ഫോട്ടോഗ്രാഫറെയും ഗ്രൂപ്പ് ഫോട്ടോയില്‍ ചേര്‍ക്കുന്ന ക്യാമറ

By Super
|
ഫോട്ടോഗ്രാഫറെയും ഗ്രൂപ്പ് ഫോട്ടോയില്‍ ചേര്‍ക്കുന്ന ക്യാമറ

ചീസ്...ക്ലിക്ക്. എല്ലാവരും ചിരിച്ചിരിക്ക്രുന്ന ചിത്രം കിട്ടി. എന്നാല്‍ ഫോട്ടോ എടുക്കാനായി നടുറോഡില്‍ മുട്ടുംകുത്തി നിന്ന പാവം കൂട്ടുകാരന്‍ ഫ്രെയിമില്‍ നിന്നും ഔട്ട്. കൂട്ടുകാരും, വീട്ടുകാരുമൊത്ത് ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ സ്ഥിരം സംഭവിയ്ക്കുന്നതാണ് ഒരാള്‍ ആ ഫോട്ടോയില്‍ നിന്നും ഔട്ട് ആകുക എന്ന പ്രതിഭാസം. അതൊഴിവാക്കാന്‍ ചിലപ്പോഴൊക്കെ ഏതെങ്കിലും വഴിയാത്രക്കാരെ വിളിച്ച് പടമെടുപ്പിയ്ക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ ആ പ്രശ്‌നവും അവസാനിച്ചിരിയ്ക്കുന്നു. ഫോട്ടോഗ്രാഫറെയും ഉള്‍പ്പെടുത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി എത്തിയിരിയ്ക്കുകയാണ് ജി ലിന്‍ എന്ന ഡിസൈനര്‍. ദ നോട്ട് വണ്‍ ലെസ് ക്യാമറ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ മോഡലായിരുന്നു ഇഫ് ഡിസൈന്‍ ടാലന്റ്‌സില്‍ അവരുടെ സൃഷ്ടി.

രണ്ട് ലെന്‍സുകള്‍ ഉപയോഗിയ്ക്കുന്ന ഈ ക്യാമറയിലൂടെ മുമ്പില്‍ നില്‍ക്കുന്ന ഗ്രൂപ്പിനൊപ്പം തന്നെയും ചേര്‍ക്കാന്‍ ഫോട്ടോഗ്രാഫര്‍ക്ക് സാധിയ്ക്കും. ഇപ്പോഴും ആശയരൂപത്തില്‍ നില്‍ക്കുന്ന ഈ ക്യാമറ സാധ്യമാകുന്നതോടെ ഗ്രൂപ്പ് ഫോട്ടോകളുടെ ജാതകമേ മാറിമറിയും. മാത്രമല്ല ഫോട്ടോഗ്രാഫര്‍ക്ക് ഏത് ലൊക്കേഷനിലും തന്നെയും ചേര്‍ത്ത് ചിത്രമെടുക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X