ചൊവ്വ ഫ്രീയാണല്ലോ, ചെയ്യുന്നതെല്ലാം ജനസംഖ്യ കുറയാതിരിക്കാനെന്ന് 9 കുട്ടികളുടെ അച്ഛനായ ഇലോൺ മസ്ക്

|

ആരാധനയോടെയും അത്ഭുതത്തോടെയും അസൂയയോടെയുമാണ് ശതകോടീശ്വരനായ ഇലോൺ മസ്കിനെ ലോകം നോക്കിക്കാണുന്നത്. ചൊവ്വയിലെ മനുഷ്യന്റെ കുടിയേറ്റവും ഇലക്ട്രിക് കാർ വിപ്ലവവുമൊക്കെ സാധ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മസ്കിന് ലോകമെങ്ങും ആരാധകരുണ്ട്. ട്വിറ്ററിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ ഇലോൺ മസ്ക് ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ തുടരുന്നു (Elon Musk).

ടോപ്പ്

കാരണവും എല്ലാവർക്കും അറിയാം. മസ്കിന്റെ തന്നെ സ്ഥാപനത്തിലെ ടോപ്പ് എക്സിക്യൂട്ടീവിൽ ഇരട്ടക്കുട്ടികൾ ഉണ്ടായ സംഭവവും അതിനെത്തുടർന്നുള്ള വാർത്തകളുമാണ് മസ്കിനെ വീണ്ടും എയറിൽ കേറ്റിയത്. ന്യൂറലിങ്കിന്റെ പ്രോജക്ട് ഡയറക്ടർ ഷിവോൺ സിലിസിലാണ് മസ്കിന് ഇരട്ടക്കുട്ടികളുണ്ടായത്. 2021 നവംബറിൽ ജനിച്ച കുട്ടികളുടെ പേരിന് ഒപ്പം മസ്കിന്റെ പേര് കൂടി ചേർക്കാൻ സിലിസും മസ്കും ടെക്സസ് കോടതിയിൽ അപേക്ഷ നൽകിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

വിവോയുടെ ചതി; ഇന്ത്യയിലെ നികുതി ഒഴിവാക്കാൻ വിറ്റുവരവിന്റെ പകുതിയും ചൈനയിലേക്ക്വിവോയുടെ ചതി; ഇന്ത്യയിലെ നികുതി ഒഴിവാക്കാൻ വിറ്റുവരവിന്റെ പകുതിയും ചൈനയിലേക്ക്

കാമുകി

മുൻ കാമുകിക്കൊപ്പം വാടക ഗർഭധാരണത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഇരട്ടകൾ ജനിച്ചതെന്നും ഓർക്കണം. മൂന്ന് സ്ത്രീകളിലായി ആകെ ഒമ്പത് മക്കളാണ് നിലവിൽ ഇലോൺ മസ്കിന് ഉള്ളത്. ഇരട്ടക്കുട്ടികളുടെ വാർത്തകളും മക്കളുടെ എണ്ണവും വലിയ ഹിറ്റായതോടെ രസകരമായ പ്രതികരണമാണ് ഇലോൺ മസ്ക് നടത്തിയിരിക്കുന്നത്. തുരു തുരാ മക്കളെ ജനിപ്പിക്കുന്നത് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയെന്നാണ് മസ്കിന്റെ നിലപാട്.

ജനസംഖ്യ
 

ജനസംഖ്യ കുറയുന്നത് തടയാൻ തന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നാണ് ട്വിറ്ററിൽ മസ്ക് നടത്തിയ ആദ്യ പ്രതികരണം. ജനന നിരക്ക് കുറയുന്നത് സിവിലൈസേഷൻ നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. എന്റെ വാക്കുകൾ അടയാളപ്പെടുത്തി വയ്ക്കുക. അവ സങ്കടകരമാം വിധം സത്യമാണെന്നും ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. ഭൂമിയിൽ ജനസംഖ്യ കൂടുതൽ ആണെന്നത് മിഥ്യാധാരണയാണെന്നും മസ്ക് പറയുന്നു.

8-ാം വാർഷികം ആഘോഷിച്ച് ഷവോമി ഇന്ത്യ, സ്മാർട്ട്ഫോണുകൾക്ക് 60 ശതമാനം കിഴിവ്8-ാം വാർഷികം ആഘോഷിച്ച് ഷവോമി ഇന്ത്യ, സ്മാർട്ട്ഫോണുകൾക്ക് 60 ശതമാനം കിഴിവ്

മസ്ക്

മറ്റൊരു രസകരമായ പ്രതികരണവും മസ്ക് നടത്തിയിട്ടുണ്ട്. ചൊവ്വയിലെ ജനസംഖ്യ ഇപ്പോഴും പൂജ്യമാണെന്നായിരുന്നു അത്. നിങ്ങൾക്ക് വലിയ കുടുംബങ്ങൾ ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും ഇപ്പോഴേ വലിയ കുടുംബങ്ങൾ ഉള്ളവർക്ക് അഭിനന്ദനങ്ങളെന്നും മസ്ക് ട്വീറ്റ് ചെയ്തു. മസ്കിന്റെ ഇത്തരം പ്രതികരണങ്ങൾ ട്വിറ്ററിനെ ഇളക്കി മറിച്ചിട്ടുണ്ട്.

നാഗരികത

ആളുകൾ കൂടുതൽ കുട്ടികളെ ജനിപ്പിച്ചില്ലെങ്കിൽ മനുഷ്യ നാഗരികത തകർന്ന് അടിയുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 51 വയസുണ്ട് ഇപ്പോൾ മസ്കിന്. പക്ഷെ കുട്ടികളുണ്ടാകുന്നത് നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മസ്കിന്റെ നിലപാട്. എന്ത് കൊണ്ടാണ് ഇത്രയും കുട്ടികൾ എന്ന് ഒരിക്കൽ മസ്കിനോട് ചോദിച്ചപ്പോൾ താൻ ഒരു മാതൃകയാണ് കാണിക്കുന്നതെന്നായിരുന്നു പ്രതികരണം. താൻ പറയുന്ന കാര്യങ്ങൾ ചെയ്യുകയാണന്നും അദ്ദേഹം പറഞ്ഞിരുന്നു.

Google Chrome: ജാവയാണ് വില്ലൻ; ബാറ്ററി കുടിയനെന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങി ഗൂഗിൾ ക്രോംGoogle Chrome: ജാവയാണ് വില്ലൻ; ബാറ്ററി കുടിയനെന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങി ഗൂഗിൾ ക്രോം

ഷിവോൺ സിലിസ്

ഷിവോൺ സിലിസ്

സാൻഫ്രാൻസിസ്കോയിൽ വച്ചാണ് ഷിവോൺ സിലിസും മസ്കും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് മസ്കിന്റെ കീഴിലുള്ള വിവിധ കമ്പനികളിൽ അവർ ജോലിയെടുത്തിട്ടുണ്ട്. ടെസ്ലയുടെ പ്രോജക്ട് ഡയറക്ടർ സ്ഥാനത്തേക്കും ചെറുപ്പത്തിൽ തന്നെ സിലിസ് എത്തിയിരുന്നു. ട്വിറ്ററിനെ മസ്ക് ഏറ്റെടുത്ത് കഴിഞ്ഞാൽ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് 36കാരിയായ ഷിവോൺ സിലിസ് എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. കാനഡയിലെ ഒന്റാരിയോയിലാണ് സിലിസ് ജനിച്ചത്. അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്.

ഇലോൺ മസ്കും ചില വിവാദങ്ങളും

ഇലോൺ മസ്കും ചില വിവാദങ്ങളും

അടുത്തിടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ട കേസും വിചാരണയുമാണ് ജോണി ഡെപ്പ് - ആംബർ ഹെഡ് വിവാഹമോചനക്കേസിൽ നടന്നത്. ഈ കേസിന്റെ വിചാരണ സമയത്തും ഇലോൺ മസ്കിന്റെ പേര് ഉയർന്ന് വന്നിരുന്നു. ആംബർ ഡെപ്പും ഇലോൺ മസ്കും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന ഡെപ്പിന്റെ പരാമർശവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ലോകം മുഴുവൻ പിന്തുടർന്ന വിചാരണക്കൊടുവിൽ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്.

Gmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾGmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അപേക്ഷ

മസ്കിന്റെ 18 വയസുകാരിയായ മകൾ മസ്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ഉള്ള നീക്കം നടത്തുന്നതും വിവാദമായിരുന്നു. സ്വന്തം പേരിൽ നിന്നും മസ്കിന്റെ പേര് നീക്കം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകിയതാണ് വിവാദമായത്. ഇത് പോലെ മറ്റ് നിരവധി വിവാദങ്ങളും പരാമർശങ്ങളും മസ്കുമായി ബന്ധപ്പെട്ട് ഉണ്ട്.

Best Mobiles in India

Read more about:
English summary
The world looks at Elon Musk, the world's billionaire, with admiration, wonder, and envy. Musk, who has declared and is working to make human settlement on Mars and the electric car revolution possible, has fans all over the world. Musk is still on the trending list after being in the news for his takeover of Twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X