5ജിയില് പ്രവര്ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആളില്ലാ ഡംപ് ട്രക്കുകളെ പരിചയപ്പെടാം
ലോകത്തിലെ ഏറ്റവും വലിയ ആളില്ലാ ഡംപ് ട്രക്കുകളിലൊന്നാണ് ബെലാസ്. ഡംപ് ട്രക്ക് എന്നാല് മാലിന്യം നിക്ഷേപിക്കാനായി കൊണ്ടെത്തിക്കുന്ന ട്രക്കുകള് എന്ന് അര്ത്ഥം. 5ജി കണക്ടീവിറ്റിയില് അധിഷ്ഠിതമായ ബെലാസ് ട്രക്കുകളുടെ പരീക്ഷണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ബെര്ലാസിലെ സോദിനോ സിറ്റിയിലെ പരീക്ഷണ സ്ഥലത്താണ് ബെലാസിപ്പോള്.

പ്രവര്ത്തനം.
ബി-ക്ലൗഡ് എന്ന കമ്പനിയും ബെലാസും വിസ്റ്റ് ഗ്രൂപ്പും സംയുക്തമായാണ് ആളില്ലാ ട്രക്കുകള്ക്ക് പരീക്ഷണം നടത്തുന്നതിനായി സൗകര്യങ്ങള് ഒരുക്കി നല്കിയിരിക്കുന്നത്. അഞ്ചാം തലമുറ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രക്കുകളുടെ പ്രവര്ത്തനം. ബെലാസ് പ്ലാന്റില് സജ്ജീകരിച്ചിരിക്കുന്ന എല്.റ്റി.ഇ- അഡ്വാന്സ്ഡ് പ്രോ നെറ്റ് വര്ക്കില് അധിഷ്ഠിതമാണ് പ്രവര്ത്തനം.

ഘടിപ്പിച്ചിരിക്കുന്നത്.
യാഥാര്ത്ഥ്യമാകാനിരിക്കുന്ന 5ജി സാങ്കേതികവിദ്യക്കു സമാനമാണ് എല്.റ്റി.ഇ- അഡ്വാന്സ്ഡ് പ്രോ നെറ്റ് വര്ക്ക്. 5ജി പ്രവര്ത്തിപ്പിക്കുന്നതിന് ആവശ്യമായ അതേ രീതിയിലുള്ള ഉപകരണങ്ങള് ഘടിപ്പിച്ചുതന്നെയാണ് ട്രക്കുകള് പ്രവര്ത്തിപ്പിക്കുന്നത്. ആദ്യ ഘട്ടമെന്നോണം രണ്ടു ട്രക്കുകളിലാണ് ഉപകരണങ്ങള് ഘടിപ്പിച്ചിരിക്കുന്നത്.

ട്രക്കുകളുടെ ഭാഗമാണ്.
ഒരു പിറ്റ് ട്രക്കും ഒരു ലോഡറുമാണ് ഇപ്പോള് പരീക്ഷണം നടത്തുന്ന രണ്ടു ട്രക്കുകള്. മാലിന്യങ്ങളുടെ നിക്ഷേപം റോബട്ട് മാതൃകയിലാകും ട്രക്കുകള് നിര്വഹിക്കുക. വാഹനത്തെ നിയന്ത്രിക്കുന്നതാകട്ടെ വിസ്റ്റ് ഗ്രൂപ്പ് ടെക്ക്നീഷ്യന്മാരായിരിക്കും. കൃതൃമബുദ്ധിയുടെ സഹായവും ഒരു പരിധിവരെ ട്രക്കുകളുടെ ഭാഗമാണ്.

പ്രവര്ത്തിക്കുകയും ചെയ്യുന്നു.
നല്കുന്ന നിര്ദേശങ്ങള് അധികം വൈകാതെ ട്രക്കുകള് കൃത്യമായി സ്വീകരിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നു. 10 മുതല് 11 മില്ലിസെക്കന്റാണ് ഇപ്പോഴത്തെ പ്രതികരണ സമയം. 4ജിയെ അപേക്ഷിച്ച് ഇത് വളരെ വേഗമുള്ളതാണ്. 5ജി ടെക്ക്നോളജിയുടെ ഉപയോഗം പരമാവധി ആളില്ലാ ട്രക്കുകളില് ഉപയോഗിക്കാന് എഞ്ചിനീയര്മാര്ക്കു കഴിഞ്ഞിട്ടുണ്ട്.

പ്രവര്ത്തിക്കുന്നത്.
ഖനന മേഖലകളില് ആളില്ലാ ട്രക്കുകളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താമെന്നാണ് വിലയിരുത്തല്. സാറ്റലൈറ്റ് നാവിഗേഷന് ഉപയോഗിച്ച് ഇവ കൃത്യമായി പ്രവര്ത്തിക്കും. റോബട്ടിക് ലോഡിംഗ് ആന്റ് ട്രാന്സ്പോര്ട്ടിംഗ് രീതിയാകും ട്രക്കുകള് അവലംബിക്കുക. ഐ.റ്റി സ്ഥാപനമായ വിസ്റ്റ് ഗ്രൂപ്പും ഫിന്നിഷ്-റഷ്യന് ഗ്രൂപ്പായ സൈഫ്രയും സംയുക്തമായാണ് പുതിയ സംരംഭത്തിനു പിന്നില് പ്രവര്ത്തിക്കുന്നത്.


Click it and Unblock the Notifications








