Home
News

ബാംബൂ ​ഫൈബർ ഡയഫ്രമുള്ള ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും! എന്തുകൊണ്ടെന്ന് ഇതാ!

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

അ‌പൂർവ പ്രകൃതിവിഭവങ്ങൾ ഒഴിവാക്കിക്കൊണ്ട്, പകരം പ്രകൃതിയിൽ ധാരാളമായുള്ള വിഭവങ്ങൾ ബോധപൂർവം ഉപയോഗിക്കുന്ന എത്ര സാങ്കേതികവിദ്യകൾ നാം കണ്ടിട്ടുണ്ട്? ദിവസവും അ‌ങ്ങനെ സംഭവിക്കാറില്ല. എന്നാൽ ചിലപ്പോഴെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടാത്ത വിധത്തിൽ, പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പടുത്തി ടെക്നോളജിയെ പുനർനിർവചിക്കുന്ന ചില ഉൽപ്പന്നങ്ങൾ പുറത്തുവരാറുണ്ട്.

ഇപ്പോൾ അ‌തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഡി​വൈസ് ആണ് പുതിയ ഓപ്പോ എൻകോ എയർ 3 പ്രോ ട്രൂവയർലെസ് ഇയർബഡുകൾ. ലഭിക്കാൻ ഏറെ പ്രയാസമുള്ള ടൈറ്റാനിയത്തിന് പകരമായി പ്രകൃതിദത്ത മുള ഉപയോഗിച്ചുകൊണ്ടുള്ള ഫൈബർ ഡയഫ്രം ആണ് ഈ ടിഡബ്ലുഎസ് ഇയർബഡ്സിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ ഔട്ട്പുട്ടിൽ യാതൊരു വിട്ടുവീഴ്ച ചെയ്യാതെയാണ് ഓപ്പോ ഇത്തരമൊരു ഇയർബഡ്സ് പുറത്തിറക്കിയിരിക്കുന്നത്.

യഥാർഥത്തിൽ, സമാന ​വിലയിൽ എത്തുന്ന മറ്റ് മിക്ക ഇയർബഡുകളേക്കാളും മികച്ച ശബ്ദം ഈ ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നുണ്ട്.ഓപ്പോയിൽനിന്നുള്ള ഓഡിയോ ഡി​വൈസുകളിൽ, വളരെ നാളായി ഏറ്റവും മികച്ച പ്രകടനം കാഴ്ചയ്ക്കുന്ന വയർലെസ് ഓഡിയോ ശ്രേണിയാണ് എൻകോ ഇയർബഡ്സുകളുടേത്. മുൻഗാമികളെ തോൽപ്പിക്കുന്ന പ്രകടനമാണ് ഏറ്റവും പുതിയ എൻകോ ഇയർ3 പ്രോയും കാഴ്ചവയ്ക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

എൻകോ എയർ3 പ്രോ അതിന്റെ സെഗ്‌മെന്റിൽ നാം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വയർലെസ് ഇയർബഡുകളിൽ ഒന്നാണ്. അ‌തേപ്പറ്റി പറയും മുമ്പ് ഈ ഇയർബഡ്സിലൂടെ ആദ്യമായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു.

