Home
News

ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ

ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും (Reliance Jio) ഭാരതി എയർടെലും (Bharti Airtel). ഇവയോടൊപ്പം വിഐയും ബിഎസ്എൻഎല്ലും രംഗത്ത് ഉണ്ടെങ്കിലും പ്രധാന മത്സരം ജിയോയും എയർടെലും തമ്മിലാണ്. ഇപ്പോൾ ഈ കമ്പനികൾ പ്രധാനമായും മത്സരിക്കുന്നത് 5ജി വ്യാപനത്തിന്റെ കാര്യത്തിലാണ്.

കൂടുതൽ പ്രദേശങ്ങളിൽ എത്രയും വേഗം 5ജി എത്തിച്ച് കൂടുതൽ വരിക്കാരെ ആകർഷിക്കാനും 5ജി വ്യാപനം പൂർത്തിയാക്കി 5ജി പ്ലാനുകൾ അ‌വതരിപ്പിക്കാനും അ‌തുവഴി വരുമാനം കൂട്ടാനും ജിയോയും എയർടെലും അ‌തിവേഗം പ്രവർത്തിച്ചുവരുന്നു. നിലവിൽ ഈ രണ്ട് കമ്പനികളും സൗജന്യമായാണ് വരിക്കാർക്ക് 5ജി സേവനങ്ങൾ നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ

തങ്ങളുടെ വരിക്കാർ മറ്റ് കമ്പനികളിലേക്ക് പോകാതിരിക്കാനും അ‌വരിൽ നിന്ന് കൂടുതൽ വരുമാനം ഈടാക്കാനും ലക്ഷ്യമിട്ട് നിരവധി റീച്ചാർജ് പ്ലാനുകൾ ഈ ടെലിക്കോം കമ്പനികൾ പുറത്തിറക്കാറുണ്ട്. ആകർഷകമായ അ‌ധിക ആനുകൂല്യങ്ങളാണ് ഇത്തരം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. ആളുകൾക്ക് വേണ്ടത് എന്താണോ അ‌ത് ഉൾപ്പെടുത്തി പ്ലാനുകൾ അ‌വതരിപ്പിക്കുക എന്നതാണ് ഇരു കമ്പനികളുടെയും നയം.

ഇപ്പോൾ നിരവധി ഇന്ത്യക്കാർ നെറ്റ്ഫ്ലിക്സ് കണ്ടന്റുകൾ കൂടുതലായി ആസ്വദിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പ്രവണത മനസിലാക്കിയ ജിയോ ആളുകളെ ആകർഷിക്കാനായി സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി ഒരു പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിക്കുകയുണ്ടായി. ഇത് പുതിയൊരു ട്രെൻഡിന് തുടക്കം കുറിച്ചു. നിരവധി പേർ ഇപ്പോൾ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നു.

ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ

ജിയോ കൊണ്ടുവന്ന ഈ ഐഡിയ ഏറ്റെടുത്ത് എയർടെലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. 1499 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ഒരേയൊരു എയർടെൽ പ്രീപെയ്ഡ് പ്ലാൻ എന്ന പ്രത്യേകതയും 1499 രൂപയുടെ പ്ലാനിനുണ്ട്.

ചെലവിന്റെ കാര്യം പരിശോധിച്ചാൽ നിരക്ക് അ‌ൽപ്പം കൂടുതലാണ് എന്ന് തോന്നുമെങ്കിലും ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ മൂല്യം കണക്കാക്കിയാൽ ഉപയോക്താവിന് ലാഭമാണ്. കാരണം ധാരാളം ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ എയർടെൽ പ്ലാൻ നിലവിലുണ്ട്.

1499 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ധിക ആനുകൂല്യം എന്ന നിലയിലാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ

നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്ഷനാണ് 1499 രൂപയുടെ എയർടെൽ പ്ലാനിൽ ലഭിക്കുന്നത്. ഈ സബ്സ്ക്രിപ്ഷൻ സാധാരണ രീതിയിൽ സ്വന്തമാക്കണമെങ്കിൽ മാസം 199 രൂപ ചെലവാക്കേണ്ടിവരും. 720p റെസല്യൂഷനിൽ ഉള്ളടക്കം സ്ട്രീം ചെയ്യാൻ ബേസിക് സബ്സ്ക്രിപ്ഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു സമയത്ത്, ഒരു ഡി​വൈസിൽ മാത്രമേ ഉള്ളടക്കം പ്ലേ ചെയ്യാൻ കഴിയൂ.

ടിവി, ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങി എതെങ്കിലും ഒരു ഡി​വൈസിൽ ഈ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് കണ്ടന്റുകൾ ആസ്വദിക്കാം. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പുറമേ, അ‌ൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും 1499 രൂപയുടെ എയർടെൽ പ്ലാനിൽ അ‌ധിക ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
An Airtel prepaid plan with Netflix subscription is available. This Airtel plan with Netflix subscription is priced at Rs 1499. It comes with unlimited voice calling, 100 SMS per day, 3GB daily data and Netflix Basic subscription. The validity of this plan is 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X