ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ പുതിയ കൊവിഡ്-19 ഹെൽമറ്റുമായി വിദ്യാർത്ഥികൾ
കൊറോണ വൈറസ് നിങ്ങൾക്കും ബാധിക്കുമോ എന്ന പേടി ഇനി വേണ്ട എന്ന് തെളിയിക്കുന്ന ഏതാനും പുതിയ കാര്യങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് വിയറ്റ്നാം വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തിരിക്കുന്ന ഹെൽമെറ്റ്. ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം കഴിക്കാനും മറ്റും അനുവദിക്കുന്ന ഒരു അടിപൊളി ഹെൽമെറ്റ് മൂന്ന് വിയറ്റ്നാമീസ് സ്കൂൾ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രൊട്ടക്റ്റീവ് പേഴ്സണൽ ഉപകരണങ്ങൾ (പിപിഇ) ധരിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇപ്പോൾ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വിദ്യാത്ഥികൾ വികസിപ്പിച്ചിരിക്കുന്ന ഈ ഹെൽമെറ്റ് അതിനൊരു പരിഹാരമാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു റെസ്പിറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഹെൽമെറ്റ് രൂപകൽപ്പന ചെയ്യുന്നതിന് വിദ്യാർത്ഥികൾ കുറച്ച് പ്രയാസപ്പെട്ടു. അത് സംരക്ഷിക്കുക മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും മറ്റും സുരക്ഷിതമായി നിൽക്കുവാൻ അനുവദിക്കുന്നു. വിയറ്റ്നാം, ഹെൽമെറ്റ് എന്നീ വാക്കുകളിൽ നിന്നും വേർതിരിഞ്ഞ 'വിഹെൽമ്' എന്ന നാമമാണ് വിദ്യാർത്ഥികൾ ഈ ഹെൽമെറ്റിന് നൽകിയിരിക്കുന്നത്.

ഹെൽമെറ്റിലെ ഗ്ലവ് ബോക്സ് ആക്സസ് വഴി ഹെൽമെറ്റിനുള്ളിലേക്ക് കൈ ഉപയോഗിച്ചുതന്നെ മുഖത്ത് വിയർപ്പ് തുടയ്ക്കുവാനും ഭക്ഷണം കഴിക്കുവാനും സാധിക്കും. ഈ ഹെൽമെറ്റിന്റെ രൂപകല്പനയ്ക്ക് കഴിഞ്ഞ മാസം കാനഡയിൽ നടന്ന ഇന്റർനാഷണൽ ഇൻവെൻഷൻ ഇന്നൊവേഷൻ കോമ്പറ്റീഷനിൽ 'ബേസ്ഡ് ഇൻവെൻഷൻ ഡിസൈൻ' അവാർഡ് കരസ്ഥമാക്കിയിരുന്നു. അത്തരം റെസ്പിറേറ്ററുകൾ സ്റ്റാൻഡേർഡ് മാസ്കുകളേക്കാൾ സുരക്ഷിതമാണെന്നും മറ്റ് തരത്തിലുള്ള പിപിഇ കിറ്റുകളെക്കാൾ എന്തുകൊണ്ടും മികച്ചത് ഇതുതന്നെയായിരിക്കുമെന്നും ഒരു സത്യം തന്നെയാണ്.

ഹെൽമെറ്റിനുള്ളിൽ ഇന്റേണൽ കമ്പാർട്ട്മെന്റും എയർ പ്യൂരിഫൈയിംഗ് റെസ്പിറേറ്ററിനെ ബന്ധിപ്പിക്കുന്ന ട്യൂബും ഈ ഹെൽമെറ്റിന് നൽകിയിരിക്കുന്നു. ഹെൽമെറ്റിന്റെ പുതിയ രൂപം ഉടൻതന്നെ അവതരിപ്പിക്കുമെന്ന് പറയുന്നു. വിയറ്റ്നാമിലെ ഏറ്റവും വലിയ വെന്റിലേറ്റർ നിർമാതാക്കളായ വിൻ ഗ്രൂപ്പിന്റെ കീഴിലുള്ള വിൻസ്മാർട്ട് എന്ന കമ്പനി ഈ ഹെൽമെറ്റിന്റെ വികസനത്തിനായി വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഒരു കരാറെഴുതി. ഹെൽമെറ്റ് വിലയിരുത്തിയതായും അതിന്റെ രൂപകൽപ്പനയെക്കുറിച്ച് സാങ്കേതിക ഫീഡ്‌ബാക്ക് വാഗ്ദാനം ചെയ്തതായും വിയറ്റ്നാമിലെ ഏറ്റവും വലിയ കമ്പനിയായ വിൻഗ്രൂപ്പ് പ്രസ്താവനയിൽ പറയുകയുണ്ടായി.

"ഈ ഹെൽമെറ്റുമായി ഒരു വലിയ വ്യത്യാസം ഗ്ലോവ് ബോക്സാണ്. നിങ്ങളുടെ മുഖവുമായി സുരക്ഷിതമായി സംവദിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയും," ഇന്റർനാഷണലിൽ "ബേസ്ഡ് ഇൻവെൻഷൻ ഡിസൈൻ അവാർഡ്" നേടിയ വിദ്യാർത്ഥികളിൽ ഒരാളായ ട്രാൻ ഗുയിൻ ഖാൻ ആൻ (14) പറഞ്ഞു. ഈ ഫ്യൂച്ചറിസ്റ്റിക് ലുക്കിംഗ് ഹെൽമെറ്റിന് ഒരു ഇന്റർനാൽ കമ്പാർട്ടുമെന്റും ഉണ്ട്, അത് ഒരു ഫ്രണ്ട് ലൈൻ തൊഴിലാളിയ്ക്ക് ലഘുഭക്ഷണം കൈവശം വയ്ക്കാം, മാത്രമല്ല മലിനമായ വായുവിനെ ഒഴിവാക്കാൻ ഒരു പവർ എയർ-പ്യൂരിഫൈയിംഗ് റെസ്പിറേറ്ററിൽ ഒരു ട്യൂബ് ഘടിപ്പിച്ചിരിക്കുന്നു. കൊറോണ വൈറസ് പിടിമുറക്കിയിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ആരോഗ്യപ്രവർത്തക്ക് ഒരു അനുഗ്രഹമായിരിക്കും. നമ്മൾ വാർത്തകളിൽ കാണുന്ന ഒരു പ്രധാന കാര്യം എന്നത് കോവിഡ് രോഗികളെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിക്കുന്നു എന്നുള്ളതാണ്.


Click it and Unblock the Notifications