വിളക്കായും പ്രവര്‍ത്തിക്കും ഈ പോര്‍ട്ടബിള്‍ സോളാര്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജര്‍

Posted By:

പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന സാങ്കേതിക വിദ്യയാണ് സോളാര്‍ പവര്‍. സൂര്യപ്രകാശമുപയോഗിച്ചുതന്നെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ ഇന്ന് സര്‍വസാധാരണമാണുതാനും. സ്മാര്‍ട്‌ഫോണുകളിലും ഇപ്പോള്‍ സോളാര്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

വിളക്കായും പ്രവര്‍ത്തിക്കും ഈ പോര്‍ട്ടബിള്‍ സോളാര്‍ പവര്‍ ചാര്‍ജര്‍

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വാക വാക എന്ന സോളാര്‍ പവര്‍ പോര്‍ടബിള്‍ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജര്‍. സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴയുമെന്നതിനൊപ്പം LED ലൈറ്റ് ആയും പ്രവര്‍ത്തിക്കുമെന്നതാണ് ഈ ചാര്‍ജറിന്റെ പ്രത്യേകത.

പൂര്‍ണമായും സൂരയപ്രകാശം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരു സ്മാര്‍ട്‌ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ വാക വാകയ്ക്ക് കഴിയും. LED ലൈറ്റുകള്‍ എമര്‍ജന്‍സി ലൈറ്റിന്റെ പവറിനു തുല്യവുമാണ്.

വരുമാനത്തിന്റെ നിശ്ചിത ഭാഗം ദരിദ്രരായിട്ടുള്ളവര്‍ക്ക് സോളാര്‍ ലൈറ്റുകള്‍ വാങ്ങാന്‍ വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് വാക വാകയുടെ മറ്റൊരു മേന്മ. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കു.

<center><iframe width="100%" height="360" src="//www.youtube.com/embed/A4FT27xeHsM?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
The Waka Waka is an Eco-Friendly Portable Phone Charger, Waka Waka Eco Friendly Portable phone charger, Waka Waka Solar charger, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot