Home
News

ത്രെഡ്സ് സ്വകാര്യതയ്ക്ക് ഭീഷണിയോ? നിർണായക വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

ട്വിറ്ററിന് ബദലായി മെറ്റ പുറത്തിറക്കിയ ത്രെഡ്സ് ആപ്പ് വലിയ രീതിയിൽ വ്യക്തി​ഗത വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ട്. 25 വ്യത്യസ്‌ത വിഭാഗങ്ങളിലായാണ് ആപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിൽ വെബ് ബ്രൗസിംഗ്, സൗണ്ട് റെക്കോർഡിം​ഗ് ഉൾപ്പെടെ സെൻസിറ്റീവ് ആയ നിരവധി വിവരങ്ങളുടെ ശേഖരണം നടക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ വെളിപ്പെടുത്തിയ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ അറിയാൻ സാധിക്കുന്നത്. ഉപയോ​ഗിക്കുന്ന ആപ്പുകൾ, വെബ് ബ്രൗസിംഗ്, കലണ്ടർ ഇവന്റുകൾ, കോൺടാക്റ്റുകൾ, സൗണ്ട് റെക്കോർഡിംഗ്, മ്യൂസിക് ഫയലുകൾ, വിവിധ ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, SMS സന്ദേശങ്ങൾ, ഇൻ- ആപ്പ് ആശയവിനിമയങ്ങൾ എന്നിവയും രേഖരിക്കപ്പെട്ടേക്കാം എന്നും സൂചനകൾ ഉണ്ട്.

ത്രെഡ്സ്  നിർണായക വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

ഇ മെയിൽ വിവരങ്ങൾ, പേയ്‌മെന്റ് കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സാമ്പത്തിക ഡാറ്റകൾ പോലുള്ള വിവരങ്ങളും രേഖരിക്കപ്പെടാൻ സാധ്യതയുണ്ടന്നും പല റിപ്പോർട്ടുകൾ ഉണ്ട്. ബയോമെട്രിക് ഡാറ്റ, ലൈംഗിക ആഭിമുഖ്യം, വംശീയ വിവരങ്ങൾ തുടങ്ങിയ സെൻസിറ്റീവ് മേഖലകളിലേക്കും ഈ ആപ്പ് കൈ കടത്തുന്നുണ്ട്. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. വ്യാഴാഴ്ചയാണ് ത്രെഡ് ആപ്പ് ഔദ്യോ​ഗികമായി പുറത്തിറക്കിയത്.

അതേ സമയം ത്രെഡ്സിനെതിരെ മേൽപ്പറഞ്ഞ ആരോപണങ്ങളുമായി ട്വിറ്റർ സ്ഥാപകരിൽ ഒരാളായ ജാക്ക് ഡോർസിയും രം​ഗത്ത് വന്നിരുന്നു. ഇതിന്റെ ചില സ്ക്രീൻ ഷോട്ടുകളും ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു. ഡോർസിക്ക് പിൻതുണയുമായി ഇലോൺ മസ്കും രം​ഗത്ത് വന്നിരുന്നു. സ്പാമുകളിൽ നിന്നും ഡാറ്റ ശേഖരിക്കുന്നവരിൽ നിന്നും ട്വിറ്ററിനെ സംരക്ഷിക്കാനാണ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് എന്നാണ് മസ്കിന്റെ വാദം.

ത്രെഡ്സ്  നിർണായക വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

അതേ സമയം ത്രെഡ്സ് ആപ്പ് പുറത്തിറങ്ങി ആദ്യ ദിവസം വെറും അഞ്ച് മണിക്കൂറിനുള്ളിൽ 7 മില്യണിലധികം ഉപഭോക്താക്കളാണ് ഇതിൽ ലോഗ് ഇൻ ചെയ്തത്. അടുത്തിടെ ട്വിറ്ററിൽ നടത്തിയ പരിഷ്ക്കരണങ്ങളിൽ നിരവധി ഉപഭോക്താക്കൾ അസംതൃപി പ്രകടിപ്പിച്ചതും ഇൻസ്റ്റഗ്രാമിന്റെ സപ്പോർട്ട് ഉള്ളതിനാലും നിരവധി ആളുകളിലേക്ക് ആദ്യ ദിവസം തന്നെ ത്രെഡ്സ് ആപ്പിന് എത്തിച്ചേരാൻ സാധിച്ചു.

ആദ്യ ദിവസത്തെ കൗതുകം എന്നപോലെയും നിരവധി ആളുകൾ ത്രെഡ്സിൽ ലോ​ഗ് ഇൻ ചെയ്തിട്ടുണ്ടാകണം. ഇവലരിൽ എത്രപേര് സ്ഥിരമായി ത്രെഡ്സ് ആപ്പ് ഉപയോ​ഗിക്കും എന്നറിയാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. എന്നിരുന്നാലും ത്രെഡ്സ് ആപ്പ് പുറത്തിറങ്ങി ആദ്യ ദിനം ട്വിറ്ററിന് കനത്ത ആഘാതം ആണ് സംഭവിച്ചിരിക്കുന്നത്. ആദ്യ ദിനം ത്രെഡ്സിന് കിട്ടിയ സ്വീകാര്യത തുടരാൻ സാധിച്ചാൽ ത്രെഡ്സിന് അതൊരു വലിയ നേട്ടമായിരിക്കും.

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നാണ് പ്രതീക്ഷയെന്നും അധികം വൈകാതെ തന്നെ 1 ബില്യൺ ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിക്കുമെന്നും മെറ്റയുടെ ഉടമസ്ഥനായ മാർക്ക് സക്കർബർ​ഗ് പറഞ്ഞു. ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിങിന് വേണ്ടിയാണ് ത്രെഡ്സിന് മെറ്റ രൂപം നൽകിയിരിക്കുന്നത്. ഓരോ പോസ്റ്റിലും 500 ക്യാരക്ടറുകൾ വരെ ചേർക്കാൻ സാധിക്കും.

ഇതിന് പുറമെ ഓരോ പോസ്റ്റിലും പത്തോളം ഫോട്ടോകളും ലിങ്കുകളും ചേർക്കാനും 5 മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ചേർക്കാനും ത്രെഡ്സ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. പോസ്റ്റുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും പോസ്റ്റിന് സമീപത്തെ ത്രി ഡോട്ട് മെനുവിൽ ക്ലിക് ചെയ്താൽ മതി. നിങ്ങളുടെ പോസ്റ്റിന് ആർക്കൊക്കെ റിപ്ലെ നൽകാം എന്നതും ഉപഭോക്താക്കൾക്ക് തന്നെ നിയന്ത്രിക്കാം.

More from GizBot

Best Mobiles in India

English summary
Meta's Twitter alternative, Threads, is reportedly collecting massive amounts of personal data. The app collects information in 25 different categories. Various reports indicate that web browsing, sound recording, and other sensitive data are being collected.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X