Home
News

ഇതുകൊണ്ട് അ‌ങ്ങനെ ഒരു ഉപയോഗവും ഉണ്ടായിരുന്നോ? രണ്ടും വായിലേക്കുള്ളതാണ്, എങ്കിലും!

ഇതുകൊണ്ട് അ‌ങ്ങനെ ഒരു ഉപയോഗവും ഉണ്ടായിരുന്നോ?

രാവിലെ എണീറ്റ്, നല്ല കറുകറുത്ത ഉമിക്കരിയെടുത്ത് ആദ്യം ചൂണ്ടുവിരൽ കൊണ്ടും പിന്നെ തള്ളവിരലും ചൂണ്ടുവിരലും ചേർത്തുപിടിച്ചും അ‌ഞ്ച്മിനിറ്റ് ഒരു പിടിപിടിച്ചാൽ നല്ല പളപളാന്ന് പല്ലുകൾ വെട്ടിത്തിളങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്. എന്നാൽ ആ പതിവും അ‌ത്തരം കാഴ്ചകളും ഒക്കെ ​നമ്മുടെ നാടിനോട് വിടപറഞ്ഞിട്ട് കാലമേറെയായി. ഇന്നും പഴയ ഉമിക്കരിയിൽത്തന്നെ തുടരണം എന്നൊന്നുമല്ല, പറഞ്ഞുവരുന്നത്! കാലം മാറിയപ്പോൾ നമ്മുടെ ജീവിത രീതികളിലും മാറ്റങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. അ‌ങ്ങനെ ഉമിക്കരികളുടെ സ്ഥാനത്ത് പേസ്റ്റുകളും ​കൈവിരലുകൾ മാറി ടൂത്ത് ബ്രഷും നാം ഉപയോഗിച്ചു തുടങ്ങി. എന്നാൽ കാലം മാറിക്കൊണ്ടുതന്നെയിരിക്കുകയാണ്. ​ഇന്ന് ടെക്നോളജി കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു.

ടെക്നോളജി 'വായിലും' എത്തി

മനുഷ്യന്റെ ​ദൈനംദിന ജീവിതത്തിലും ദിനചര്യകളിലുമെല്ലാം ടെക്നോളജിയുടെ സാന്നിധ്യം ഇടിച്ചുകയറിക്കൊണ്ടിരിക്കുന്നു. ഗുണപരമായ മാറ്റങ്ങൾ തന്നെയാണ് ഇവയിൽ അ‌ധികവും സൃഷ്ടിക്കുന്നത്. ടെക്നോളജിയുടെ സവിശേഷതതന്നെ മനുഷ്യന്റെ ജോലി ഏറെ എളുപ്പമുള്ളതാക്കി നൽകുന്നു എന്നതാണല്ലോ!. പല്ലുതേക്കുന്ന കാര്യത്തിലും ഇന്ന് ടെക്നോളജി നമ്മെ സഹായിക്കാൻ എത്തുന്നുണ്ട്. ഇലക്ട്രിക് ബ്രഷുകളിലൂടെ ആണ് അ‌ത് സാധ്യമാകുക. നമ്മുടെ നാട്ടിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല, എങ്കിൽക്കൂടി ഇന്ന് പല്ലുതേക്കാൻ ഇലക്ട്രിക് ബ്രഷുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്.

ഇതുകൊണ്ട് അ‌ങ്ങനെ ഒരു ഉപയോഗവും ഉണ്ടായിരുന്നോ?

ശാസ്ത്രീയമായി തേക്കാം!

നാം ഇപ്പോൾ ബ്രഷ് എടുത്ത് വായിലിട്ട് അ‌ങ്ങോട്ടും ഇങ്ങോട്ടും അ‌മർത്തി നാല് ഉര ഉരയ്ക്കുന്നതൊന്നും ഒരു പല്ലുതേപ്പേ അ‌ല്ല! ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ ഉപയോഗിച്ചാൽ ശാസ്ത്രീയമായി പല്ലുതേയ്ക്കാം എന്നാണ് ഇപ്പോൾ പ്രചരിച്ചുവരുന്നത്. അ‌തിനാൽ ഇലക്ട്രിക് ബ്രഷുകൾ വാങ്ങാൻ അ‌ന്വേഷിച്ച് നടക്കുന്നവരുടെ എണ്ണം കൂടിയില്ലെങ്കിലാണ് അ‌ദ്ഭുതപ്പെടേണ്ടത്. എന്നാൽ ഇലക്ട്രിക് ബ്രഷ് വാങ്ങി പല്ലൊക്കെ തേച്ച് ​ഒന്ന് വെളുക്കെ ചിരിച്ച് കളയാം എന്നു കരുതിയ ഒരു യുവതി പക്ഷേ പൊട്ടിക്കരയേണ്ടിവന്നിരിക്കുകയാണ്. എന്താണ് സംഭവം എന്നാണോ? പറയാം.

പുറത്തിറങ്ങില്ല, എല്ലാം വാതിൽക്കൽ വരണം!

തൊട്ടടുത്ത് കടയുണ്ടെങ്കിലും ഇന്ന് കൂടുതൽ പേരും എന്തെങ്കിലും സാധനം വാങ്ങണമെങ്കിൽ ആദ്യം പരിഗണിക്കുന്നത് ആമ​സോൺ, ഫ്ലിപ്കാർക്ക് പോലുള്ള വൻകിട ഓൺ​ലൈൻ വ്യാപാര സ്ഥാപനങ്ങളെയാണ്. വിലക്കുറവും ഓഫറുകളുമൊക്കെ ലഭ്യമാകും എന്നതാണ് ആളുകളെ ഇത്തരം ഓൺ​ലൈൻ വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. ഇഷ്ടമുള്ള സാധനം ഓഫർ വിലയിൽ വാങ്ങാം എന്നതാണ് ഓൺ​ലൈൻ ഷോപ്പിങ്ങിന്റെ ഗുണം. പുറത്തുപോയുള്ള അ‌ലച്ചിലും വേണ്ട, സാധനം വീട്ടുപടിക്കലെത്തും.

ചിരിക്കാനുള്ള ശ്രമം കരച്ചിലായി!

ഇവിടെ, ഇലക്ട്രിക് ടൂത്ത് ബ്രഷ് വാങ്ങാൻ തീരുമാനിച്ച സ്ത്രീയും ആമസോണിനെയാണ് ആ ദൗത്യം ഏൽപ്പിച്ചത്. 12,000 രൂപ വിലമതിക്കുന്ന ഓറൽ-ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ആണ് അ‌വർ ഓർഡർ ചെയ്തത്. തുടർന്ന് സാധനം വീട്ടിലെത്തി. എന്നാൽ പാഴ്സൽ തുറന്നപ്പോൾ നാല് ബോക്സുകളാണ് അ‌വർ കണ്ടത്. തുറന്നു പരിശോധിച്ചപ്പോൾ കണ്ട കാഴ്ച അ‌വരെ ഞെട്ടിച്ചുകളഞ്ഞു. നാല് പാക്കറ്റ് എംഡിഎച്ച് ചാറ്റ് മസാല ആയിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. വിവിധ മസാലകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുരുമുളക്, ഉപ്പ് എന്നിവയെല്ലാം അ‌ടങ്ങിയ മസാലക്കൂട്ടാണ് ചാറ്റ് മസാല. കാര്യം ഭക്ഷണത്തിലൂടെ മസാല വായിലേക്ക് തന്നെയാണ് എത്തുന്നത് എങ്കിലും അ‌തുകൊണ്ട് പല്ലുതേക്കുന്ന 'സാങ്കേതികവിദ്യ' പരീക്ഷിക്കാൻ അ‌വർ ഒരുക്കമായിരുന്നില്ല.

ഇതുകൊണ്ട് അ‌ങ്ങനെ ഒരു ഉപയോഗവും ഉണ്ടായിരുന്നോ?

പറ്റിപ്പോയി, പിന്നെ നടന്നത്....

കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി ആമസോണിനെ പരാതി അ‌റിയിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. ആ വീട്ടിലെ വീട്ടമ്മയാണ് സാധനം ഓഡർ ചെയ്തത്. തുടർന്ന് അ‌വരുടെ മകൾ ട്വിറ്ററിൽ തങ്ങൾക്ക് ലഭിച്ച മസാലയുടെ ചിത്രവും യഥാർഥത്തിൽ ഓഡർ ചെയ്ത ടൂത്ത് ബ്രഷിന്റെ ചിത്രവുമടക്കം പോസ്റ്റ് ചെയ്തതതോടെയാണ് സംഭവം പുറത്തായത്. ഇത്തരം തട്ടിപ്പുകാരായ വിൽപ്പനക്കാരെ നിരോധിക്കാൻ ആമസോൺ തയാറാകണം എന്നായിരുന്നു യുവതിയുടെ ആവശ്യം. ഡസൻ കണക്കിന് ഉപയോക്താക്കളോട് ഈ തട്ടിപ്പുകാർ ഇതുതന്നെയാണ് ചെയ്തുവരുന്നത്. ഇത് അ‌വസാനിപ്പിക്കാൻ ആമസോൺ തയാറാകണം എന്നും യുവതി ആവശ്യപ്പെട്ടു.

ഇളവ് കണ്ട് ചാടരുത്!

വൻ ഇളവുകൾ കണ്ടാണ് ആളുകൾ ഇത്തരക്കാരുടെ തട്ടിപ്പിലേക്ക് ചെന്ന് ചാടുന്നത്. ആളുകളെ ഇങ്ങനെ അ‌ബദ്ധത്തിൽ കൊണ്ട് ചാടിക്കാൻ ആമസോൺ കൂട്ടുനിൽക്കരുതെന്നും യുവതി പറയുന്നു. ഓൺ​ലൈൻ സ്ഥാപനങ്ങളിൽനിന്ന് ഓഡർ ചെയ്യുമ്പോൾ ഇത്തരം തട്ടിപ്പുകൾ സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരം തട്ടിപ്പുസംഭവങ്ങൾ ഇതിനുമുൻപും നാം കണ്ടിട്ടുണ്ട്. ഇനിയും കാണുകയും ചെയ്യും. കബളിപ്പിക്കപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക, വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ ഫീഡ്ബാക്കുകൾ മനസിലാക്കി തെരഞ്ഞെടുക്കുക എന്നതു മാത്രമാണ് പോംവഴി.

More from GizBot

Best Mobiles in India

English summary
The woman who ordered an electric brush through Amazon got a masala packet. A Rs 12,000 Oral-B electric toothbrush was ordered. But what arrived was the masala packet. Then the young woman revealed these things through Twitter, along with the pictures. The woman demanded that Amazon be ready to ban such fraudulent sellers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X