2014-ലെ ഏറ്റവും പുതുമയുളള സാങ്കേതിക ഉല്‍പ്പന്നങ്ങള്‍...!

Written By:

2014 സാങ്കേതിക രംഗത്ത് പുത്തന്‍ പ്രവണതകളുടെ കാലമായി വിലയിരുത്താം. കമ്പ്യൂട്ടറുകളോട് ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും, സമയം നോക്കലിനപ്പുറം വാച്ചുകള്‍ക്ക് വേറെ അര്‍ത്ഥ തലങ്ങള്‍ നല്‍കിയ സ്മാര്‍ട്ട്‌വാച്ചും മൂര്‍ത്ത രൂപത്തിലേക്ക് അടുത്തത് ഈ കൊല്ലമാണെന്ന് പറയേണ്ടി വരും.

2014-ലെ മികച്ച സാങ്കേതിക പ്രവണതകളെ പട്ടികപ്പെടുത്താനുളള ശ്രമമാണ് ചുവടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സാംസങിന്റെ എക്കാലത്തേയും മികച്ച സ്മാര്‍ട്ട്‌ഫോണായ നോട്ട് 4, ഇത് വരെ ഇറങ്ങിയിട്ടുളള ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്.

2

ഐഫോണ്‍ 6-ന്റേയും, 6 പ്ലസിന്റേയും ക്യാമറ ഇതുവരെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിട്ടുളള ഏറ്റവും മികച്ച ക്യാമറയാണ്.

3

ഫേസ്ബുക്ക് $2 ബില്ല്യ്ണിന് സ്വന്തമാക്കിയ ഒകുലസിന്റെ ക്രസന്റ് കൊവ് വ്യക്തിഗത കമ്പ്യൂട്ടിങിന്റെ അടുത്ത പടിയായി കണക്കാക്കാം.

4

സ്മാര്‍ട്ട്‌ഫോണിനെ ഹെഡ്‌സെറ്റില്‍ ഉറപ്പിച്ച് വെര്‍ച്ച്വല്‍ റിയാലിറ്റി ഭീമമായ പണച്ചെലവില്ല്ാതെ അനുഭവിക്കാന്‍ സാധിക്കുമെന്ന് ഈ ഡിവൈസ് തെളിയിക്കുന്നു.

5

കൈ തണ്ടയില്‍ തടിച്ചുകൊഴുത്ത ചെറിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരമായി, മനോഹരമായ തുകല്‍ ബാന്‍ഡുകൊണ്ടുളള സ്മാര്‍ട്ട്‌വാച്ചുകള്‍ വിപണിയില്‍ എത്തിക്കാമെന്ന് ഈ ഡിവൈസ് കാണിച്ചു തന്നു.

6

പ്രത്യേക പേമെന്റ് പാഡുകളില്‍ ഐഫോണ്‍ 6 ടാപ് ചെയ്ത് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഈ സംവിധാനം സഹായിക്കുന്നു.

7

300$-ന് താഴെയായി വിലയുളള ഈ ആന്‍ഡ്രോയിഡ് ഫോണിന്റെ സവിശേഷതകളുളള എതിരാളികളുടെ ഫോണിന് ഇതിലും ഇരട്ടിയിലധികം വിലയാണ് നല്‍കേണ്ടി വരുന്നത്.

8

നിങ്ങള്‍ യാത്ര ചെയ്യുന്ന അതേ ദിശയിലേക്ക് പോകുന്ന മറ്റ് ആളുകളുമായി യാത്രാക്കൂലി പങ്കിടാന്‍ ലിഫ്റ്റ് ലൈന്‍ എന്ന ആപ് സഹായിക്കുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലും, ലോസ് ഏജലസിലും മാത്രമുളള ഈ സേവനം പ്രധാനമായും യാത്രാ ചിലവ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുളളതാണ്.

9

27 ഇഞ്ച് സ്‌ക്രീനിലേക്ക് 15 മില്ല്യണ്‍ പിക്‌സലുകളെ ആവാഹിച്ചിരിക്കുന്ന ഇതിന്റെ റെറ്റിന ഡിസ്‌പ്ലേ, സ്‌ക്രീന്‍ വ്യാകരണത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു.

 

10

നോട്ടിഫിക്കേഷനുകളില്‍ നിന്ന് സുരക്ഷ വരെ മെച്ചപ്പെട്ട രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുന്ന ആന്‍ഡ്രോയിഡ് 5.0, ഐഒഎസിനേക്കാള്‍ മികച്ചതാണെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Most Innovative New Tech Products Of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot