സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

ലോകത്ത് തന്നെ ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന സ്ട്രീമിങ് സേവനങ്ങളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. കൊവിഡ് കാലത്താണ് നെറ്റ്ഫ്ലിക്സിന്റെ ജനപ്രീതി കൂടിയത്. നെറ്റ്ഫ്ലിക്സ് സർവീസിലേക്ക് ആക്സസ് നേടാൻ നേരിട്ടുള്ള പ്ലാനുകൾ കമ്പനി തന്നെ ഓഫർ ചെയ്യുന്നുണ്ട്. അതേ സമയം വിവിധ ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാനുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നു. ടെലിക്കോം കമ്പനികൾ തങ്ങളുടെ വിവിധ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് ഒപ്പമാണ് നെറ്റ്ഫ്ലിക്സ് ആക്സസ് ഓഫർ ചെയ്യുന്നത്.

എയർടെൽ

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ആകർഷകമായ നിരവധി ഒടിടി പ്ലാനുകളും ഓഫറുകളും എയർടെൽ തങ്ങളുടെ യൂസേഴ്സിന് നൽകുന്നുണ്ട്. എയർടെലും സെലക്റ്റ് ചെയ്ത ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളാണ് എയർടെൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായി വരുന്നത്. ഈ പ്ലാനുകളെക്കുറിച്ച് ഉള്ള വിശദ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

എയർടെൽ പ്രൊഫഷണൽ പ്ലാൻ ആണ് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ആദ്യത്തെ എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാൻ. പ്രതിമാസം 1,498 രൂപ നിരക്കിലാണ് എയർടെൽ പ്രൊഫഷണൽ പ്ലാൻ വരുന്നത്. പ്രതിമാസം 199 രൂപ വില വരുന്ന ബേസിക്ക് നെറ്റ്ഫ്ലിക്സ് പ്ലാനിലേക്കാണ് എയർടെൽ പ്രൊഫഷണൽ പ്ലാൻ ആക്സസ് തരുന്നത്. ഒരു സ്ക്രീൻ മാത്രമാണ് ഈ പ്ലാനിൽ സപ്പോർട്ട് ചെയ്യുന്നത്. എത് ഡിവൈസിലും ഇത് ഉപയോഗിക്കാനും സാധിക്കും.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

എയർടെൽ പ്രൊഫഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ
 

ഇത് കൂടാതെ, എയർടെൽ പ്രൊഫഷണൽ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 300 എംബിപിഎസ് ഡാറ്റ വേഗതയാണ് ലഭിക്കുക. അൺലിമിറ്റഡ് ഡാറ്റ ആക്സസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് എയർടെൽ പ്രൊഫഷണൽ പ്ലാൻ ഓഫർ ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോ, എക്സ്ട്രീം പ്രീമിയം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഷാ അക്കാഡമി, വിങ്ക് മ്യൂസിക്ക് എന്നിവയും എയർടെൽ പ്രൊഫഷണൽ പ്ലാനിന് ഒപ്പം ലഭിക്കുന്നു.

സൗജന്യ നെറ്റ്ഫ്ലിക്സ്

സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് ഓഫർ ചെയ്യുന്ന മറ്റൊരു എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് എയർടെൽ ഇൻഫിനിറ്റി പ്ലാൻ. പ്രതിമാസം 3,999 രൂപ വിലയിലാണ് എയർടെൽ ഇൻഫിനിറ്റി പ്ലാൻ വരുന്നത്. പ്രതിമാസം 649 രൂപ വില വരുന്ന പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനിലേക്കാണ് എയർടെൽ ഇൻഫിനിറ്റി പ്ലാൻ ആക്സസ് നൽകുന്നത്. ഒരേ സമയം നാല് സ്ക്രീനുകളിൽ വരെ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ കഴിയും.

നെറ്റ്ഫ്ലിക്സ്

ഒന്നിൽ കൂടുതൽ ഡിവൈസുകളിലും ഈ പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാൻ കഴിയും. അൾട്ര എച്ച്ഡി ക്വാളിറ്റി വീഡിയോ സ്ട്രീമിങും ഈ നെറ്റ്ഫ്ലിക്സ് പ്ലാനിൽ ലഭിക്കും. 1 ജിബിപിഎസ് വരെയുള്ള ഡാറ്റ സ്പീഡും ഇൻഫിനിറ്റി ബ്രോഡ്ബാൻഡ് പ്ലാനിൽ എയർടെൽ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് ഡാറ്റ ആക്സസും ഈ പ്ലാനിന് ഒപ്പം ലഭ്യമാണ്. അൺലിമിറ്റഡ് ലോക്കൽ ആൻഡ് എസ്ടിഡി കോളുകളും എയർടെലിന്റെ ഇൻഫിനിറ്റി ബ്രോഡ്ബാൻഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.

ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

എയർടെൽ പ്ലാൻ വഴി എങ്ങനെ നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാം

എയർടെൽ പ്ലാൻ വഴി എങ്ങനെ നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാം

നെറ്റ്ഫ്ലിക്സ് ആക്സസ് ഓഫർ ചെയ്യുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളെക്കുറിച്ചാണ് ഇത്രയും നേരം പറഞ്ഞത്. ഇനി ഇക്കൂട്ടത്തിൽ ഏതെങ്കിലും പ്ലാൻ സെലക്റ്റ് ചെയ്ത യൂസേഴ്സിന് എങ്ങനെ നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാം എന്ന് നോക്കാം. എയർടെൽ താങ്ക്സ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ കഴിയും. ഇതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ മതിയാകും.

