ഭൂമിയിലെ ഏറ്റവും നിശബ്ദമായ സ്ഥലം ഇതാണ്...

Posted By:

നിശബ്ദത ചിലപ്പോള്‍ അനുഗ്രഹമാണ്. ചിലപ്പോള്‍ ഭയാനകവും. നമ്മളില്‍ പലരും ഈ ശബ്ദമില്ലായ്മയുടെ സുഖവും വേദനയും അനുഭവിച്ചിട്ടുമുണ്ടാകും. എന്നാല്‍ ശബ്ദം തീരെ ഇല്ലത്ത അഥവാ ശബ്ദ തരംഗങ്ങള്‍ നിലനില്‍ക്കാത്ത ഒരു സ്ഥലം ഭൂമിയിലുണ്ട്. അത് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് എന്ന സ്ഥലത്താണ്.

ഐ.ബി.എം. എന്ന ടെക് കമ്പനിയുടെ നാനോടെക്‌നോളജി പരീക്ഷണ ശാലയാണിത്. നോയിസ് ഫ്രീ ലാബ്‌സ് (ശബ്ദ രഹിത പരീക്ഷണ ശാല) എന്നാണ് ഇതറിയപ്പെടുന്നത്. നാനോ ടെക്‌നോളജിയിലൂടെ നടത്തുന്ന പരീക്ഷണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പല ഘടകങ്ങളും നഗ്ന നേത്രങ്ങള്‍ക്കു പോലും കാണാനാവാത്ത വിധം ചെറുതാണ്.

ശബ്ദ തരംഗങ്ങള്‍ ഈ ചെറിയ പദാര്‍ഥങ്ങള്‍ക്ക് കേടുപാടുണ്ടാക്കാന്‍ കാരണമാകുമെന്നതിനാലാണ് ശബ്ദ രഹിതമായ പരീക്ഷണ ശാല നിര്‍മിച്ചിരിക്കുന്നത്. മനുഷ്യ കോശങ്ങളെക്കാള്‍ ചെറുതായ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉള്‍പ്പെടെ പലതും ഐ.ബി.എം. ഈ പരീക്ഷണശാലയില്‍ വികസിപ്പിക്കുന്നുണ്ട്. ശബ്ദ രഹിതമായ ഈ പരീക്ഷണശാല കാണണമെന്നുണ്ടോ. എങ്കില്‍ ഇതാ ചുവടെ കൊടുക്കുന്നു.

ഭൂമിയിലെ ഏറ്റവും നിശബ്ദമായ സ്ഥലം ഇതാണ്...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot