അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

|

4ജി നെറ്റ്വർക്ക് ​സേവനങ്ങൾ നൽകുന്നതിൽ മികച്ച പ്ലാനുകളും കവറേജുമായി മുന്നിട്ടു നിൽക്കുന്ന ​ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്തുടനീളം ശക്തമായ 4ജി നെറ്റ്വർക്ക് സംവിധാനങ്ങൾ ഉള്ള ജിയോ നിങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച പ്രീപെയ്ഡ് ഡാറ്റാ പ്ലാൻ നൽകുന്ന കാര്യത്തിലും ജിയോ മുന്നിൽത്തന്നെ ആണ്. ഉപയോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്ന കുറെയേറെ നല്ല ജിയോ ഡാറ്റാ പ്ലാനുകളിൽ പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന പ്ലാനിന്റെ വിവരങ്ങൾ നമുക്ക് നോക്കാം.

 

249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

ജിയോയിൽ നിന്ന് ഇന്ന് ലഭ്യമാകുന്നതിൽ സാധാരണ ഡാറ്റ ഉപഭോക്താക്കൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു പ്ലാൻ ആണ് 249 രൂപയുടെ ഡാറ്റാ പ്ലാൻ. ജിയോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്നോ, ജിയോയുടെ തന്നെ മൊ​ബൈൽ ആപ്പ് ആയ ​മൈ ജിയോ ഉപയോഗിച്ചോ ഈ പ്ലാൻ റീച്ചാർജ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഒരുപിടി നല്ല ആനുകൂല്യങ്ങളുമായാണ് ഈ 249 രൂപ പ്ലാൻ ലഭ്യമാകുക.

വർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോവർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോ

23 ദിവസ വാലിഡിറ്റി

23 ദിവസ വാലിഡിറ്റി ആണ് ഈ പ്ലാനിനുള്ളത്. നേരത്തെ സൂചിപ്പിച്ചതു പോലെ ദിവസം 2ജിബി ഡേറ്റയാണ് പ്ലാനിലൂടെ ലഭ്യമാകുക. ഒപ്പം പതിവുപോലെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസ് സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനുള്ള അ‌വസരവും ജിയോ ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്.

ദിവസം 2ജിബി
 

ദിവസം 2ജിബി എന്ന പ്രതിദിന ക്വാട്ട ഉപയോഗിച്ച് തീർന്നു എങ്കിൽ ഡാറ്റയുടെ വേഗം 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ആകെ 46 ജിബി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. ദിവസവും കുറച്ച് ഡാറ്റ മാത്രം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാുനകളിൽ ഒന്നാണിത്. അ‌ല്ലാത്തവർക്ക് ഈ പ്ലാൻ ഉപകാരപ്പെടില്ല. 23 ദിവസത്തെ വാലിഡിറ്റിയിൽ കൂടുതൽ വേണ്ടവർക്കായി 28 ദിവസവും 30 ദിവസവും വാലിഡിറ്റികളുള്ള മറ്റു പ്ലാനുകൾ ലഭ്യമാണ്.

പ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻപ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻ

299 രൂപയുടെ പ്ലാൻ

ഏറ്റവും ഒടുവിൽ തങ്ങളുടെ പ്ലാൻ നിരക്കുകൾ ഉയർത്തിയ 2021 ഡിസംബറിലാണ് ജിയോ ഈ പ്ലാൻ അ‌വതരിപ്പിച്ചത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള, പ്രതിദിനം 2 ജിബി ഡാറ്റ കിട്ടുന്ന പ്രീ പെയ്ഡ് പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ അ‌തിനായി 299 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്. 249 രൂപയുടെ ഡാറ്റാ പ്ലാനിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് നൽകാൻ 299 രൂപയുടെ പ്ലാൻ സഹായിക്കും.

വർഷം മുഴുവൻ വാലിഡിറ്റി

കുറഞ്ഞ ദിവസത്തേക്കുള്ള പ്ലാനുകൾ മാത്രമല്ല, വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന മറ്റ് മികച്ച പ്ലാനുകളും ഉപഭോക്താക്കൾക്കായി ജിയോ നൽകുന്നുണ്ട്. 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഈ പ്ലാനുകൾക്കായി 3000 രൂപയോളം മാത്രമാണ് ചെലവാകുക. ദീർഘകാല പ്ലാൻ എന്ന നിലയിൽ ഈ പ്ലാൻ ചെയ്യാൻ ചെലവാകുക അ‌ത്ര വലിയ തുകയാണെന്ന് പറയാൻ കഴിയില്ല.

ഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽ

2999 രൂപയുടെ പ്ലാൻ

365 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോ പ്ലാനുകളിൽ സാധാരണ ഉപയോഗം മാത്രമുള്ള ഉപഭോക്താവിന് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ചത് 2999 രൂപയുടെ പ്ലാൻ ആണ്. ദിവസം 2.5 ജിബി ഡാറ്റ ആണ് ഇതുവഴി ലഭ്യമാകുക. 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം എന്നിവയും ഈ പ്ലാനിനൊപ്പം ലഭ്യമാകും. എന്നാൽ ഈ പ്ലാൻ നൽകുന്ന സേവനങ്ങൾ ഇതുകൊണ്ട് മാത്രം അ‌വസാനിക്കുന്നില്ല.

7 ജിബി ബോണസ് ഡാറ്റ

അ‌തിനും പുറമെ 7 ജിബി ബോണസ് ഡാറ്റ, ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ, അ‌ജിയോ, ജിയോ സാവൻ പ്രോ, റിലയൻസ് ജിയോ, നെറ്റ് മെഡ്സ് എന്നിവയുടെ കൂപ്പണുകൾ എന്നിങ്ങനെ മുടക്കുന്ന പണത്തിനെക്കാൾ മൂല്യമുള്ള സേവനങ്ങൾ ഈ പ്ലാൻ ഉപഭോക്താവിന് നൽകുന്നുണ്ട്. ഉദാഹരണത്തിന് ഈ പ്ലാനിനൊപ്പം സൗജന്യമായി ലഭ്യമാകുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ല്ലാതെ ചെയ്യുകയാണെങ്കിൽ 499 രൂപ ആണ് ചെലവാകുക.

ഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐ

Best Mobiles in India

English summary
The Rs 249 data plan is one of the most useful plans for regular data customers available from Jio today. This plan can be recharged from Jio's official website or through Jio's own mobile app, My Jio. This Rs 249 plan comes with a handful of good benefits for customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X