മാസം തികഞ്ഞാൽ മാത്രം റീചാർജ്; ട്രായിയുടെ കണ്ണുരുട്ടലിൽ പൊട്ടി വീണ Jio Plan

|

ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് ടെലിക്കോം പ്ലാനുകൾ നൽകാൻ അടുത്ത കാലം വരെ രാജ്യത്തെ ടെലിക്കോം കമ്പനികൾ വലിയ വിമുഖത കാട്ടിയിരുന്നു. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് കമ്പനികൾ പ്രധാനമായും ഓഫ‍ർ ചെയ്തിരുന്നത്. പിന്നാലെ ട്രായ് ഈ വിഷയത്തിൽ ഇടപെടുകയും ഒരു മാസം മുഴുവൻ വാലി‍ഡിറ്റി ഉള്ള പ്ലാനുകൾ ഓഫർ ചെയ്യാൻ കമ്പനികൾക്ക് നി‍‍ർദേശം നൽകുകയും ചെയ്തു (Jio Plan).

 

ടെലിക്കോം

ട്രായിയുടെ നി‍ർദേശം പാലിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും പ്രതിമാസ വാലിഡിറ്റി ( കലണ്ട‍ർ മാസം ) നൽകുന്ന പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ട്രായ് നി‍‍ർദേശത്തെ തുട‍ർന്ന് അവതരിപ്പിച്ചതാണെങ്കിലും അത്യാവശ്യത്തിന് ഡാറ്റയും അധിക ആനുകൂല്യങ്ങളും ഈ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു.

കലണ്ടർ മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ

കലണ്ടർ മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ

ഒരു മാസത്തിൽ എത്ര ദിവസം ഉണ്ടെന്ന് കണക്കിലെടുക്കാതെയാണ് ഈ പ്ലാനുകളിൽ വാലിഡിറ്റി കണക്കാക്കുന്നത്. അതായത് ഈ മാസം 5ന് റീചാർജ് ചെയ്താൽ അടുത്ത മാസം 5ന് മാത്രമായിരിക്കും പുതിയ പ്ലാൻ റീചാർജ് ചെയ്യേണ്ടത്. പത്താം തീയതി ചെയ്താൽ അടുത്ത മാസം 10ന് മാത്രം റീചാർജ് ചെയ്താൽ മതിയാകും.

ദിവസം 2ജിബി ഡാറ്റ വർഷം മുഴുവൻ നൽകുന്ന ഉഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽദിവസം 2ജിബി ഡാറ്റ വർഷം മുഴുവൻ നൽകുന്ന ഉഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ

കലണ്ടർ മാസ വാലിഡിറ്റി
 

ചില മാസങ്ങളിൽ 30 ദിവസവും മറ്റ് മാസങ്ങളിൽ 31 ദിവസവുമാണ് ഉള്ളതെന്ന് അറിയാമല്ലോ. ഇത് കലണ്ടർ മാസ വാലിഡിറ്റി പ്ലാനുകൾക്ക് ബാധകമല്ല. ആകെ വ്യത്യാസം വരുന്നത് ഒരു സാഹചര്യത്തിൽ മാത്രമാണ്. നിങ്ങൾ ജനുവരി 30നാണ് പ്ലാൻ റീചാർജ് ചെയ്യുന്നത് എന്ന് കരുതുക. അടുത്ത റീചാർജ് ചെയ്യേണ്ട ദിവസം ഫെബ്രുവരി 28 ആയിരിക്കും ( അധിവർഷത്തിൽ ഇത് ഫെബ്രുവരി 29 ആയിരിക്കും ).

259 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

259 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

ട്രായ് കണ്ണുരുട്ടിയത് കൊണ്ടാണ് റിലയൻസ് ജിയോ ഇത്തരമൊരു പ്ലാൻ യൂസേഴ്സിനായി അവതരിപ്പിച്ചത് എന്നതിൽ തർക്കമില്ല. എല്ലാ മാസവും ഒരേ ദിവസം റീചാർജ് ചെയ്യാൻ യൂസേഴ്സിനെ അനുവദിക്കുന്ന അത്രയധികം പ്ലാനുകൾ നിലവിൽ ഇല്ലെന്നതും 259 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാനിനെ വ്യത്യസ്തമാക്കുന്നു.

കമ്പനി

കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും മൈജിയോ ആപ്പിൽ ( ആൻഡ്രോയിഡ്, ഐഒഎസ് ) നിന്നും യൂസേഴ്സിന് ഈ പ്ലാൻ റീചാർജ് ചെയ്യാൻ കഴിയും. 259 രൂപയുടെ റിലയൻസ് ജിയോ പ്ലാനിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ്

259 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ 1.5 ജിബി ഡെയിലി ഡാറ്റയാണ് തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ നിന്നും ലഭിക്കും. നാല് ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

പ്രതിദിന ഡാറ്റ പരിധി

ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ പ്ലാറ്റ്ഫോമുകളിലേക്കാണ് യൂസേഴ്സിന് ആക്സസ് ലഭിക്കുന്നത്. 1.5 ജിബി പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ( ഫെയ‍ർ യൂസേജ് പോളിസി ) ആയി കുറയുകയും ചെയ്യും.

ഓഫർ

റീചാർജ് പ്ലാനിനായി അധികം പണം ചിലവിടാൻ താത്പര്യമില്ലാത്ത, എന്നാൽ ഒരു മാസം 1.5 ജിബി ഡെയിലി ഡാറ്റ ആവശ്യമുള്ളവർക്ക് സെലക്റ്റ് ചെയ്യാവുന്ന ഓഫർ ആണിത്. ഈ പ്ലാനിന് പകരമായി പരിഗണിക്കാവുന്ന പ്ലാനുകളും ലഭ്യമാണ്. ഷോർട്ട് ടേമിലേക്ക് ഇതിലും കുറച്ച് മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് 28 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.

അൺലിമിറ്റഡ്

14 ദിവസത്തെ വാലിഡിറ്റി നൽകുന്ന 119 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും യൂസേഴ്സിന് പരി​ഗണിക്കാം. 1.5 ജിബി ഡെയിലി ഡാറ്റയാണ് ഈ പ്ലാനും യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 300 എസ്എംഎസും 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫ‍ർ ചെയ്യുന്നു.

Best Mobiles in India

English summary
Until recently, telecom companies in the country were very reluctant to offer prepaid telecom plans with a calendar month validity. Companies mainly offered plans with 28-day validity. TRAI later intervened in the matter and directed companies to offer plans with a validity of one month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X