1000 വർഷത്തിലൊരിക്കൽ നടക്കുന്ന വിവാഹം: അംബാനി ഇവന്റ് ടെക് ചരിത്രം തിരുത്തിയെഴുതിയത് എങ്ങനെ
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബം ഒരു വിവാഹം നടത്താൻ തീരുമാനിക്കുമ്പോൾ, സ്വഭാവികമായും നമുക്ക് ആഡംബരം പ്രതീക്ഷിക്കാം. എന്നാൽ അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് അംബാനിമാർ നടത്തിയത് വെറും ആഡംബരമായിരുന്നില്ല - ടെക്നോളജിക്ക് ആഘോഷം എങ്ങനെ ഹൈലെവലിൽ എത്തിക്കാൻ കഴിയുമെന്നതിന്റെ ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്. ഡ്രോൺ ലൈറ്റ്ഷോകളും പ്രൊജക്ഷൻ-മാപ്പ് ചെയ്ത മണ്ഡപങ്ങളും മുതൽ ബയോമെട്രിക് സുരക്ഷയും ജിയോ-കരുത്തുള്ള ലോജിസ്റ്റിക്സും വരെ നിറഞ്ഞ അംബാനിക്കല്യാണം, വിവാഹ പാരമ്പര്യത്തിനും സാങ്കേതികവിദ്യയ്ക്കും ഇടയിലുള്ള അതിർവരമ്പുകൾ മായ്ച്ചു.
സമീപകാല ചരിത്രത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഇന്ത്യൻ വിവാഹങ്ങളിലൊന്ന് നെക്സ്റ്റ് ജനറേഷൻ ഇവന്റ് ടെക്നോളജിയുടെ പ്രദർശനമായി മാറിയതെങ്ങനെയെന്ന് നമുക്ക് പരിചയപ്പെടാം.

ഇന്ത്യയെ പ്രകാശിപ്പിച്ച ഡ്രോൺ ഷോ (ഇൻസ്റ്റാഗ്രാമിനെയും)
നമുക്ക് ആകാശത്ത് നിന്ന് ആരംഭിക്കാം.
മാർച്ചിൽ നടന്ന ജാംനഗർ പ്രീ-വെഡ്ഡിംഗ്, ഇതിനകം റിഹാനയുടെ സാന്നിധ്യത്താൽ വാർത്തകളിലിടം പിടിച്ച ഒരു മിനി-ഫെസ്റ്റിവൽ - ഇന്ത്യയിലെ എക്കാലത്തെയും വലിയ ഡ്രോൺ ഷോ അവതരിപ്പിച്ചു. 5,000-ത്തിലധികം ഡ്രോണുകൾ കോറിയോഗ്രാഫ് ചെയ്ത മിഡ്-എയർ വിഷ്വലുകൾ ആയിരുന്നു അത്: തിളങ്ങുന്ന ആനകൾ, ഹാർട്ട്സ്, 3D വന്താര ലോഗോ (അംബാനിയുടെ വൈൽഡ് ലൈഫ് പ്രോജക്ട്). ഡ്രോൺ പ്രദർശനം വെറും ഒരു പ്രദർശനശാല മാത്രമായിരുന്നില്ല, മൃഗങ്ങളെ രക്ഷിക്കാനുള്ള അനന്തിന്റെ അഭിനിവേശം പങ്കുവെക്കാൻ ഉപയോഗിച്ച കഥപറച്ചിൽ കൂടിയായിരുന്നു അത്.
ഈ പെർഫോമൻസിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലൈവായി നിറഞ്ഞുനിന്നു, അത് ആഘോഷങ്ങളിലെ ഏറ്റവും വൈറലായ ടെക് നിമിഷങ്ങളിൽ ഒന്നായി മാറി. അതിന്റെ ഫലമോ പടക്കങ്ങൾ പുറത്തായി, ഡ്രോൺ കഥപറച്ചിൽ തുടങ്ങി.
മണ്ഡപത്തെ സ്വപ്നദൃശ്യമാക്കി മാറ്റിയ പ്രൊജക്ഷൻ മാപ്പിംഗ്
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ തന്നെ, അംബാനി കാര്യങ്ങൾ കൂടുതൽ ഗംഭീരമാക്കി. 360-ഡിഗ്രി പ്രൊജക്ഷൻ മാപ്പിംഗ് ഉപയോഗിച്ചാണ് മുഴുവൻ വേദിയും രൂപാന്തരപ്പെടുത്തിയത്. ഹൽദി സമയത്ത് ഫോറസ്റ്റ് കനോപ്പികൾ, ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങൾ, സംഗീതത്തിനും ഫെറകൾക്കും പ്രതികരിക്കുന്ന വിരിഞ്ഞുനിൽക്കുന്ന പൂക്കൾ എന്നിവയെക്കുറിച്ച് ആലോചിച്ച് നോക്കുക. 40+ ഹൈ-എൻഡ് പ്രൊജക്ടറുകൾ ഉപയോഗിച്ചാണ് ഇവയെല്ലാം പ്രവർത്തിപ്പിച്ചത്, മീഡിയ സെർവറുകളും ഫെയിൽ-സേഫുകളും ഉപയോഗിച്ച് മ്യൂസിക് ഫെസ്റ്റിവലുകളെ തോൽപ്പിക്കുന്ന അന്തരീഷം സൃഷ്ടിച്ചുകളഞ്ഞു.
