ആമസോണിന്റെ പുതിയ ഡെലിവറി റോബട്ട് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികള്‍

|

കാലം മാറുകയാണ് ടെക്ക്‌നോളജിയും. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കളുമായി ഡെലിവറി ബോയ് വീടിനു മുന്നില്‍ വന്നുനില്‍ക്കുന്ന കാഴ്ചയാണ് നിലവില്‍ കാണാനാകുന്നതെങ്കില്‍ അധികം വൈകാതെ കഥ മാറും. വരും കാലങ്ങളില്‍ ഡെലിവറി ബോയിക്കു പകരം വന്നുനില്‍ക്കുന്നത് ഡെലിവറി റോബട്ടായിരിക്കും.

 
ആമസോണിന്റെ പുതിയ ഡെലിവറി റോബട്ട് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികള

മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനും മറ്റും റോബട്ടിന്റെ സഹായമാകും ഭാവിയിലുണ്ടാവുക. ഇതുമായി ബന്ധപ്പെട്ട് ആറു വീലുള്ള ഡെലിവറി റോബട്ടിനെ ആമസോണ്‍ അവതരിപ്പിച്ചുകഴിഞ്ഞു.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ ബുധനാഴ്ച നല്‍കിയ അറിയിപ്പു പ്രകാരം വാഷിംഗ്ടണില്‍ ഈ റോബട്ടിന്റെ ഫീല്‍ഡ് ടെസ്റ്റിംഗ് നടക്കും. പ്രൈം കസ്റ്റമര്‍മാര്‍ ആവശ്യപ്പെടുന്നതു പ്രകാരം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ റോബട്ട് സാധനമെത്തിക്കുമെന്നും ആമസോണ്‍ അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പകല്‍സമയത്തു മാത്രമാകും ഡെലിവറി നടക്കുക.

ട്രാഫിക് കുറഞ്ഞ സ്ഥലങ്ങളിലാകും ആദ്യഘട്ടത്തില്‍ റോബട്ടിന്റെ പരീക്ഷണം നടക്കുക. പോകുന്ന വഴിയില്‍ റോബട്ടിന്റെ കഴിവ് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും ആമസോണ്‍ ആദ്യഘട്ടമെന്നോണം സജ്ജമാക്കിക്കഴിഞ്ഞു. വഴിയിലുള്ള മൃഗങ്ങള്‍, കാല്‍നടക്കാര്‍ വാഹനങ്ങള്‍ എന്നിവയെ റോബട്ട് സമീപിക്കുന്ന രീതി സംഘം നിരീക്ഷിക്കും.

വര്‍ഷങ്ങളായി ആമസോണ്‍ നടത്തിവരുന്ന പരീക്ഷണങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. വിലകുറച്ച് അതിനോടൊപ്പം അതിവേഗത്തില്‍ കസ്റ്റമര്‍ക്ക് സാധനങ്ങളെത്തിക്കാന്‍ റോബട്ട് സംവിധാനത്തിലൂടെ കഴിയുമെന്നാണ് ആമസോണ്‍ കരുതുന്നത്. റോബട്ടെന്നപോലെ ആമസോണ്‍ പ്രൈം എയര്‍ എന്നപേരില്‍ ഡ്രോണ്‍ സര്‍വീസിന്റെ പരീക്ഷണവും ആമസോണ്‍ 2013ല്‍ ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.

ഡെലിവറിയ്ക്കായി റോബട്ടിനെ ഉപയോഗിക്കുന്നതില്‍ ആമസോണ്‍ പഴഞ്ചനെന്നാണ് ഇപ്പോഴും ആഗോള തലത്തില്‍ സംസാരമുള്ളത്. കാരണം സ്റ്റാര്‍ഷിപ്പ് എന്ന കമ്പനി 2014മുതല്‍ റോബട്ടിനെ ഉപയോഗിച്ച് ഡെലിവറി നടത്തുന്നുണ്ട്. ഇതിനോടകം 62,000 മൈലുകള്‍ പിന്നിടുകയും ചെയ്തുകഴിഞ്ഞു. മാത്രമല്ല സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ എന്ന സ്റ്റാര്‍ട്ട്പ്പ് കമ്പനി റോബട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

കിവി റോബട്ടുകളാണെങ്കില്‍ 2017 മുതല്‍ യു.സി ബെര്‍കര്‍ലി ക്യാമ്പസില്‍ ഇപ്പോഴും ഡെലിവറി നടത്തിവരുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അതിനൂതന റോബട്ടിക്‌സാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാനുഷികമായ എല്ലാ തീരുമാനങ്ങളും ഡെലിവറി റോബട്ടുകളും എടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ എഞ്ചിനീയറിംഗ് മികച്ചതാകണം. അതുകൊണ്ടുതന്നെയാണ് പുതിയ സംരംഭത്തെ പുറത്തുകൊണ്ടുവരാന്‍ ആമസോണ്‍ വൈകിയത്.

കൃത്യമായ നാവിഗേഷന്‍ നല്‍കി മാത്രമേ റോബട്ടുകളെ ഡെലിവറിക്ക് അയയ്ക്കാന്‍ കഴിയുകയുള്ളൂ. ഓരോ മുക്കും മൂലയും റോബട്ടിനെ അറിയിക്കണം. വഴിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ വേറെ വഴിയെ സഞ്ചരിക്കാനാണിത്. പ്രധാനപ്പെട്ട ഹോട്ടലുകള്‍, സ്ട്രീറ്റുകള്‍, സ്ഥാനപങ്ങള്‍ എന്നിവെയ റോബട്ടിന് കൃത്യമായി പരിചയപ്പെടുത്തി നല്‍കേണ്ടിവരും.

നിലവിലെ ഡെലിവറി ഏറെ ശ്രമകരമായ പ്രോസസ്സാണ്. ട്രക്കില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് സ്ഥലത്തെത്തിച്ച് അവിടെനിന്നും ഡെലിവറി ബോയിയെ ഏല്‍പ്പിച്ച് ഓരോ സ്ഥലങ്ങളായി കയറികയറി വരുമ്പോള്‍ ഡെലിവറിയും താമസിക്കും. നിലവില്‍ നാലുമുതല്‍ ഒരാഴ്ചവരെ താമസം നേരിടാറുണ്ട്. ഡെലിവറി റോബട്ടിന്റെ സഹായത്തോടെ ഇത് രണ്ട് ദിവസമായി ചുരുങ്ങുമെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.

മനുഷ്യരാണ് റോബട്ടുകളെക്കാളും ഡെലിവറിക്ക് ഏറ്റവും മികച്ചത്. എന്നിരുന്നലും വളരെ കുറഞ്ഞ ചിലവില്‍ കൃത്യമായി ഡെലിവറി ചെയ്യാമെന്നതാണ് റോബട്ടുകളെ അന്താരാഷ്ട്ര തലത്തില്‍ പ്രീയമുള്ളതാക്കിയത്.

 

ഈയിടെ പുറത്തിറങ്ങിയ വീഡിയോയില്‍ ആമസോണ്‍ സ്‌കൗട്ടിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വളരെ സാവധാനമാണ് ഇവന്റെ യാത്ര. ആറു വീലുകളില്‍ റോഡിന്റെ വശത്തുകൂടി നീങ്ങുന്ന റോബട്ടിനെ കാണാനും രസകരമാണ്.

Best Mobiles in India

Read more about:
English summary
THE PRIME CHALLENGES FOR AMAZON'S NEW DELIVERY ROBOT

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X