ലോകത്തിലെ ഏറ്റവും കരുത്തരായ ടെക് കമ്പനി മേധാവികള്‍

By Bijesh
|

ഫോബ്‌സ് മാസിക എല്ലാവര്‍ഷവും ലോകത്തിലെ ഏറ്റവും കരുത്തരായ വ്യക്തികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ശക്തമായ നടപടികളിലൂടെ ലോകശ്രദ്ധനേടിയവരുമായ വ്യക്തികളാണ് പട്ടികയില്‍ ഇടം നേടുന്നത്.

 

2013-ലെ കരുത്തരായ വ്യക്തികളുടെ പട്ടികയും അടുത്തിടെ ഫോബ്‌സ് പ്രസിദ്ധീകരിച്ചു. അതില്‍ ഉള്‍പ്പെട്ട ടെക് കമ്പനി മേധാവികളുടെ ലിസ്റ്റ് ആണ് ഇവിടെ അവതരിപ്പിക്കുന്നത്.

#1

#1

ടെക്‌ലോകത്തുനിന്നുള്ള കരുത്തരായ വ്യക്തികളില്‍ ബില്‍ഗേറ്റ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. ലോകത്തെ കരുത്തരായവരുടെ ലിസ്റ്റില്‍ ആറാം സ്ഥാനവും അദ്ദേഹത്തിനാണ്.

 

#2

#2

മെക്‌സിക്കന്‍ വ്യവസായിയായ കാര്‍ലോസ് സ്ലിം ലോകത്തെ കരുത്തരായവരുടെ പട്ടികയില്‍ 12-ാമതാണ്.

 

#3

#3

ബാര്‍ക്്ഷയര്‍ ഹാത്‌വെ സി.ഇ.ഒ. വാറന്‍ ബഫറ്റ് ആണ് തൊട്ടുപിന്നിലുള്ളത്.

 

#4
 

#4

ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബിസോസ് പട്ടികയില്‍ 15 -ാം സ്ഥാനത്താണ്.

 

#5

#5

എക്‌സോണ്‍ മൊബൈല്‍ കോര്‍പറേഷന്‍ സി.ഇ.ഒ. റെക്‌സ് ടില്ലേഴ്‌സണ്‍ പട്ടികയില്‍ 16-ാമതാണ്.

 

#6

#6

ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ 17-ാം സ്ഥാനത്ത്

 

#7

#7

ഗൂഗിള്‍ സഹ സ്ഥാപകനായ ലാറിപേജും 17-ാം സ്ഥാനത്തുണ്ട്.

 

#8

#8

ആപ്പിള്‍ സി.ഇ.ഒ. ടിം കുക് പട്ടികയില്‍ 19-ാമതാണ്.

 

#9

#9

ഫേസ് ബുക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക് സുക്കര്‍ബര്‍ഗ് പട്ടികയില്‍ 24-മതാണ്.

 

#10

#10

ജനറല്‍ ഇലക്ട്രിക് ചെയര്‍മാനും സി.ഇ.ഒയുമായ ജെഫ്രി ഇമ്മെല്‍റ്റ് 25-ാമത്.

 

#11

#11

പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ ബിസിനസുകാരില്‍ മുന്‍പന്തിയിലുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 38-ാമതാണ് അംബാനി.

 

#12

#12

സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ പട്ടികയില്‍ 41-ാം സ്ഥാനത്ത്.

 

#13

#13

ടൊയോട്ട മോട്ടോഴ്‌സ് പ്രസിഡന്റ് അകിയോ ടൊയോഡ 44-ാമത്.

 

#14

#14

ടെസ്ല മോട്ടോഴ്‌സ് സഹ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ എലന്‍ മസ്‌ക് ആണ് തൊട്ടു പിന്നില്‍. 47-ാം സ്ഥാനം

 

#15

#15

ജര്‍മാന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന്റെ ചെയര്‍മാനായ മാര്‍ടിന്‍ വിന്റര്‍കോണ്‍. റാങ്ക് 49

 

#16

#16

പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വ്യവസായിയാണ് ലക്ഷ്മി മിത്തല്‍. ആര്‍സലര്‍ മിത്തല്‍ സി.ഇ.ഒയാണ് ഇദ്ദേഹം.

 

#17

#17

ഐ.ബി.എം. പ്രസിഡന്റും സി.ഇ.ഒയുമായ വിര്‍ജീനിയ റോമെറ്റി പട്ടികയില്‍ 56-ാം സ്ഥാനത്താണ്.

 

#18

#18

ഒറാക്കിള്‍ കോര്‍പറേഷന്‍ സഹ സ്ഥാപകനും സി.ഇ.ഒയുമാണ് ലാറി എല്ലിസണ്‍

 

#19

#19

ചൈനീസ് വെബ് സര്‍വീസ് കമ്പനിയായ ബെയ്ദുവിന്റെ ചെയര്‍മാനും സി.ഇ.ഒയുമാണ് ഇദ്ദേഹം.

 

#20

#20

യു.എസ്.എം. ഹോള്‍ഡിംഗ്‌സ് ഉടമയാണ് റഷ്യന്‍ കോടീശ്വരനായ അലിഷെര്‍ ഉസ്മാനോവ്

 

#21

#21

ലിങ്ക്ഡ്ഇന്‍ സഹ സ്ഥാപകനും ചെയര്‍മാനുമായ റീഡ് ഹോഫ്മാന്‍ പട്ടികയില്‍ 65-ാമതാണ്.

 

ലോകത്തിലെ ഏറ്റവും കരുത്തരായ ടെക് കമ്പനി മേധാവികള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X