങള്‍!!!

By Bijesh
|

കോടിപതികള്‍ക്ക് എല്ലാ കാര്യത്തിലും വ്യത്യസ്ഥത ഉണ്ടായിരിക്കും. അല്ലെങ്കില്‍ വ്യത്യസ്തത പുലര്‍ത്താന്‍ അവര്‍ ശ്രമിക്കും. ഉപയോഗിക്കുന്ന വാഹനമായാലും വസ്ത്രങ്ങളായാലും വീടായാലും അത് മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നില്‍ക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമുണ്ട്.

ടെക് ലോകത്തെ കോടിപതികളുടെ കാര്യവും വ്യത്യസ്തമല്ല. പലരും അവധിക്കാലം ചെലവഴിക്കാന്‍ വേണ്ടിമാത്രം ശതകോടികള്‍ വരുന്ന വസതികള്‍ വാങ്ങിക്കൂട്ടുന്ന കാര്യം മുന്‍പൊരിക്കല്‍ ഇവിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ സ്ഥിരതാമസത്തിനുപയോഗിക്കുന്ന വസതികള്‍ എങ്ങനെയിരിക്കും.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസിന്റെ വീട്ടില്‍ വെള്ളത്തിനടിയിലിരുന്ന് പാട്ടു കേള്‍ക്കാന്‍ കഴിയുന്ന സ്വിമ്മിംഗ് പൂള്‍ വരെ ഉണ്ട്. ഒറാക്കിള്‍ സി.ഇ.ഒ. ലാറി എല്ലിസണാവട്ടെ വിലയ്‌ക്കെടുത്ത ഹവായിയിലെ ദ്വീപിലാണ് താമസം.

ഇത്തരത്തില്‍ ശതകോടികളുടെ വസതികള്‍ സ്വന്തമായുള്ള ടെക് കോടീശ്വരന്‍മാരെ പരിചയപ്പെടാം...

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഒറാക്കിള്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ലാറി എല്ലിസണാണ് ഏറ്റവും വില കുടിയ മണിമാളികയുള്ളത്. ഇത് വീടല്ല, ഒരു ദ്വീപാണ്. ഹവായി ദ്വീപ് സമൂഹത്തിലെ ലെനായ് എന്ന ദ്വീപിന്റെ 98 ശതമാനവും അദ്ദേഹം വിലകൊടുത്ത് വാങ്ങുകയായിരുന്നു. 300 മില്ല്യന്‍ ഡോളാണ് അതായത് ഏകദേശം 2000 കോടി ഇന്ത്യന്‍ രൂപ.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

മൈക്രോസോഫ്റ്റ് ചെയര്‍മാനും സഹ സ്ഥാപകനുമായ ബില്‍ഗേറ്റ്‌സിന്റെ വസതിക്ക് 121 മില്ല്യന്‍ ഡോളറാണ് വില. വാഷിംഗ്ടണ്ണിലെ ഈ വസതിയുടെ വിസ്തീര്‍ണം ഏകദേശം 66000 സ്‌ക്വയര്‍ ഫീറ്റ് വരും. വെള്ളത്തിനടിയില്‍ സംഗീതം കേള്‍ക്കാവുന്ന സ്വിമ്മിംഗ് പൂള്‍, 2500 ചതുരശ്ര അടി വരുന്ന ജിംനേഷ്യം, അതിവിശാലമായ ലൈബ്രറി എന്നിവയുള്ള വീട്ടില്‍ ഒരോരുത്തരുടെയും താല്‍പര്യത്തിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവും കാലാവസ്ഥയും മാറ്റാന്‍ സാധിക്കും. ഏഴു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍
 

കോടിപതികളുടെ കൊട്ടാരങ്ങള്‍

മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ പോള്‍ അലന്റെ ന്യൂയോര്‍ക്കിലെ വസതിയുടെ ഇപ്പോഴത്തെ വില 116 മില്ല്യന്‍ ഡോളറാണ്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഡെല്‍ സ്ഥാപകനും സി.ഇ.ഒയുമായ മൈക്കല്‍ ഡെല്ലിന്റെ ഹവായിലെ വസതിക്ക് 58.4 മില്ല്യന്‍ ഡോളറാണ് വില. 18500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 8 സ്യൂട്ടുകളാണ് ഉള്ളത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള റഷ്യന്‍ ഇന്‍വെസ്റ്ററായ യൂറി മില്‍നര്‍ക്ക് 45.6 മില്ല്യന്‍ ഡോളര്‍ വിലവരുന്ന കൊട്ടാരമാണ് ഉള്ളത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

കംപേര്‍ നെറ്റ്, ഡ്രൈവര്‍ സൈഡ് എന്നീ കമ്പനികളുടെ സ്ഥാപകനായ ട്രിവോര്‍ ട്രെയ്‌നയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ വസതിക്ക് 35 മില്ല്യന്‍ ഡോളറാണ് വില.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ആമസോണ്‍ സ്ഥാപകനായ ജെഫ് ബിസോസിന്റെ ബെവര്‍ലി കുന്നുകളിലെ വസതിയില്‍ ഏഴു ബെഡ് റൂമുകളാണ് ഉള്ളത്. സ്വിമ്മിംഗ് പൂള്‍, ടെന്നിസ് കോര്‍ട്ട്, ജിേേനഷ്യം, ഗസ്റ്റ് ഹൗസ് എന്നിവയുള്‍പ്പെടെ 2 ഏക്കറിലാണ് വസതി നില്‍ക്കുന്നത്. വില 26.7 മില്ല്യന്‍ ഡോളര്‍.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

