ഫാദര്‍ ഓഫ് സെല്‍ഫി

Written By:

'സെല്‍ഫ്-പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന പേര് കാലക്രമേണ ചുരുങ്ങിയാണ് ഇന്നത്തെ 'സെല്‍ഫി'യുണ്ടായത്. ക്യാമറകളും ഫോണുകളും ഉപയോഗിച്ച് എടുത്ത പലതരത്തിലുള്ള സെല്‍ഫികള്‍ നമ്മള്‍ ദിവസവും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് മുതലായ സോഷ്യല്‍മീഡിയകളില്‍ കാണാറുണ്ട്‌. സെല്‍ഫി തരംഗം അലയടിക്കുന്നതിനൊപ്പം സെല്‍ഫി സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങള്‍ക്കും സെല്‍ഫി ആപ്ലിക്കേഷനുകള്‍ക്കും ആവശ്യക്കാര്‍ ഏറിവരുന്ന കാഴ്ചയാണിപ്പോള്‍.

ഫാദര്‍ ഓഫ് സെല്‍ഫി

1839-ല്‍ റോബര്‍ട്ട്‌ കോര്‍നെലിയസ് എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് ആദ്യമായി സെല്‍ഫിയെടുക്കുന്നത്. അന്നത്തെകാലത്ത് ഒരു ഫോട്ടോയെടുക്കാന്‍ ഒരു മിനുട്ടില്‍ കൂടുതല്‍ സമയം വേണം. ആദ്യകാലഘട്ടങ്ങളില്‍ എടുത്ത ആളുകളുടെ ചിത്രങ്ങളിലൊന്നാണിത്. ആ ചിത്രത്തിന്‍റെ പുറകില്‍ 'ദി ഫസ്റ്റ് ലൈറ്റ് പിക്ചര്‍ എവെര്‍ ടേക്കണ്‍' എന്നദ്ദേഹം എഴുതിചേര്‍ത്തിരുന്നു.

എന്നാലിന്ന്, അവിടുന്നൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത് സെല്‍ഫിയെടുക്കാന്‍ പോയി അപകടത്തില്‍പെടുന്നവരുടെ കഥകളാണ്. വ്യത്യസ്ഥങ്ങളായ സെല്‍ഫികള്‍ എടുത്ത് ആളുകളെ ഞെട്ടിക്കുന്ന വിരുതന്മാരും നിരവധിയാണ്. എന്തൊക്കെയായാലും സെല്‍ഫികള്‍ നീണാള്‍ വാഴട്ടെ.

English summary
It says about the origin of selfies.
Please Wait while comments are loading...

Social Counting