വിന്‍ഡോസ് 9 ഇല്ല, എത്തുക വിന്‍ഡോസ് 10

മൈക്രോസോഫ്റ്റിന്റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ആയിരിക്കും. വിന്‍ഡോസ് 8 ന് ശേഷം 9 ഇല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ വിന്‍ഡോസ് 8-ല്‍ ഒഴിവാക്കിയ 'സ്റ്റാര്‍ട്ട് മെനു' തിരികെ കൊണ്ടു വരാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ഗെയിം കണ്‍സോളിനും ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നത്. വിന്‍ഡോസ് 7 ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും, വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പാകത്തിലാണ് സ്റ്റാര്‍ട്ട് മെനു സംവിധാനം വിന്‍ഡോസ് 10-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡോസ് 10 സംബന്ധിച്ച പ്രഥമിക വിവരങ്ങളാണ് മൈക്രോസോഫ്റ്റ് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തിയത്.

വിന്‍ഡോസ് 9 ഇല്ല, എത്തുക വിന്‍ഡോസ് 10

അതേസമയം വിന്‍ഡോസ് 10 എപ്പോഴേക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് അറിവായിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10 എത്തുമെന്നാണ് കമ്പ്യൂട്ടര്‍ വിദഗ്ദരുടെ നിരീക്ഷണം.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot