വൈറസ് 'പടര്‍ത്തുന്ന' സെലിബ്രിറ്റികള്‍

Posted By:

സെര്‍ച്ച് എന്‍ജിനുകളില്‍ പ്രശസ്തരെ തിരയാന്‍ എളുപ്പമാണ്. പേരിന്റെ ഒരുഭാഗം ടൈപ് ചെയ്താല്‍ മതി അവരെ സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ചില സെലിബ്രിറ്റികളെ തിരയുമ്പോള്‍ സൂക്ഷിക്കണം. കാരണം ഇവരുടെ പേര് സെര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ എത്തുക ഏതെങ്കിലും വൈറസ് ആക്രമണം ഉണ്ടാകാനിടയുള്ള, സുരക്ഷിതമല്ലാത്ത സൈറ്റുകളിലായിരിക്കും. അതോടെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പണി തീരുകയും ചെയ്യും. അതുകൊണ്ട് ഇനി സെര്‍ച്ച് എന്‍ജിനുകളില്‍ തിരയുന്നതിനു മുമ്പ് 'അപകടകാരികളായ' സെലിബ്രിറ്റികളെ മനസിലാക്കുന്നത് നന്നായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Alesha Dixon

പ്രശസ്ത ഗായികയും നര്‍ത്തകിയും 'സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്' എന്ന ഷോയുടെ ജഡ്ജിംഗ് പാനല്‍ അംഗവുമായിരുന്ന അലേഷ ഡിക്‌സണാണ് ഏറ്റവും അപകടകാരിയായ സെലിബ്രിറ്റി. ഇവരെ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ മാല്‍വേര്‍ സൈറ്റുകളില്‍ എത്താനുള്ള സാധ്യത 64 ശതമാനമാണ്.

Len Goodman

നര്‍ത്തകനും 'സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്' ഷോയിലെ ജഡ്ജിംഗ് പാനല്‍ അംഗവുമായിരുന്ന ലെന്‍ഗൂഡ്മാനും മോശക്കാരനല്ല. ഇദ്ദേഹത്തെ ഓണ്‍ലൈനില്‍ തിരയുമ്പോള്‍ വൈറസ് ആക്രമണത്തിനു കാരണമായ സൈറ്റുകളില്‍ എത്താനുള്ള സാധ്യത 59 ശതമാനമാണ്.

David Walliams

നടന്‍, കൊമേഡിയന്‍, എഴുത്തുകാരന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡേവിഡ് വില്യംസ് 'വൈറസ് പടര്‍ത്തുന്ന' സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാപത്താണ്. ഇദ്ദേഹത്തെ തിരയുമ്പോള്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത 36 ശതമാനമാണ്.

Adam Garcia

ഓസ്‌ട്രേലിയന്‍ നടനും നര്‍ത്തകനും ഒലിവര്‍ അവാര്‍ഡ് നോമിനിയുമായ ആഡം ഗാര്‍ഷ്യയാണ് തൊട്ടുപിന്നില്‍. 34 ശതമാനമാണ് ഇദ്ദേഹത്തെ തെരയുമ്പോള്‍ വൈറസ് സൈറ്റുകളിലേക്ക് എത്താനുള്ള സാധ്യത

Ashley Banjo

ബ്രിട്ടീഷ് നര്‍ത്തകനും നടനും ടി.വി. അവതാരകനും 'ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ്‌സ്' എന്ന നൃത്തപരിപാടിയിലെ വിജയികളായ ഡൈവേഴ്‌സിറ്റിയുടെ നേതാവുമായ ആഷ്‌ലി ബഞ്ചോയെ തെരയുമ്പോള്‍ വൈറസ്ആക്രമണം ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമാണ്.

Danny O'Donoghue

പ്രശസ്ത ഗായകനായ ഡാനി ഒ ഡൊണോഗ് ആണ് തൊട്ടുപിന്നില്‍ ഇദ്ദേഹത്തെ തേടിയാല്‍ അപകടകരമായ സൈറ്റുകളിലെത്താനുള്ള സാധ്യത 26 ശതമാനമാണ്.

Will.i.am

മറ്റൊരു ഗായകനായ വില്‍ ഐ ആമിനെ തിരയുമ്പോള്‍ സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍ എത്തിപ്പെടാനുള്ള സാധ്യത 25 ശതമാനമാണ്.

Gary Barlow

ഗായകനായ ഗ്രേ ബാര്‍ലോയെ സെര്‍ച്ച് എന്‍ജിനുകളില്‍ നോക്കിയാല്‍ വൈറസ് ആക്രമണമുണ്ടാകാനുള്ള സാധ്യത 24 ശതമാനമാണ്.

Elle Macpherson

ഗായകര്‍ മാത്രമല്ല, മോഡലുകളുമുണ്ട് ഇക്കൂട്ടത്തില്‍. പ്രശസ്ത ബ്രിട്ടീഷ് മോഡലും ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലന്‍ഡ്‌സ് നെക്‌സ്റ്റ് ടോപ് മോഡല്‍ എന്ന പരിപാടിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും അവതാരകയുമായ എല്ലെ മാക്‌ഫേഴ്‌സണ്‍ 22 ശതമാനം വൈറസ് ആക്രമണ സാധ്യതയാണ് ഉയര്‍ത്തുന്നത്.

Georgia Salpa

2012-ലെ ബിഗ്ബ്രദര്‍ റിയാലിറ്റി ഷോ മത്സരാര്‍ഥിയും ഐറിഷ് ഗ്രീക് മോഡലുമായ ജോര്‍ജിയ സില്‍പയെ സെര്‍ച്ച് ചെയ്താല്‍ വൈറസ് ആക്രമണമുണ്ടാകാന്‍ 37 ശതമാനം സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇവരുടെ ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍.

Jorgie Porter

അഭിനേത്രിയായ ജോര്‍ജിയ പോര്‍ട്ടര്‍ 36 ശതമാനം വൈറസ് ഭീഷണി ഉയര്‍ത്തുന്നു.

Millie Mackintosh

മേഡ് ഇന്‍ ചെല്‍സിയ എന്ന റിയാലിറ്റോഷോയിലെ താരമായ മില്ലി മര്‍ക്കിന്റോഷിനെ തെരയുമ്പോള്‍ വൈറസ് ആക്രമണമേല്‍ക്കാന്‍ 31 ശതമാനമാണ് സാധ്യത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വൈറസ് 'പടര്‍ത്തുന്ന' സെലിബ്രിറ്റികള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot