Just In
- 5 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 7 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 7 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 9 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Movies
'മിന്നൽ മുരളിയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, വെറുപ്പിച്ച് കഴിഞ്ഞാൽ തെറിയും ഇടിയും കിട്ടും'; ഉണ്ണി
- Sports
IND vs NZ: രണ്ടാമങ്കത്തില് പൃഥ്വി വേണം, ഇല്ലെങ്കില് ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള് നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
എന്റെ പൊന്നേ... വേഗം ഇറങ്ങിവാ! ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇതാ എത്തിപ്പോയ് ഗോൾഡ് എടിഎം
സ്വർണത്തോട് അത്രമേൽ ഇഷ്ടമുള്ളവരാണ് നമ്മൾ ഇന്ത്യക്കാർ. മലയാളികളാകട്ടെ ഈ ഇഷ്ടത്തിന്റെ കാര്യത്തിൽ ഒരു പടി മുന്നിലുമാണ്. ഇത്തരത്തിൽ സ്വർണത്തെ ഇഷ്ടപ്പെടുന്ന എല്ലാ ഇന്ത്യക്കാർക്കും ഏറെ സന്തോഷത്തിന് വക നൽകുന്നൊരു വാർത്തയാണ് ഹൈദരാബാദിൽനിന്ന് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ലോകത്തെ ആദ്യത്തെ സ്വർണ എടിഎം (Gold ATM) ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നതാണത്. ഏതു സമയത്തും കാശ് കിട്ടുന്ന എടിഎം മെഷീനുകൾ നമുക്ക് സുപരിചിതമാണ് എന്നാൽ ഈ ഗോൾഡ് എടിഎം എന്നത് നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല. എന്താണ് ഗോൾഡ് എടിഎം എന്നും അതിന്റെ പ്രവർത്തനം എങ്ങനെയാണ് എന്നും നോക്കാം.

പണം ആവശ്യമുണ്ടെങ്കിൽ നാം ഇപ്പോൾ എന്താണു ചെയ്യുക. തൊട്ടടുത്തുള്ള എടിഎം കൗണ്ടറിൽ പോകും അക്കൗണ്ടിൽനിന്ന് ആവശ്യമുള്ള തുക പിൻവലിച്ച് ഉപയോഗിക്കും. എതാണ്ട് അതേ രീതിയിൽ തന്നെയാണ് ഈ ഗോൾഡ് എടിഎമ്മിന്റെയും പ്രവർത്തനം. ആളുകൾക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഗോൾഡ് എടിഎമ്മിൽ നിന്ന് സ്വർണ നാണയങ്ങൾ പിൻവലിക്കാം. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യ ഗോൾഡ് എടിഎം ആണ് ഹൈദരാബാദിൽ ആരംഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സ്വർണ വിതരണ കമ്പനിയായ ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ M/s ഓപ്പൺക്യൂബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക പിന്തുണയോടെ ആരംഭിച്ചതാണ് ഈ ഗോൾഡ് എടിഎം. ഹൈദരാബാദിലെ ബീഗംപേട്ടിൽ ഡിസംബർ 3 ന് ആണ് ഈ സ്വർണ എടിഎം ആരംഭിച്ചത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അതേ ലാഘവത്തിൽ ഈ എടിഎമ്മിൽനിന്ന് സ്വർണം സ്വന്തമാക്കാം.

വിപണിയിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം എന്നതാണ് ഈ ഗോൾഡ് എടിഎമ്മിന്റെ ഏറ്റവും വലിയ പ്രത്യേകത. 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ അളവിൽ എട്ട് ഓപ്ഷനുകളിലായി സ്വർണം വാങ്ങാം. "സ്വർണ എടിഎമ്മുകളിൽ കാണപ്പെടുന്ന എല്ലാ സ്വർണ നാണയങ്ങളും 24 കാരറ്റ് സ്വർണമാണ്, കിട്ടാവുന്നതിൽ ഏറ്റവും ശുദ്ധമായ സ്വർണമാണ് ഇവിടെ കിട്ടുകയെന്നും വിപണിയിലെ വില നിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് നിലവിലെ സ്വർണ വിലയും ഇവിടെ പ്രദർശിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൂടാതെ സ്വർണം വാങ്ങാൻ ഉപയോഗിക്കാവുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സ്മാർട് കാർഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണം മാത്രമാണ് ഇവിടെ ലഥ്യമാകുക. 0.5 ഗ്രാമിൽ താഴെയോ 100 ഗ്രാമിൽ കൂടുതലോ സ്വർണം വാങ്ങാൻ സാധിക്കില്ല. ഉപയോക്താക്കുടെ താൽപര്യം മനസിലാക്കിയാണ് ഇത്തരമൊരു ആശയം ലോകത്ത് ആദ്യമായി ഹൈദരാബാദിൽ പ്രാവർത്തികമാക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ വക്താക്കൾ പറയുന്നു.

മറ്റ് എടിഎമ്മുകൾ പോലെ തന്നെ ഈ ഗോൾഡ് എടിഎമ്മിന്റെ സേവനവും ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും ലഭ്യമാകും. അധികം താമസിയാതെ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം ഗോൾഡ് എടിഎം സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഹൈദരാബാദിലെ ഈ ഗോൾഡ് എടിഎമ്മിന്റെ പ്രവർത്തന വിജയത്തെ ആശ്രയിച്ചാകും മറ്റു സ്ഥലങ്ങളിലും ഗോൾഡ് എടിഎമ്മുകൾ കൂടുതലായി സഥാപിക്കപ്പെടുക.

ഗോൾഡ് എടിഎമ്മിന്റെ പ്രവർത്തനം
ഠ എടിഎമ്മിൽ ഡെബിറ്റ് / ക്രെഡിറ്റ് അല്ലെങ്കിൽ സ്മാർട്ട് കാർഡ് സ്വൈപ്പ് ചെയ്യുക.
ഠ സ്വർണം വാങ്ങാൻ നൽകിയിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഠ ശേഷം വിലയും സ്വർണവും തിരഞ്ഞെടുക്കുക
ഠ സുരക്ഷാ പിൻ നൽകുക
ഠ എടിഎം നൽകുന്ന സ്വർണനാണയങ്ങൾ കളക്ട് ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470