ചെയ്യേണ്ടത് ഇത്ര മാത്രം

• ആദ്യം നിങ്ങളുടെ ഫോണിൽ എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

• ശേഷം " എൻജോയ് യുവർ റിവാർഡ്സ് " എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.

• തുറന്ന് വരുന്ന മെനുവിൽ നിങ്ങൾ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്ന നെറ്റ്ഫ്ലിക്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

• തുടർന്ന് ആക്റ്റിവേഷൻ പ്രോസസ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള പേജിലേക്ക് നിങ്ങൾ ഡയറക്റ്റ് ചെയ്യപ്പെടും.

• ഇവിടെ നിന്നും നിങ്ങൾക്ക് സൌജന്യമായി നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യാം.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

ടെലിക്കോം കമ്പനികളുടെ പ്ലാനുകൾക്ക് ഒപ്പമല്ലാതെ നെറ്റ്ഫ്ലിക്സ് നേരിട്ടും സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. നാല് പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ യൂസേഴ്സിനായി ഓഫർ ചെയ്യുന്നത്. മൊബൈൽ, ബേസിക്ക്, സ്റ്റാൻഡേർഡ്, പ്രീമിയം പ്ലാനുകളാണ് ഇവ. ഉപയോഗിക്കുന്ന സ്ക്രീനുകളുടെ എണ്ണം, വീഡിയോ ക്വാളിറ്റി എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പ്ലാനുകൾ കമ്പനി ഓഫർ ചെയ്യുന്നത്. ഈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

5ജി സ്പെക്ട്രം വില അംഗീകരിച്ച് ടെലിക്കോം മന്ത്രാലയം, ബാൻഡുകൾ നൽകുക 20 കൊല്ലത്തേക്ക്5ജി സ്പെക്ട്രം വില അംഗീകരിച്ച് ടെലിക്കോം മന്ത്രാലയം, ബാൻഡുകൾ നൽകുക 20 കൊല്ലത്തേക്ക്

149 രൂപ വിലയുള്ള മൊബൈൽ പ്ലാൻ

149 രൂപ വിലയുള്ള മൊബൈൽ പ്ലാൻ

• ഏറ്റവും നിരക്ക് കുറഞ്ഞ നെറ്റ്ഫ്ലിക്സ് പ്ലാൻ

• ഒരു മാസം വാലിഡിറ്റി

• മൊബൈലിലും ടാബ്ലറ്റിലും നെറ്റ്ഫ്ലിക്സ് ആക്സസ് ( 2 ഡിവൈസ് )

• 480 പി വീഡിയോ സ്ട്രീമിങ് ക്വാളിറ്റി

199 രൂപ വിലയുള്ള ബേസിക് പ്ലാൻ

199 രൂപ വിലയുള്ള ബേസിക് പ്ലാൻ

• ഒരു മാസം വാലിഡിറ്റി

• മൊബൈൽ, ടാബ്ലറ്റ്, ടിവി, കമ്പ്യൂട്ടർ എന്നിവയിൽ നെറ്റ്ഫ്ലിക്സ് ആക്സസ് ( 4 ഡിവൈസ് )

• 480 പി വീഡിയോ സ്ട്രീമിങ് ക്വാളിറ്റി

499 രൂപ വിലയുള്ള സ്റ്റാൻഡേർഡ് പ്ലാൻ

499 രൂപ വിലയുള്ള സ്റ്റാൻഡേർഡ് പ്ലാൻ

• ഒരു മാസം വാലിഡിറ്റി

• മൊബൈൽ, ടാബ്ലറ്റ്, ടിവി, കമ്പ്യൂട്ടർ എന്നിവയിൽ നെറ്റ്ഫ്ലിക്സ് ആക്സസ് ( 4 ഡിവൈസ് )

• 1080 പി റെസലൂഷൻ ഉള്ള വീഡിയോ സ്ട്രീമിങ് ക്വാളിറ്റി

ജിയോയെ നേരിടാൻ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോൺ ഐഡിയജിയോയെ നേരിടാൻ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോൺ ഐഡിയ

649 രൂപ വിലയുള്ള പ്രീമിയം പ്ലാൻ

649 രൂപ വിലയുള്ള പ്രീമിയം പ്ലാൻ

• ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നെറ്റ്ഫ്ലിക്സ് ഓഫർ

• ഒരു മാസം വാലിഡിറ്റി

• മൊബൈൽ, ടാബ്ലറ്റ്, ടിവി, കമ്പ്യൂട്ടർ എന്നിവയിൽ നെറ്റ്ഫ്ലിക്സ് ആക്സസ് ( 4 ഡിവൈസ് )

• 4കെ പ്ലസ് എച്ച്ഡിആർ റെസല്യൂഷൻ ഉള്ള വീഡിയോ സ്ട്രീമിങ് ക്വാളിറ്റി

Best Mobiles in India

English summary
The company itself offers direct plans to gain access to the Netflix service. At the same time, various telecom companies are giving Netflix access with their plans. Telecom companies offer Netflix access with their various prepaid, postpaid and broadband plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X