വെറും സ്ക്രീൻ വർക്ക് എന്നതിനപ്പുറമായിരുന്നു ഇത് - ഇത് പൂർണ്ണമായും അതിശയകരമായിരുന്നു, നിരവധി അതിഥികൾ പറഞ്ഞത് ഒരു സ്റ്റോറിബുക്കിനുള്ളിൽ കയറുന്നത് പോലെയാണ് തോന്നിയത് എന്നാണ്. വാസ്തവത്തിൽ, കൂടുതൽ ആളുകൾക്ക് ഇത് അനുഭവിക്കാൻ കഴിയുന്ന തരത്തിൽ, ഇവന്റിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പ്രൊജക്ഷനുകൾ തുടർന്നുകൊണ്ടിരുന്നു.
ബയോമെട്രിക് ചെക്ക്-ഇൻ, ക്യുആർ ക്ഷണക്കത്തുകൾ & കളർ-കോഡഡ് ഗസ്റ്റ് ആക്‌സസ്
ആയിരക്കണക്കിന് വിഐപികൾ, ബിസിനസ്സ് നേതാക്കൾ, ആഗോള ഐക്കണുകൾ, ബോളിവുഡിലെ പ്രമുഖർ എന്നിവരെ കൈകാര്യം ചെയ്യുകയെന്നത് സാധാരണ വിവാഹത്തിൽ അഥിതികളെ കൈകാര്യം ചെയ്യുന്നത് പോലെയല്ല.
അഥിതികൾക്കായി ഓരോ ഇവന്റിനും മണിക്കൂറുകൾക്ക് മുമ്പ് നൽകിയ ക്യുആർ അധിഷ്ഠിത ഡിജിറ്റൽ ക്ഷണക്കത്തുകളാണ് അംബാനിമാർ ഒരുക്കിയിരുന്നത്. ഈ കോഡുകൾ ചെക്ക്-ഇൻ ചെയ്യാൻ മാത്രമുള്ളതല്ല - അവ ഫെയ്സ് ഡിറ്റക്ഷൻ ടെക്നോളജി ഉപയോഗിച്ച് തരംതിരിക്കപ്പെട്ടു. ഡാറ്റാബേസുകളും അഥിതികളുടെ മുഖവുമായി പൊരുത്തപ്പെടുന്ന AI- പവർഡ് സിസ്റ്റങ്ങൾ ഉപയോഗിച്ച് അതിഥികളെ പരിശോധിച്ചു. കാർഡില്ല, ഗേറ്റ്-ക്രാഷിംഗ് ഇല്ല.

അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, കളർ-കോഡഡ് RFID റിസ്റ്റ്ബാൻഡുകൾ പങ്കെടുക്കുന്നവരെ നിർദ്ദിഷ്ട മേഖലകളിലേക്ക് നയിച്ചു: ഒന്ന് മണ്ഡപത്തിന്, മറ്റൊന്ന് സ്വകാര്യ ചടങ്ങുകൾക്ക്, മറ്റൊന്ന് സ്വീകരണങ്ങൾക്ക്. ലക്ഷ്യം വ്യക്തമായിരുന്നു: പ്രശന്ങ്ങളില്ല, ആശയക്കുഴപ്പമില്ല, പിശകിന് ഇടമില്ല. ശരിക്കും ജിയോ-ഫൈഡ് ലോജിസ്റ്റിക്സ് പ്രവർത്തനം.
ജിയോ: വിവാഹത്തിന്റെ നട്ടെല്ല്
പ്രധാന വിവാഹ വേദിയായ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ വെറുമൊരു ആഡംബര ഹാൾ മാത്രമല്ല, ഒരു ഡിജിറ്റൽ കോട്ടയായിരുന്നു. ജിയോയുടെ സ്വന്തം 5G ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച്, ആയിരക്കണക്കിന് സ്മാർട്ട്‌ഫോണുകൾ, തത്സമയ വീഡിയോ ഫീഡുകൾ, ഇന്റേണൽ സുരക്ഷാ കമ്യൂണിക്കേഷനുകൾ, എഡിറ്റിംഗ് ടീമുകൾക്കുള്ള ക്ലൗഡ് ട്രാൻസ്ഫറുകൾ എന്നിവ ഒരു തടസ്സവുമില്ലാതെ വേദി കൈകാര്യം ചെയ്തു.
അഥിതികൾ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ അപ്‌ലോഡ് ചെയ്യുന്നതിലായാലും, വിദേശത്തുള്ള കുടുംബാംഗങ്ങൾക്കായി ലൈവ് സ്ട്രീമിംഗ് ചെയ്യുമ്പോഴായാലും, ഒന്നിലധികം നിലകളിലായി കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഇന്റേണൽ ടീമുകളായാലും സുഗമമായി കാര്യങ്ങൾ നടന്നു. ഗുരുതരമായ ബാൻഡ്‌വിഡ്ത്തും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു അനൗദ്യോഗിക ജിയോ ഡെമോ ദിനം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ, ഇതായിരുന്നു അത്.
