Jio Plans: ദിവസവും രണ്ട് ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാനുകൾ

|

40.5 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സർവീസ് പ്രൊവൈഡറാണ് റിലയൻസ് ജിയോ. രാജ്യത്തെ മൊബൈൽ യൂസേഴ്സിന് ഏറ്റവും മികച്ച 4ജി സേവനങ്ങൾ നൽകുന്ന സ്ഥാപനം കൂടിയാണ് ജിയോ. സ്വകാര്യ കമ്പനികളിൽ ഏറ്റവും ലാഭകരമായ ഓഫറുകൾ നൽകുന്നതും റിലയൻസ് ജിയോയാണ്. റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക (Jio Plans).

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ നൽകുന്ന 2 ജിബി പ്ലാനുകളിൽ ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള പ്ലാൻ ആണ് 249 രൂപയുടേത്. 23 ദിവസത്തെ വാലിഡിറ്റിയാണ് 249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം രണ്ട് ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിൽ മൊത്തം 46 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്.

പ്രതിദിന ഡാറ്റ പരിധി

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ സേവനങ്ങളിലേക്കുള്ള ആക്സസും 249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ നൽകുന്ന മറ്റൊരു 2 ജിബി പ്ലാൻ ആണ് 299 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം രണ്ട് ജിബി ഡാറ്റയും 299 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിൽ മൊത്തം 56 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്.

BSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾBSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ

പ്രതിദിന ഡാറ്റ പരിധി

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ സേവനങ്ങളിലേക്കുള്ള ആക്സസും 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പാക്ക് ചെയ്യുന്നു.

533 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

533 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

അൽപ്പം വാലിഡിറ്റി കൂടിയ ജിയോ 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ ആണ് 533 രൂപയുടേത്. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ വരുന്നത്. 56 ദിവസത്തെ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 112 ജിബി ഡാറ്റയാണ് 533 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്.

5ജിക്ക് പറപറക്കും സ്പീഡ്; വോഡാഫോൺ ഐഡിയയുടെ ബെംഗളൂരു 5ജി ട്രയലിൽ 1.2Gbps വേഗത5ജിക്ക് പറപറക്കും സ്പീഡ്; വോഡാഫോൺ ഐഡിയയുടെ ബെംഗളൂരു 5ജി ട്രയലിൽ 1.2Gbps വേഗത

കെബിപിഎസ്

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ സേവനങ്ങളും 533 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയാണ് 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 168 ജിബി 4ജി ഡാറ്റയും 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ലഭിക്കുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ബാക്കി ആനുകൂല്യങ്ങൾ എല്ലാം മുകളിൽ പറഞ്ഞ പ്ലാനുകൾക്ക് സമാനമാണ്.

BSNL: ഈ രീതിയിൽ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നോക്കിയിട്ടുണ്ടോ?BSNL: ഈ രീതിയിൽ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നോക്കിയിട്ടുണ്ടോ?

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ( ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ )

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ( ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ )

ഒടിടി സ്ട്രീമിങ് ആനുകൂല്യവുമായാണ് 799 രൂപ നിരക്കിൽ ഓഫർ ചെയ്യപ്പെടുന്ന ജിയോ പ്ലാൻ വരുന്നത്. പ്രതിദിനം രണ്ട് ജിബി ആനുകൂല്യവും 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന് ഒപ്പം ലഭിക്കും. ആകെ 112 ജിബി അതിവേഗ 4ജി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് യൂസേഴ്സിന് ലഭിക്കുന്നത്. പ്രതിദിന പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന കാര്യം മറക്കണ്ട.

ജിയോ ടിവി

ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ സേവനങ്ങൾക്ക് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസും 799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 499 രൂപ നിരക്കുള്ള ഒരു വർഷത്തെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. സൌജന്യ വോയ്സ് കോളുകൾ, ഡെയിലി 100 എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും.

1,066 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ( ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ )

1,066 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ( ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ )

1,066 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ലിമിറ്റിൽ ആകെ 173 ജിബി 4ജി ഡാറ്റയും ജിയോ ഓഫർ ചെയ്യുന്നു. 5 ജിബി അധിക ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. ഡിസ്നി പ്ലസ് സബ്സ്ക്രിപ്ഷൻ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ എല്ലാം 799 രൂപയുടെ ജിയോ പ്ലാനിന് സമാനമാണ്.

2,879 രൂപയുടെ രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

2,879 രൂപയുടെ രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

365 ദിവസത്തെ വാലിഡിറ്റിയാണ് 2879 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ വീതം ഒരു വർഷത്തേക്ക് 730 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. സൌജന്യ വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം യൂസേഴ്സിന് ലഭിക്കും.

VI Plans: പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ VI Plans: പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ "ഏഴൈ തോഴൻ" പ്ലാനുകൾ

ജിയോ സിനിമ

ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ സേവനങ്ങൾ മാത്രമാണ് 2,879 രൂപയുടെ രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. മറ്റൊരു അധിക ആനുകൂല്യവും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നില്ല. ഇത്രയും പ്ലാനുകളാണ് 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ എന്ന നിലയിൽ ജിയോ നൽകുന്നത്. നിരക്ക് കുറഞ്ഞ ഏതാനും ജിയോഫൈബർ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

399 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

399 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്കുള്ള സേവനം നൽകുന്നു. ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ഒരുമിച്ച് സെലക്റ്റ് ചെയ്യാം. 30 എംബിപിഎസ് വേഗതയാണ് ഈ ബേസിക്ക് പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 399 രൂപ എന്നത് ജിഎസ്ടി ഉൾപ്പെടുത്താത്ത നിരക്കാണെന്ന് അറിഞ്ഞിരിക്കുക. ഒടിടി ആനുകൂല്യങ്ങളൊന്നും വരുന്നില്ല. കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാന്റ് കണക്ഷൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാം.

499 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

499 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

499 രൂപ വിലയുള്ള ജിയോഫൈബർ പ്ലാനും 399 രൂപ പ്ലാനും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. 100 രൂപ അധികം നൽകിയാൽ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് സൌജന്യമായി ലഭിക്കും. ഈ പ്ലാനും ആറ് മാസം, ഒരു വർഷം എന്നിങ്ങനെ സെലക്റ്റ് ചെയ്യാം. വരിക്കാർക്ക് 30 എംബിപിഎസ് വേഗത ലഭിക്കും. അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നു. സൌജന്യ കോളുകളും ലഭിക്കും. 400ൽ അധികം ടിവി ചാനലുകളിലേക്ക് സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനിനൊപ്പം യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂമീ, ജിയോസാവൻ എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനുകളെല്ലാം ലഭിക്കും.

599 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

599 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ

ഈ പ്ലാനും 399 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ തന്നെ നൽകുന്നു. വരിക്കാർക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനുകൾ സൌജന്യമായി ലഭിക്കും. 200 രൂപ അധികം നൽകിയാൽ 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ അധികം ലഭിക്കുന്നു. പുതിയ ഉപയോക്താക്കൾക്ക് ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ സെലക്റ്റ് ചെയ്യാം. 30 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നു. 550ൽ അധികം ടിവി ചാനലുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയി, യൂണിവേഴ്സൽ+, എഎൽടി ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോ സിനിമ, ജിയോ സാവൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനും ലഭിക്കുന്നു.

Best Mobiles in India

English summary
Reliance Jio is the largest telecom service provider in the country with 40.5 crore subscribers. Jio is also the company that provides the best 4G services to mobile users in the country. Reliance Jio also offers the most lucrative offers among private companies. Learn about the 2GB daily data plans offered by Reliance Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X