പെ പല്‍ സഹസ്ഥാപകന്‍ പീറ്റര്‍ തീലിന്റെ വസതിക്ക് 25.1 മില്ല്യന്‍ ഡോളറാണ് വില. 4500 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഗൂഗിള്‍ എക്‌സികുട്ടീവ് ചെയര്‍മാനായ എറിക് ഷിംഡിറ്റിന് 21.3 മില്ല്യന്‍ ഡോളര്‍ വില വരുന്ന വസതിയാണ് ഉള്ളത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഗേറ്റ്‌വെ കംപ്യൂട്ടര്‍ സഹ സ്ഥാപകനായ ടെഡ് വയ്റ്റിന്റെ ലോസ് ആഞ്ചല്‍സിലെ വസതിക്ക് 21 മില്ല്യന്‍ ഡോളറാണ് വില.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

യാമര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകനായ ഡേവിഡ് സാക്ക്‌സിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ 20 മില്ല്യന്‍ ഡോളര്‍ വരുന്ന വസതിയാണ് ഉള്ളത്. 17500 ചതുരശ്ര അടിയാണ് വിസ്തീര്‍ണം.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ബ്രോഡ്കാസ്റ്റ് ഡോട് കോം സഹ സ്ഥാപകന്‍ മാര്‍ക് ക്യൂബന്റെ ഡള്ളാസിലെ വസതിക്ക് 17.3 മില്ല്യന്‍ ഡോളറാണ് നിര്‍മാണ ചെലവ്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ടെസ്ല മോട്ടോഴ്‌സ്, സ്‌പേസ് എക്‌സ് എന്നിവയുടെ സ്ഥാപകനായ എലന്‍ മസ്‌കിന് 17 മില്ല്യന്‍ ഡോളര്‍ വില വരുന്ന വസതിയാണ് ഉള്ളത്. 20000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഗൂഗിള്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ലാറി പേജിന്റെ കൊട്ടാരത്തിന്റെ വില 15.2 മില്ല്യന്‍ ഡോളറാണ്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജി ബ്രയ്ന്‍സിന് 13 മില്ല്യന്‍ ഡോളറിന്റെ വീടാണ് സ്വന്തമായുള്ളത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സെയുടെ കൊട്ടാരത്തിനു വില 10.2 മില്ല്യന്‍ ഡോളറാണ്്. ചില്ലുകൊണ്ടാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

യാഹൂവിന്റെ മുന്‍ സി.ഇ.ഒ കരോള്‍ ബാര്‍ട്‌സിന്റെ 2000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടിന് 8.7 മില്ല്യന്‍ ഡോളറാണ് കണക്കാക്കുന്നത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഫേസ് ബുക്ക് സി.ഒ.ഒയായ ഷെറില്‍ സാന്‍ഡ്ബര്‍ഗിനും ഭര്‍ത്താവും സര്‍വെ മങ്കി സി.ഇ.ഒയുമായ ഡേവിഡ് ഗോള്‍ഡ്ബര്‍ഗിനും 8.69 മില്ല്യന്‍ ഡോളര്‍ വില വരുന്ന വസതിയാണുള്ളത്. 7120 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ അഞ്ച് ബെഡ് റൂമുകളാണ് ഉള്ളത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഒറാക്കിള്‍ പ്രസിഡന്റ് മാര്‍ക് ഹഡിന്റെ കാലിഫോര്‍ണിയയിലെ വസതിക്ക് 8 മില്ല്യന്‍ ഡോളറാണ് മതിപ്പുവില. 6410 ചതുരശ്ര അടിയാണ് വിസ്തീര്‍ണം.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഫേസ് ബുക്ക് ആസ്ഥാന ഓഫീസിനു സമീപത്തായി 7.3 മില്ല്യന്‍ ഡോളര്‍ വിലവരുന്ന വസതിയുണ്ട്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

എച്ച്.പി. മുന്‍ സി.ഇ.ഒയായ ലിയോയുടെ 7.1 മില്ല്യന്‍ ഡോളര്‍ വില വരുന്ന വസതി സിലിക്കണ്‍ വാലിയിലാണ്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ഫേസ് ബുക്ക് സഹ സ്ഥാപകനും ന്യൂ റിപ്പബഌക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ ക്രിസ് ഹഗ്‌സിന്റെ വസതിക്ക് 7 മില്ല്യന്‍ ഡോളറാണ് വില.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

യാഹു സി.ഇ.ഒ മരിസ മേയറുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ വീടിനു നിര്‍മാണ ചെലവ് 5.3 മില്ല്യന്‍ ഡോളറാണ്. 2006-ലാണ് ഇത് പണികഴിപ്പിച്ചത്.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍

കോടിപതികളുടെ കൊട്ടാരങ്ങള്‍

ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിക്കിന്റെ കാലിഫോര്‍ണിയയിലെ വസതിയുടെ ഇപ്പോഴത്തെ മതിപ്പു വില 4.4 മില്ല്യന്‍ ഡോളറാണ്. 1986-ല്‍ പണി കഴിപ്പിച്ച ഈ കെട്ടിടം 2006-ല്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതിരുന്നു.

 

കോടിപതികളുടെ കൊട്ടാരങ്ങള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X