ഇതാ ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍....!

Written By:

ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണിയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ ഈലൈഫ് എസ്5.1. ഫോണിന്റെ കനം 5.1 മില്ലിമീറ്റര്‍ മാത്രമാണ് .

ഇതിന് മുമ്പത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണും ജിയോണിയുടെത് തന്നെയാണ്. ഈലൈഫ് എസ്5.5 മോഡലിന്റെ കനം 5.5 മില്ലിമീറ്റര്‍ ആയിരുന്നു. ഈലൈഫിന്റെ ബോഡി ഗ്ലാസ്സ്‌മെറ്റല്‍ കോമ്പിനേഷനിലുള്ളതാണ്. 4.8 ഇഞ്ചാണ് സ്‌ക്രീന്‍. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറാണ് ഫോണിന്റേത്. 1 ജിബി റാം ഉള്ള ഫോണിന് 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്.

ഇതാ ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍....!

ആന്‍ഡ്രോയ്ഡ് 4.3 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ മുഖ്യക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഈലൈഫ് എസ് 5.1 നുണ്ട്. ഏകദേശം 20,000 രൂപ അതായത് 325 ഡോളറാണ് ഫോണിന്റെ വില. ഫോണ്‍ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് ഉദേശിക്കുന്നതെന്ന് ജിയോണീ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ ഹെഡ് അരവിന്ദ് വോഹ്‌റ പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot