3 ടണ്‍ ഭാരമുള്ള വിമാനം കെട്ടിവലിച്ച് റോബോട്ട് ഡോഗ്

|

റോബോട്ട് ഡോഗിനെപ്പറ്റി ഏവരും കേട്ടിട്ടുണ്ടാവും. നായയുടെ സാദൃശ്യമുള്ള റോബോട്ടുകളെയാണ് റോബോട്ട് ഡോഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നുതന്നെയാണ് റോബോട്ട് ഡോഗുകള്‍.

 

കരുത്തുകാട്ടിയത്

കരുത്തുകാട്ടിയത്

ഇപ്പോഴിതാ റോബോട്ട് ഡോഗിന്റെ പുത്തന്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. 3 ടണ്‍ ഭാരമുള്ള വിമാനം കെട്ടിവലിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 'ഹൈക്യൂ റിയല്‍' റോബോട്ട്ഡോഗ്. ഇറ്റലിയിലെ ജെനീവ എയര്‍പോര്‍ട്ടിലായിരുന്നു ഹൈക്യൂ റിയല്‍ തന്റെ കരുത്തുകാട്ടിയത്.

പുറത്തുവിട്ടിരിക്കുന്നത്

പുറത്തുവിട്ടിരിക്കുന്നത്

ഇസ്റ്റിറ്റിയൂട്ടോ ഇറ്റാലിയാനോ ഡെ-ടെക്ക്‌നോളജിയില്‍ ഗവേക്ഷകര്‍ വികസിപ്പിച്ചെടുത്ത റോബോട്ട് ഡോഗാണ് 'ഹൈക്യൂ റിയല്‍'. അടിയന്തരഘട്ടങ്ങളില്‍ മനുഷ്യരെ സഹായിക്കുകയാണ് ഇവയുടെ ഉത്തരവാദിത്തം. തീര്‍ച്ചയായും ഇതിനു സാധ്യമാണെന്നു തെളിയിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

മൂന്നു ടണ്‍ ഭാരമുള്ള വിമാനം

മൂന്നു ടണ്‍ ഭാരമുള്ള വിമാനം

മൂന്നു ടണ്‍ ഭാരമുള്ള വിമാനം വലിച്ചു കൊണ്ടുപോകാമെങ്കില്‍ തീര്‍ച്ചയായും അടിയന്തര ഘടങ്ങളില്‍ ഇവന്‍ മനുഷ്യരെ സഹായിക്കുമെന്നുറപ്പ്. 33 അടി ദൂരം ഇവന്‍ ഏറോപ്ലെയിനിനെ വലിച്ചുകൊണ്ടുപോയി. 280 എല്‍.ബി.എസ് ഭാരവും 4 അടി നീളവുമാണ് ഹൈക്യൂ റിയലിനുള്ളത്.

ഘടിപ്പിച്ചിരിക്കുന്നത്.
 

ഘടിപ്പിച്ചിരിക്കുന്നത്.

പ്രത്യേക രീതിയില്‍ സജ്ജീകരിച്ച റബ്ബര്‍ ഗ്രിപ്പാണ് ഹൈക്യൂ റിയലിന് ഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ ഭാരം വലിച്ചു കൊണ്ടുപോകാന്‍ ഇവനു കഴിയും. 2007 നു ശേഷം നിര്‍മിച്ച ഏറ്റവും കരുത്തനായ റോബോട്ട് ഡോഗാണ് ഹൈക്യൂ റിയലെന്നും ഇസ്റ്റിറ്റിയൂട്ടോ ഇറ്റാലിയാനോ ഡെ ടെക്ക്‌നോളജി വ്യക്തമാക്കുന്നു.

ഷാവോമിയുടെ പുതിയ റെഡ്മി 7എ സ്മാർട്ഫോൺ അവതരിപ്പിച്ചുഷാവോമിയുടെ പുതിയ റെഡ്മി 7എ സ്മാർട്ഫോൺ അവതരിപ്പിച്ചു

Best Mobiles in India

Read more about:
English summary
The terrifying moment a robot dog pulls a 3-ton AIRPLANE with ease across more than 30 feet

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X