ലോകത്തെ ആദ്യ മുള ഫൈബർ ഡയഫ്രം

മുളയിൽനിന്ന് പേപ്പർ ഉണ്ടാക്കുന്ന പരമ്പരാഗത രീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോകത്തെ ആദ്യത്തെ പ്രകൃതിദത്ത മുള-ഫൈബർ ഡയഫ്രം ഉപയോഗിച്ചാണ് ഓപ്പോ എൻകോ എയർ3 നിർമിച്ചിരിക്കുന്നത്. മുള നാരുകൾ സൂക്ഷ്മമായ ഒരു പ്രക്രിയയിലൂടെ വേർതിരിച്ചെടുത്ത്, തുല്യ കട്ടിയുള്ളതും സുഷിരങ്ങളെ പ്രതിരോധിക്കുന്നതുമായ ലെയറുകളായി സ്ഥാപിച്ചിരിക്കുന്നു. ടൈറ്റാനിയം പൂശിയ പരമ്പരാഗത ഡയഫ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശബ്ദം മികച്ച രീതിയിൽ പ്രതിഫലിപ്പിക്കാൻ ഈ പുതിയ ഡയഫ്രത്തിന് സാധിക്കുന്നതായി ഓപ്പോയുടെ ലാബ് ഡാറ്റ അ‌വകാശപ്പെടുന്നു.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

ഓപ്പോ എൻകോ എയർ3 പ്രോയുടെ സൗണ്ട് മികച്ചതാക്കി മാറ്റുന്നതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഈ മുള ഡയഫ്രം ആണ്. ബാംബൂ ഫൈബർ ഡയഫ്രത്തിന്റെ മുഴുവൻ സാധ്യതകളും അ‌റിയാൻ എൻകോ മാസ്റ്റർ ട്യൂണിംഗ് ടീം ചെയ്ത നാച്ചുറൽ ഇൻസ്പിരേഷൻ പ്രീസെറ്റ് ആക്ടിവേറ്റ് ചെയ്താൽ മതി.

ഉയർന്ന ആവൃത്തികളിൽ സ്വാഭാവികവും വ്യക്തവുമായ ശബ്ദങ്ങൾ നൽകുന്നതിന് മുള ഫൈബർ ഡയഫ്രവുമായി ചേർന്ന് പ്രവർത്തിക്കുന്ന നൂതനമായ ഇന്റേണൽ സൗണ്ട് കാവിറ്റി ആണ് കേൾവി അ‌നുഭവം മെച്ചപ്പെടുത്തുന്ന മറ്റൊരു സവിശേഷത. യഥാർഥത്തിൽ, ബാസ് നോട്ടുകൾക്കായി ഒരു ബാസ് കണ്ടൻസർ ഡി​സൈനും റിയർ കാവിറ്റിയിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

പ്രിയപ്പെട്ട മ്യൂസിക് കൂടുതൽ ആസ്വദിക്കൂ

ഇതിലെ സൗണ്ട് ഒപ്റ്റി​മൈസേഷൻ എൻകോ എയർ3 പ്രോയെ ​ഹൈ-റെസ് ലോസ് ലെസ് ഓഡിയോ പിന്തുണയുള്ളതാക്കി മാറ്റുന്നു. 90kbps വരെ ഓഡിയോ ട്രാൻസ്മിഷനെ പിന്തുണയ്ക്കുന്ന ഒരു LDAC എൻകോഡറിന്റെ സഹായത്തോടെ, പരമ്പരാഗത SBC എൻകോഡറിനേക്കാൾ മൂന്നിരട്ടി വേഗത്തിൽ മ്യൂസിക്കിലെ ചെറിയ വിശദാംശം പോലും പ്രതിഫലിപ്പിക്കാൻ ഈ ഇയർബഡ്സിന് കഴിയും.

ഡി​വൈസ് സെറ്റപ്പ് ചെയ്യുമ്പോൾ, ഒരു ലിസണിങ് ടെസ്റ്റ് നടത്തിയാൽ ഇതിലെ കേൾവി അ‌നുവം അ‌നുഭവിച്ചറിയാൻ സാധിക്കും. ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടമുള്ള രീതിയിൽ ഇതിലെ ഉപയോക്തൃ സൗഹൃദ ഇയർ കനാൽ സജ്ജീകരിക്കാൻ കഴിയും. അ‌തുവഴി കേൾവി അ‌നുഭവം ഏറ്റവും മികച്ചതാക്കാൻ കഴിയും.

ജീവൻതുടിക്കുന്ന മികച്ച സ്പേഷ്യൽ ഓഡിയോ

ഉപയോക്താക്കളുടെ ഹിയറിങ് പ്രൊഫൈലിലേക്ക് എത്തിയാൽ, എൻകോ എയർ3 പ്രോയിലെ ഓപ്പോ എ​ലൈവ് ഓഡിയോ ആക്ടിവേറ്റ് ചെയ്യാം. ഇത് ഉപയോക്താക്കളെ ഒരു സ്പേഷ്യൽ സറൗണ്ട് സൗണ്ട് ഇഫക്റ്റിൽ, സ്റ്റീരിയോസ്കോപ്പിക് വേർതിരിവോടെ, ഒരു യഥാർത്ഥമായ ശബ്ദാനുഭവം സൃഷ്ടിക്കുന്നു. ഒരു ഓപ്പോ ഫോണുമായി കണ്ക്ടചെയ്ത്, എ​ലൈവ് ഓഡിയോ ഫീച്ചറിന് സ്പേഷ്യൽ ഓഡിയോ അൽഗോരിതവുമായി പൊരുത്തപ്പെടാൻ കഴിയും. ഇത് കൂടുതൽ ആഴത്തിലുള്ള കേൾവി അനുഭവം നൽകും.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

അനാവശ്യ ബഹളങ്ങളിലേക്ക് ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ഈ ഇയർബഡ്സ് ഉപയോഗം സഹായിക്കും. അ‌തിനായി TÜV Rheinland സർട്ടിഫിക്കേഷനുള്ള 49dB അഡാപ്റ്റീവ് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ പിന്തുണ ഓപ്പോ എൻകോ എയർ3 പ്രോയിലുണ്ട്. ചുറ്റുപാടും നിന്നുയരുന്ന അ‌നാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുകയും ചുറ്റുപാടുകൾക്കനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, പ്രതികൂല കാലാവസ്ഥയിൽ കാറ്റിന്റെ ശബ്ദത്തെ ഒഴിവാക്കാൻ ഒരു വിൻഡ് നോയിസ് ക്യാൻസലേഷൻ അൽഗോരിതം ഇതിലുണ്ട്. ചുറ്റുപാടുമുള്ള ബഹളത്തിനിടയിൽ എതിർവശത്തുള്ളയാൾ പറയുന്നത് കേൾക്കാൻ ശ്രമിക്കുന്ന ഘട്ടങ്ങളിൽ ഈ ഫീച്ചർ ഏറെ അ‌നിവാര്യമാണ്. ഉപയോക്താക്കൾ മ്യൂസിക്കിലോ, ഫോൺ കോളുകളിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപ്പര്യപ്പെടുമ്പോൾ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ അ‌നാവശ്യ ശബ്ദങ്ങൾ ഒഴിവാക്കുന്നു.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

ലിറ്റിൽ ഡീറ്റെയിൽസ് മാറ്റർ

സ്മോൾ ഫോം-ഫാക്ടർ ഓഡിയോയ്‌ക്കായി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പ്രോഡക്ടുകളുമായി ടിഡബ്യുഎസ് സെഗ്‌മെന്റ് അഭിവൃദ്ധി പ്രാപിക്കുന്നു. എന്നാൽ ഈ വിഭാഗത്തിലെ പ്രോഡക്ടുകളിൽ ഭൂരിഭാഗവും പിന്നോട്ടുപോകുന്ന ഒരിടത്ത് എൻകോ എയർ3 പ്രോ തിളങ്ങുന്നു. ഒരേസമയം രണ്ട് ഡി​വൈസുകളിൽ ഇത് കണ്കട് ചെയ്യാൻ സാധിക്കും. ഒന്നിൽനിന്ന് അ‌തിവേഗം മറ്റൊന്നിലേക്ക് കണ്ക്ടാകാനുള്ള കഴിവ് ഈ ഇയർബഡ്സിനുണ്ട്. ഇതുപയോഗിച്ച് ഒരു ഡി​വൈസിൽ മ്യൂസിക്കോ വീഡിയോയോ പ്ലേ ചെയ്യുന്നതിനിടയിൽ, എളുപ്പത്തിൽ അ‌വ നിർത്തുകയോ നിശബ്ദമാക്കുകയോ ചെയ്ത ശേഷം മറ്റൊരു ഡി​വൈസിൽ ഉപയോഗം തുടരാം. ഡി​വൈസുകൾക്കിടയിൽ തടസങ്ങളില്ലാത്ത മാറ്റം എയർ3യിൽ സാധ്യമാണ്.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

47 എംഎസ് ഇയർഫോൺ ലേറ്റൻസിയും 94 എംഎസ് എൻഡ്-ടു-എൻഡ് ലേറ്റൻസിയും ഉള്ള ബ്ലൂടൂത്ത് 5.3 പിന്തുണയും ഇതിലുണ്ട്. ഇത് ഗെയിമുകളെ കൂടുതൽ ആവേശമുള്ളതാക്കിമാറ്റുന്നു.

വെറും 10 മിനിറ്റ് ചാർജ്ചെയ്താൽ എൻകോ എയർ3 പ്രോയിൽ ഏകദേശം 2 മണിക്കൂർ പ്ലേ ​ടൈം ലഭിക്കും. തുടർച്ചയായി ഏഴ് മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. ചാർജിങ് കെയ്സിൽ 30 മണിക്കൂറും ഉപയോഗിക്കാം. ആകാശത്തിലെ മേഘങ്ങളോട് സാമ്യമുള്ള ഗ്രേഡിയന്റ് ഡിസൈൻ ആണ് ഇതിനുള്ളത്.

ഈ ഇയർബഡ്സിന്റെ തണ്ടുകൾ വളരെ ചെറുതും ഒരുക്കമുള്ളതുമാണ്, മാത്രമല്ല പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP55 റേറ്റിങ്ങും ഉണ്ട്. മഴയേറ്റാലും വെയിലേറ്റാലും ബാധിക്കാത്ത വിധത്തിലാണ് ഈ ഇയർബഡ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

ഓപ്പോ എൻകോ എയർ3 പ്രോ നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ആകും!

ചുരുക്കത്തിൽ, ഓപ്പോ എൻകോ എയർ3 പ്രോ സൗണ്ട് മികവ് ആരെയും ഞെട്ടിക്കും. ബാംബൂ ഫൈബർ ഡയഫ്രം, അഡാപ്റ്റീവ് എഎൻ‌സി, എൽ‌ഡി‌എസി പിന്തുണ എന്നിവമാത്രമല്ല, മൾട്ടി-ഡിവൈസ് സപ്പോർട്ട്, സ്പേഷ്യൽ സറൗണ്ട് അൽ‌ഗോരിതങ്ങൾ, ലോ-ലേറ്റൻസി സ്ട്രീമിംഗ് എന്നിവയിലും ഈ ഇയർബഡ്സ് ഏറെ മികച്ചുനിൽക്കുന്നു. കുറഞ്ഞ ചെലവിൽ മികച്ച കേൾവി അ‌നുഭവം നൽകുന്ന നല്ലൊരു പാക്കേജ് ആണിത്. അ‌തുകൊണ്ടാണ് ഇനി നിങ്ങളുടെ പ്രിയപ്പെട്ട ടിഡബ്ലുഎസ് ഇത് ആയിരിക്കാമെന്ന് പറയുന്നത്.

എൻകോ എയർ3 പ്രോയുടെ വില 4999 രൂപയാണ്. ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ ഇയർബഡ്സ് ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The new Oppo Enco Air 3 Pro True Wireless Earbuds may win the hearts of users. These earbuds come with a lot of great features. Inspired by the traditional method of making paper from bamboo, the OPPO NCO AIR3 is made with the world's first natural bamboo-fibre diaphragm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X