അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവനദാതാവായ റിലയൻസ് ജിയോ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നു. അത്യാവശ്യം ഡാറ്റ യൂസേജ് ഉള്ള യൂസേഴ്സിന് പര്യാപ്തമായ പ്ലാനുകളാണ് റിലയൻസ് ജിയോയുടെ 2 ജിബി ഓഫറുകൾ. പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള ഫ്രീ ആക്സസ് എന്നിവയെല്ലാം ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട് (Reliance Jio).

 

ഡാറ്റ

249 രൂപ, 299 രൂപ, 533 രൂപ, 719 രൂപ, 2,879 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ വരുന്നത്. റിലയൻസ് ജിയോ 2 ജിബി ഡെയിലി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

249 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

249 രൂപയുടെ റിലയൻസ് ജിയോ പ്ലാനിൽ യൂസേഴ്സിന് പ്രതിദിനം 2 ജിബി ഡാറ്റയ്ക്ക് പുറമേ 100 ഫ്രീ എസ്എം.എസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ഫെസിലിറ്റിയും ലഭിക്കും. ആകെ 46 ജിബി മൊബൈൽ ഡാറ്റ ഓഫർ ചെയ്യുന്ന 249 രൂപയുടെ റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി 23 ദിവസമാണ്. 2 ജിബി പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാലും 64 Kbps വേഗതയിൽ മൊബൈൽ ഡാറ്റ ലഭ്യമാകും. ജിയോ ടി വി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കുള്ള ഫ്രീ ആക്‌സസും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നു.

ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്

299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ
 

299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റ ലഭിക്കുന്ന 299 രൂപയുടെ റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അൺലിമിറ്റഡ് ഫോൺ കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയ്ക്കൊപ്പം ജിയോ ടി വി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി മുതലായ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും 299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാനിലെ പ്രതിദിന ഡാറ്റ ബാലൻസ് അവസാനിച്ചാലും 64 Kbps വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും.

533 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

533 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

533 രൂപയുടെ റിലയൻസ് ജിയോ പാക്കേജിന്റെ വാലിഡിറ്റി 56 ദിവസമാണ്. ആകെ 112 ജിബി ഡാറ്റയും 533 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് വോയ്സ് കോളിങ് സൌകര്യവും പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന കാര്യം ഓർത്തിരിക്കുക.

എന്താ ബോറടിച്ചോ? ആമസോൺ ​പ്രൈം, ​ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ സൗജന്യമായി ലഭിക്കാനുള്ള വഴിയിതാഎന്താ ബോറടിച്ചോ? ആമസോൺ ​പ്രൈം, ​ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ സൗജന്യമായി ലഭിക്കാനുള്ള വഴിയിതാ

719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

ഒട്ടനവധി ജിയോ ഉപയോക്താക്കൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന മറ്റൊരു 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ ആണ് 719 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയുമായാണ് 719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ വരുന്നത്. FUP ഡാറ്റ പരിധി അവസാനിച്ചതിന് ശേഷം ഇന്റർനെറ്റ് സ്പീഡ് 64 Kbps ആയി കുറയും.

ജിയോ സിനിമ

ജിയോ ടി വി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി മുതലായ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും 719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫ‍‍ർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയവയും 719 രൂപയുടെ റിലയൻസ് ജിയോ പ്ലാനിന്റെ ഭാ​ഗമാണ്.

പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

2,879 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

2,879 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

ഒരു വർഷം ( 365 ദിവസം ) വാലിഡിറ്റിയുള്ള റിലയൻസ് ജിയോ പാക്കേജ് ആണ് 2,879 രൂപയുടേത്. ഈ പ്ലാനിലൂടെ ആകെ 730 ജിബി ഡാറ്റ ആണ് ഉപയോക്താവിന് ലഭിക്കുന്നത്. ഡെയിലി ഡാറ്റ ലിമിറ്റ് ആയ 2 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം, സ്പീഡ് 64 Kbps ആയി കുറയുന്നു.

ജിയോ പ്ലാൻ ഓഫർ

ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യവും ഡെയിലി 100 എസ്എംഎസുകളും 2,879 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. മിക്കവാറും ജിയോ യൂസേഴ്സിനും പര്യാപ്തമായ ഓഫറുകളാണ് ജിയോയുടെ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Best Mobiles in India

English summary
Reliance Jio, the country's largest telecom operator, offers several plans that offer 2 GB of data per day. Reliance Jio's 2GB offers are adequate plans for users with essential data usage. All these plans offer 100 SMS per day and free access to Jio apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X