സെലിബ്രിറ്റി കണ്ടന്റുകൾ, ടോയ് ട്രെയിനുകൾ & ടെക്-എൻഹാൻസ്ഡ് ഹോസ്പിറ്റാലിറ്റി
ഈ വിവാഹത്തിലെ എന്റർടെയ്ൻമെന്റ് ടെക്നോളജിയെ നമുക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. എആർ റഹ്മാന്റെ ഇമ്മേഴ്‌സീവ് സ്റ്റേജ് സജ്ജീകരണം മുതൽ വേദിയിലുടനീളം മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്ന ടോയ് ട്രെയിനുകൾ വരെയുള്ളവയുടെ (അതെ, ശരിക്കും) നിർമാണം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം നാടകീയമായി ടെക്നോളജിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
തുടർന്ന് മ്യൂസിക്കും ഉണ്ടായിരുന്നു, ഒരു വിവാഹ വേദിയേക്കാൾ സംഗീത പരിപാടിയുടെ വേദി പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത്, വലിയ എൽഇഡി ഇൻസ്റ്റാളേഷനുകൾ, കൺസേർട്ട്-ഗ്രേഡ് എവി സിസ്റ്റങ്ങൾ, ഓരോ താളത്തിനും അനുയോജ്യമായ ഏകോപിത ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ച വേദിയിൽ ജസ്റ്റിൻ ബീബർ പെർഫോം ചെയ്ത് തകർത്തു.

കിം കർദാഷിയാൻ ഉൾപ്പെടെ നിരവധി ഇന്റർനാഷണൽ ഇൻഫ്ലുവൻസേഴ്സ് തങ്ങളുടെ എക്സ്പീരിയൻസ് രേഖപ്പെടുത്തി. ലൈവ് ഷൂട്ടിംഗ്, ക്ലൗഡ് സ്റ്റോറേജ്, തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ പ്രൊഡക്ഷൻ സജ്ജീകരണം എന്നിവ ഉൾപ്പെടുന്ന ഈ ഫൂട്ടേജ് വരാനിരിക്കുന്ന ഷോകളിൽ ഉപയോഗിച്ചേക്കാമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യൻ വിവാഹങ്ങളുടെ ഭാവിയെപ്പറ്റി ഇതിൽ നിന്ന് എന്ത് മനസിലാക്കാം
ഇത് വെറുമൊരു വിവാഹം മാത്രമായിരുന്നില്ല, ആഡംബര പരിപാടികളുടെ ഭാവിയിലെ ഒരു കേസ് സ്റ്റഡിയായിരുന്നു. ഡ്രോൺ ഷോകൾ. ബയോമെട്രിക് ആക്‌സസ്. AI- പവർഡ് പ്ലാനിംഗ്. പ്രൊജക്ഷൻ-മാപ്പ് ചെയ്‌ത ചുറ്റുപാടുകൾ. ഈ സ്‌കെയിലിന്റെ പ്രവർത്തനത്തിനുള്ള ഡിജിറ്റൽ നട്ടെല്ലായി പ്രവർത്തിക്കുന്ന ജിയോയുടെ 5G- പ്രാപ്തമാക്കിയ വേദി. നിങ്ങൾ അംബാനി കുടുംബപ്പേര് നീക്കം ചെയ്‌താൽ, നിങ്ങൾക്ക് മുന്നിൽ ഈ വിവാഹം അവശേഷിക്കുന്നത് ഒരു ബ്ലൂപ്രിന്റ് ആണ് - വരുന്ന ദശകത്തിൽ ഉയർന്ന നിലവാരമുള്ള വിവാഹങ്ങൾ എങ്ങനെ എക്സ്പീരിയൻസ് ചെയ്യപ്പെടും എന്നതിന്റെ.
ഇന്ത്യൻ പാരമ്പര്യങ്ങളും അത്യാധുനിക നവീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ടാകേണ്ടതില്ലെന്നും ഇത് കാണിക്കുന്നു. ചടങ്ങുകൾ പവിത്രമായിരുന്നു, സംസ്കാരത്തിൽ വേരൂന്നിയ മ്യൂസിക്, ആചാരങ്ങൾക്ക് ഒരു മാറ്റവും വന്നില്ല, പക്ഷേ അതിനെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ഭാവിയിലേക്കുള്ളതും വൈകാരികവും വിപുലവുമായിരുന്നു.
ഓരോ വിവാഹവും ഇങ്ങനെയായിരിക്കുമോ? ഒരിക്കലുമില്ല. പക്ഷേ, അംബാനി ചെയ്തത് ആതിഥ്യം, ടെക്നോളജി സംയോജനം, പഴ്സണലൈസേഷൻ എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളെ പുനഃസജ്ജമാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ "സഹസ്രാബ്ദത്തിന്റെ വിവാഹം" എന്ന വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ ഒരു അർത്ഥം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications







