ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/the-top-5-upcoming-superhero-movies-of-2013-2.html">Next »</a></li></ul>

ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍

സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ കേവലം കുട്ടികള്‍ക്കായി മാത്രമല്ല ഒരുക്കപ്പെടുന്നത്. ഡാര്‍ക്ക് നൈറ്റ് പോലെയുള്ള മികച്ച സിനിമകള്‍ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ കൂട്ടത്തിലാണ് വരുന്നത്. സാങ്കേതിക മികവിനൊപ്പം ചേര്‍ക്കപ്പെടുന്ന കലാപരമായ സവിശേഷതകളുമാണ് ഒരു സൂപ്പര്‍ ഹീറോ ചിത്രത്തെ ജനപ്രിയമാക്കുന്നത്. ഇന്ത്യയില്‍ അത്തരത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരേയൊരു സൂപ്പര്‍ ഹീറോ ചിത്രം, ഹൃഥ്വിക് റോഷന്റെ കൃഷ് ആണ്. ജീവയുടെ മുഖംമൂടിയും, ഷാരൂഖ് ഖാന്റെ റാ വണ്‍-ഉം ഒക്കെ ജനശ്രദ്ധയാകര്‍ഷിയ്ക്കാതെ പോകുന്നത്  കേവലം സൂപ്പര്‍ ഹീറോ കളികളുടെ കണ്ടുമടുത്ത ആവര്‍ത്തനം കാരണമാണ്. എന്നാല്‍ കൃഷ് ഒരു മഹാ സംഭവമാണ് എന്നൊന്നും പറയാനാകില്ല. പക്ഷെ ചിത്രീകരണത്തിലെ മികവും, അനുയോജ്യമായ താര നിര്‍ണ്ണയവും ആ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു എന്ന് മാത്രം. പിന്നെ മിനിസ്‌ക്രീന്‍ വിസ്മയമായിരുന്ന ശക്തിമാനെ മറക്കാന്‍ പാടില്ല.

ക്രിസ്റ്റഫര്‍ നോലന്‍, ക്രിസ്റ്റിയന്‍ ബെയ്‌ലിലൂടെ അനശ്വരനാക്കിയ ബാറ്റ്മാന്‍, ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളിലൊന്നാണ്. പിന്നെയുമുണ്ട് സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, എക്‌സ്‌മെന്‍,ടെര്‍മിനേറ്റര്‍ തുടങ്ങി ഒട്ടേറെ അതിമാനുഷിക കഥാപാത്രങ്ങള്‍ ഹോളിവുഡില്‍. ഇപ്പോള്‍ സാങ്കേതികവിദ്യയിലെ പ്രശംസനീയമായ വികാസം സമ്മാനിച്ച അത്ഭുതങ്ങളുമായാണ്  ഇത്തരം ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ഐമാക്‌സ് 3ഡിയില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണാന്‍  ഈ വര്‍ഷവും സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ഒരു നിര തന്നെ വരുന്നുണ്ട്. അതിലെ തന്നെ ടോപ് 5 ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.

<ul id="pagination-digg"><li class="next"><a href="/news/the-top-5-upcoming-superhero-movies-of-2013-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot