Home
News

കിടിലൻ ആണെങ്കിൽ ഒറ്റ ഒരെണ്ണം മതി! 1000 രൂപയിൽ താഴെ പ്രൈം ആനുകൂല്യമുള്ള എയർടെല്ലിന്റെ ഒരേ ഒരു പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ, ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാൻ കഴിയുന്ന 1000 രൂപയിൽ താഴെയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾക്ക് ആമസോണിൽ നിന്ന് നേരിട്ട് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ സാധിക്കും എങ്കിലും, നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം അധിക ആനുകൂല്യമായും നിങ്ങൾക്ക് ഇത് നേടാനാകും. നിങ്ങൾ ചെയ്യേണ്ടത് നൽകുന്ന പണത്തിന് അർഹതയുള്ളതാണോ ആനുകൂല്യങ്ങൾ എന്ന് മനസ്സിലാക്കുക എന്നത് മാത്രമാണ്. ഞങ്ങൾ ഇവിടെ പരാമർശിക്കുന്ന എയർടെല്ലിൽ നിന്നുള്ള പ്ലാനിന് 838 രൂപ ആണ് വില.

ഇതൊരു ഇടത്തരം വാലിഡിറ്റി പ്ലാനല്ല. 56 ദിവസത്തെ സേവന വാലിഡിറ്റിയോടെ ആണ് ഇത് വരുന്നത്. എന്നിരുന്നാലും വാലിഡിറ്റി മാത്രം പരിഗണിക്കാതെ മറ്റ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് പ്രയോജനം ആകുന്നത് ആണോ, നൽകുന്ന പണത്തിന് മൂല്യവത്താണോ എന്നെല്ലാം നോക്കേണ്ടതുണ്ട്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ലഭിക്കും എന്ന് നോക്കാം.

1000 രൂപയിൽ താഴെ പ്രൈം ആനുകൂല്യമുള്ള എയർടെല്ലിന്റെ ഒരേ ഒരു പ്ലാൻ

ഭാരതി എയർടെൽ 838 രൂപ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 838 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവ ആണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ അധിക ആനൂകുല്യങ്ങളും ഇതിനുണ്ട്.

56 ദിവസത്തേക്ക് ഉള്ള ആമസോൺ പ്രൈം അംഗത്വം, അൺലിമിറ്റഡ് 5ജി ഡാറ്റ, Airtel Xstream Play Premium (22+ OTT-കളിലേക്ക് ആക്‌സസ് ലഭിക്കുന്നു), Apollo 24|7 Circle, Wynkൽ സൗജന്യ Hello Tunes എന്നിവ ഈ പ്ലാനിൻ്റെ അധിക നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

ദിവസേന ഉയർന്ന 4ജി ഡാറ്റ ഉപഭോഗം ഉള്ള ഉപയോക്താക്കൾക്കായി ആണ് ഈ പ്ലാൻ ലക്ഷ്യമിടുന്നത്. അതിനോടൊപ്പം ധാരാളം ഒടിടി (OTT) ആനുകൂല്യങ്ങളും നൽകുന്നു. ആമസോൺ പ്രൈം അംഗത്വം ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾ ആമസോൺ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അതേ സമയം മറ്റെല്ലാ ഒടിടി ആനുകൂല്യങ്ങളും Xstream Play ആപ്പിന് കീഴിൽ ലഭ്യമാകും.

എയർടെൽ അടുത്തിടെ വലിയ പ്രഖ്യാപനവുമായി വാർത്തയിൽ ഇടം നേടിയിരുന്നു. സ്പാം, വഞ്ചന ആശയവിനിമയങ്ങൾ എന്നിവ കണ്ടെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ നെറ്റ്‌വർക്കുകളാണ് തങ്ങളുടെ നെറ്റ്‌വർക്കുകളെന്ന് ഭാരതി എയർടെൽ അടുത്തിടെ പ്രഖ്യാപിച്ചു. ടെലികോം അതിൻ്റെ നെറ്റ്‌വർക്കിൽ ഒരു എഐ സൊല്യൂഷൻ നടപ്പിലാക്കിയിട്ടുണ്ട്. അത് ഉപയോക്താവിന് സംശയാസ്പദമായ ഒരു നമ്പറിൽ നിന്ന് ഒരു കോൾ/ ടെക്‌സ്‌റ്റ് ലഭിക്കുന്നുണ്ട് എങ്കിൽ അത് കണ്ടെത്തി അറിയിക്കും.

എയർടെല്ലിൻ്റെ സിഇഒയും എംഡിയുമായ ഗോപാൽ വിറ്റൽ ടെലികോം ഉപഭോക്താക്കൾക്ക് ഒരു കത്ത് എഴുതി, എന്താണ് പരിഹാര മാർഗ്ഗമെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദീകരിച്ചു. കഴിഞ്ഞ ആറ് മാസമായി തങ്ങളുടെ നെറ്റ്‌വർക്ക് ഇൻ്റലിജൻസ് സൊല്യൂഷനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിട്ടൽ വിശദീകരിച്ചു. സൈബർ കുറ്റകൃത്യങ്ങളും വഞ്ചനയും വളരെ സാധാരണമായ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ഉപയോക്താക്കൾക്ക് ഇത് ഉപയോഗപ്രദമായ സവിശേഷത ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Bharti Airtel, India's second largest telecom operator, offers only one prepaid plan under Rs 1000 where users can get an Amazon Prime subscription. Although you can get an Amazon Prime subscription directly from Amazon, you can also get it as an added benefit with your prepaid plan. All you need to do is to understand whether the benefits are worth the money paid. The plan from Airtel that we are mentioning here is priced at Rs 838.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X