ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളെ വെല്ലുവിളിച്ച് എപ്പിക് ഗെയിംസിന്റ് സ്റ്റോര്‍ വരുന്നു

|

ജനപ്രിയ ഗെയിമായ ഫോര്‍ട്ട്‌നൈറ്റിന്റെ സ്രഷ്ടാക്കളായ എപ്പിക് ഗെയിംസ് ആപ്പുകള്‍ക്കും ഗെയിമുകള്‍ക്കുമായി പുതിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നു. ഡെവലപ്പര്‍മാരില്‍ നിന്ന് 12 ശതമാനം കമ്മീഷന്‍ മാത്രമേ എപ്പിക്കിന്റെ സ്റ്റോര്‍ ഈടാക്കൂ. ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകള്‍ ഇതിന്റെ രണ്ടിരട്ടിയാണ് കമ്മീഷനായി ഈടാക്കുന്നത്. അതുകൊണ്ട് തന്നെ എപ്പിക്കിന്റെ നീക്കം രണ്ട് വമ്പന്മാരെയും സമ്മര്‍ദ്ദിത്തിലാക്കുമെന്ന് ഉറപ്പാണ്.

 
ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളെ വെല്ലുവിളിച്ച് എപ്പിക് ഗെയിംസിന്റ്

എപ്പിക്കിന്റെ തീരുമാനം വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഗെയിം ഡെവലപ്പര്‍മാരില്‍ മാത്രമായി ഇതിന്റെ പ്രതിഫലനം ഒതുങ്ങുകയില്ലെന്നും അഭിപ്രായമുണ്ട്.

കമ്പ്യൂട്ടറിനും മാക്കിനും വേണ്ടിയുള്ള ഗെയിമുകളായിരിക്കും എപ്പിക്ക് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. സാവകാശം ആന്‍ഡ്രോയ്ഡ് അടക്കമുള്ള മറ്റ് ഓപ്പണ്‍ പ്ലാറ്റ്‌ഫോമുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ആപ്പുകളും ഗെയിമുകളും ആളുകളില്‍ എത്തിക്കുന്നതിനായി ഡെവലപ്പര്‍മാര്‍ പ്രധാനമായും ആപ്പിളിന്റെ ആപ്പ് സ്റ്റോറിനെയും ഗൂഗിളിന്റെ പ്ലേസ്റ്റോറിനെയുമാണ് ആശ്രയിക്കുന്നത്. ഇതിനായി ഇവര്‍ 30 ശതമാനം കമ്മീഷന്‍ നല്‍കണം. ഇത് വളരെക്കൂടുതലാണെന്ന പക്ഷക്കാരനാണ് എപ്പിക് സ്ഥാപകനായ ടിം സ്വീനെയ്. കമ്മീഷന്‍ 12 ശതമാനമായി കുറച്ചാലും മികച്ച ലാഭം നേടാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഫോര്‍ട്ട്‌നൈറ്റ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭിക്കുകയില്ലെന്ന് എപ്പിക്ക് നേരത്തേ പ്രഖ്യാപിച്ചു. കമ്പനിയുടെ സൈറ്റ് സന്ദര്‍ശിച്ച് ഡൗണ്‍ലോഡ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കായി പ്രത്യേക ലോഞ്ചറും അവതരിപ്പിച്ചു. ഇതിലൂടെ ഗൂഗിളിന് നല്‍കേണ്ട കമ്മീഷന്‍ ലാഭിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍ ആപ്പിളും ഗൂഗിളും നല്‍കുന്ന സുരക്ഷ എപ്പിക്കിന് ഉറപ്പുവരുത്താന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

എപ്പിക്കിന് പിന്നാലെ ഗൂഗിളും ആപ്പിളും കമ്മീഷന്‍ വെട്ടിക്കുറച്ചാല്‍ ഇത് കമ്പനികളുടെ ലാഭത്തില്‍ വലിയ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. 2018-ന്റെ ആദ്യപകുതിയില്‍ ആളുകള്‍ ആപ്പുകള്‍ക്കായി ഏകദേശം 34 ബില്യണ്‍ ഡോളറാണ് ചെലവാക്കിയത്.

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാംആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
The World's Biggest Game Is Coming for Apple and Google's App Stores

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X