ഇവര്‍ മുപ്പതിനു മുമ്പേ മുന്നേറിയവര്‍!!!

Posted By:

ടെക്‌ലോകത്ത് യുവാക്കളുടെ കാലമാണ്. അനുഭവ സമ്പത്തിനേക്കാള്‍ ദീര്‍ഘ ദൃഷ്ടിയും വേറിട്ട ആശയങ്ങളും വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനുള്ള ധൈര്യവുമുണ്ടെങ്കില്‍ ആര്‍ക്കും ഉയരങ്ങള്‍ വെട്ടിപ്പിടിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഇത്തരത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സാങ്കേതിക ലോകത്തെ ഏതാനും യുവാക്കളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവരെല്ലാം 30-ല്‍ താഴെ പ്രായമുള്ളരും ടെക്‌ലോകത്ത് തങ്ങളുടേതായ സ്ഥാനമുറപ്പിച്ചവരുമാണ്.

ആരെല്ലാമാണ് അവരെന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ക് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്റെ സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗിന് അധികം വിശേഷണങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ഫേസ്ബുക്കിനുപരിയായി ഭാവിയിലേക്കു കൂടി കണ്ണുനട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഏറെ അഭിനന്ദനാര്‍ഹം. വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള കമ്പനികളെ ഏറ്റെടുത്തതു തന്നെ ഉദാഹരണം.

 

ട്രിസ്റ്റാന്‍ വാക്കര്‍

വാക്കര്‍ ആന്‍ഡ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ട്രിസ്റ്റാന്‍ വാക്കര്‍. ഫോര്‍സക്വയറിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സ്വന്തം സ്ഥാപനം തുടങ്ങിയത്.

 

ഡസ്റ്റിന്‍ മസ്‌കോവിറ്റ്‌സ്

മാര്‍ക് സുക്കര്‍ബര്‍ഗിനൊപ്പം ഫേസ്ബുക് സ്ഥാപിച്ച ഡസ്റ്റിന്‍ മസ്‌കോവിറ്റ്‌സ് അസാന എന്ന ആപ്ലിക്കേഷന്റെയും സ്ഥാപകനാണ്. മനുഷ്യന്റെ തലച്ചേറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്ന വികേരിയസ് സിസ്റ്റംസ്, ഫിലാന്ത്രോപിക് ഫൗണ്ടേഷനായ ഗുഡ് വെന്‍ച്വേഴസ്് എന്നിവയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.

 

ജോ ഗ്രീന്‍

കോസസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ സ്ഥാപകനാണ് ജോ ഗ്രീന്‍. സംഘടനയ്ക്കായി 4 കോടി ഡോളര്‍ സ്വരൂപിക്കാന്‍ അദ്ദേഹത്തിനായി. സ്വയം വികസിപ്പിച്ചെടുത്ത ഫേസ്ബുക് ആപ്ലിക്കേഷനിലൂടെയാണ് അദ്ദേഹം ഇതില്‍ ഒരു കോടിയിലേറെ പണം സ്വരൂപിച്ചത്.

 

ക്രിസ്റ്റണ്‍ ടൈറ്റസ്

കമ്പ്യൂട്ടിംഗ് രംഗത്തേക്ക് സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി സ്ഥാപിച്ച 'ഗേള്‍സ് ഹൂ കോഡിന്റെ എക്‌സിക്യുട്ടീവ് ഡയരക്ടറായിരുന്നു ക്രിസ്റ്റണ്‍ ടൈറ്റസ്.

 

ആഡം ഡി ആഞ്ചലോ

ക്വസ്റ്റ്യന്‍ ആന്‍സര്‍ വെബ്‌സൈറ്റായ ക്വോറയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ആഡം. 900 മില്ല്യന്‍ ഡോളറാണ് കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം. 90 ജീവനക്കാരുമുണ്ട്. നേരത്തെ ഫേസ്ബുക്കിലും ആഡം ജോലിചെയ്തിരുന്നു.

 

ആരോണ്‍ ലെവി

ബോക്‌സ് എന്ന ഫയല്‍ ഷെയറിംഗ്, ക്ലൗഡ് സര്‍വീസിന്റെ സഹ സ്ഥാപകനും സി.ഇ.ഒയുമാണ് ആരോണ്‍ ലെവി. 124 മില്ല്യന്‍ മഡാളറാണ് ഇപ്പോള്‍ ബോക്‌സിന്റെ വാര്‍ഷിക വരുമാനം.

 

മൈക് ക്രീഗെര്‍

പ്രശസ്ത ഫോട്ടോഷെയറിംഗ് സോഷ്യല്‍ സൈറ്റായ ഇന്‍സ്റ്റഗ്രാമിന്റെ സഹ സ്ഥാപകനാണ് മൈക്.

 

ജോഷ് കഷ്‌നര്‍

ഓസ്‌കാര്‍ എന്ന ഹെല്‍ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്ഥാപകനാണ് ജോഷ് കഷ്‌നര്‍. 52 ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലുണ്ട്.

 

റോബി സ്‌റ്റെയ്ന്‍

യാഹുവില്‍ പ്രൊഡക്റ്റ് ഡയരക്ടറായ റോബി സ്റ്റാംപ്ഡ് എന്ന ആപ്ലിക്കേഷന്റെ സ്ഥാപകനാണ്. സ്റ്റാംപ്ഡിനെ യാഹു ഏറ്റെടുക്കുകയായിരുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot