ആധാർ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരില്ല; ആധാർ സേവനങ്ങൾ വീട്ടിലെത്തിക്കാൻ യുഐഡിഎഐ

|

ആധാറുമായി ബന്ധപ്പെട്ട നിരവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. അതേ സമയം തന്നെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങൾക്കും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുമെല്ലാം യൂസേഴ്സ് നേരിട്ട് ആധാർ സേവ കേന്ദ്രങ്ങളിൽ എത്തേണ്ടതുണ്ട്. ഇപ്പോഴിതാ ആധാർ സേവനങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് യുഐഡിഐ. ആധാർ കാർഡ് ഉടമകൾക്ക് താമസിയാതെ അവരുടെ വീടുകളിൽ ഇരുന്ന് തന്നെ യുഐഡിഎഐയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ സാധിക്കും.

 

അപ്‌ഡേറ്റ്

നേരത്തെ പറഞ്ഞത് പോലെ, ഏതെങ്കിലും നിർണായക വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ ആധാറിനായി എൻറോൾ ചെയ്യുന്നതിനോ ഒക്കെ നിങ്ങളുടെ സമീപത്തുള്ള ഒരു ആധാർ കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ എല്ലാം വീട്ടിലിരുന്ന് നിറവേറ്റാൻ കഴിയുന്ന സംവിധാനം യുഐഡിഎഐ തയ്യാറാക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേ ആധാർ സേവനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക് എത്തിക്കുകയാണ് യുഐഡിഎഐ.

ആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ആധാർ സേവനങ്ങൾ

ആധാർ സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ വലിയൊരു ഉദ്യോഗസ്ഥ ശൃംഖല തന്നെ യുഐഡിഎഐ സജ്ജമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റ്മാൻമാരായിരിക്കും നിങ്ങൾക്ക് വീടുകളിലെത്തി ആധാർ സേവനങ്ങൾ നൽകുന്നത്. ഇതിനായി പോസ്റ്റ്മാൻമാർക്ക് യുഐഡിഎഐ പരിശീലനം നൽകുകയും ചെയ്യും. നിലവിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ജോലി ചെയ്യുന്ന 48,000 പോസ്റ്റ്മാൻമാർക്ക് ഈ റോൾ ഏറ്റെടുക്കാൻ വേണ്ടി പരിശീലനം നൽകുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൊബൈൽ
 

മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്യുക, അടിസ്ഥാന വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക, കുട്ടികളെ ആധാർ ഡാറ്റ ബേസിലേക്ക് എൻറോൾ ചെയ്യുക തുടങ്ങിയ സേവനങ്ങളാണ് പോസ്റ്റ്മാൻമാർ വഴി ലഭ്യമാക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ വിദൂര കോണുകളിൽ പോലും പരിശീലനം ലഭിച്ച പോസ്റ്റ്മാൻമാർ ആധാർ സേവനങ്ങൾ ലഭ്യമാക്കും. ഈ സേവനങ്ങൾ ഓൺലൈൻ ആയോ ടെലിഫോൺ വഴിയോ ബുക്ക് ചെയ്യാൻ സാധിക്കും. അതേ സമയം തന്നെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇത് വരെ ഉണ്ടായിട്ടില്ല.

ആധാർ കാർഡിലെ ജനനത്തീയതി എളുപ്പം മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രംആധാർ കാർഡിലെ ജനനത്തീയതി എളുപ്പം മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഡാറ്റ

പുതുതായി പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് ബേസിക് എക്വിപ്മെന്റ്സും യുഐഡിഎഐ ലഭ്യമാക്കും. ഡിവൈസുകൾ യുഐഡിഎഐ ഡാറ്റ ബേസിൽ എൻറോൾ ചെയ്യുന്നതിനോ തിരുത്തുന്നതിനോ ഉപയോഗിക്കാൻ ഉള്ളവയാണ്. അവശ്യ ആധാർ സേവനങ്ങൾ നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് ലാപ്‌ടോപ്പുകളും ബയോമെട്രിക് സ്കാനർ പോലുള്ള ആവശ്യമായ ഹാർഡ്‌വെയറുകളും നൽകും. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ പൊതു സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഏകദേശം 13,000 ബാങ്കിങ് കറസ്‌പോണ്ടന്റുമാരെയും യുഐഡിഎഐ പുതിയ സേവനങ്ങൾ ലഭ്യമാക്കാൻ വിന്യസിച്ചേക്കാം.

ആധാർ സേവാ

രാജ്യത്തെ 755 ജില്ലകളിലും ആധാർ സേവാ കേന്ദ്രങ്ങളും ഉണ്ടാകും. കളക്ഷൻ പോയിന്റ് മുതൽ മെയിൻഫ്രെയിമിലേക്ക് ഡാറ്റ ശേഖരിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങളായി ഈ സെന്ററുകൾ പ്രവർത്തിക്കും. ഇത് വേഗത്തിലുള്ള അപ്‌ഡേറ്റുകൾ ഉറപ്പ് വരുത്തുകയും എൻറോൾമെന്റ് വേഗത ഉയർത്തുകയും ചെയ്യും. നിലവിൽ 72 നഗരങ്ങളിലായി 88 യുഐഡിഎഐ സേവാകേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത്.

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാംആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാം

കാർഡ് ഉടമ

നിലവിൽ, കാർഡ് ഉടമകൾക്ക് യുഐഡിഎഐ നിരവധി ഓൺലൈൻ സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. യുഐഡിഎഐ വെബ്സൈറ്റിൽ നിന്നും ഇ ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത് ഇതിൽ ഒന്ന് മാത്രമാണ്. ഇത് പോലെയുള്ള നിരവധി ആധാർ സേവനങ്ങളും നിങ്ങൾക്ക് ഓൺലൈൻ ആയി നിർവഹിക്കാൻ കഴിയും. എന്നാൽ നേരിട്ടെത്തി നിർവഹിക്കേണ്ട സർവീസുകളും നിരവധിയാണ്.

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാം

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാം

ആധാർ നമ്പർ വ്യാജമാണോ എന്ന് വെബ്സൈറ്റ് വഴി പരിശോധിക്കാം. ഇതിനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി ആധാർ നമ്പർ നൽകണം. ക്യാപ്ച കോഡും എന്റർ ചെയ്ത ശേഷം വെരിഫൈ ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുകും വേണം. ഇത് ചെയ്താൽ ആ നമ്പരിൽ ഒരു ആധാർ കാർഡ് ഉണ്ടോ എന്നും അറിയാൻ കഴിയും. മാത്രമല്ല. കാർഡ് ഓണറിന്റെ മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങൾ, പ്രായം, ലിംഗം, സ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളും അറിയാൻ കഴിയും.

പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്

Best Mobiles in India

Read more about:
English summary
Currently, users need to go directly to Aadhaar Service Centers for all important services and data updates. Now UIDI is making it easier to use Aadhaar services. Aadhaar card holders will soon be able to access all UIDAI related services from their homes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X