5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?

|

5ജി(5G) സേവനം ജനങ്ങളിലേക്ക് ചെറിയരീതിയിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇതുവരെ നാം കണ്ട ഡാറ്റ വേഗതയല്ല ഇനി കാണാൻ പോകുന്നത് എന്നതിന്റെ ആദ്യഘട്ട സൂചനകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. 5ജി വ്യാപകമാകുമ്പോഴേക്ക് 5ജി ഉപയോഗപ്പെടുത്തിയുള്ള കൂടുതൽ സൗകര്യങ്ങളും ജനങ്ങളിലേക്ക് എത്തപ്പെടും. ഇപ്പോൾ 5ജി പ്രാഥമിക ഘട്ടത്തിൽ മാത്രമാണ് എത്തി നിൽക്കുന്നത്. എല്ലാവരിലേക്കും 5ജി എത്തുന്ന അ‌വസരത്തിൽ 5ജിയുടെ കൂടുതൽ സാധ്യതകളും നമുക്കു മുന്നിൽ തുറക്കപ്പെടും. 5ജി എത്തുമ്പോൾ സാധാരണക്കാരിൽ എന്ത് പ്രയോജനമാണ് ലഭിക്കുക എന്ന് നോക്കാം.

 

അ‌തിവേഗ ഡൗൺലോഡിങ്

അ‌തിവേഗ ഡൗൺലോഡിങ്

5ജി കൊണ്ട് സാധാരണക്കാർക്ക് ഏറ്റവുമധികം ഗുണം ഉണ്ടാകുക ഡൗൺലോഡിങ്ങിന് ആണെന്ന് പറയാം. ഏത്ര വലിയ ഫയലും സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ 5ജി ഉപഭോക്താക്കൾക്ക് സാധിക്കും. നിലവിൽ ലഭിക്കുന്ന 4ജിയുമായി താരതമ്യം ചെയ്താൽ നൂറ് മടങ്ങ് വേഗമാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. 4ജിയിൽ ഡാറ്റാ ഡൗൺലോഡിങ് വേഗം സെക്കൻഡിൽ 10-20 എംബി ആണെങ്കിൽ 5ജിയിൽ ഇത് സെക്കൻഡിൽ 1ജിബി ആണ്.

5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ

ആരോഗ്യസംരക്ഷണം

ആരോഗ്യസംരക്ഷണം

ഒട്ടനവധി ആരോഗ്യപരിപാലന സംവിധാനങ്ങളോടെയാണ് ഇന്നത്തെ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തുന്നത്. ഇസിജി, ഹാർട്ട്ബീറ്റ് റേറ്റ്, ബ്ലഡ് പ്രഷർ, ഓക്സിജൻ നില എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തെ സസൂക്ഷ്മം വിലയിരുത്തുന്ന നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചുകളിലുണ്ട്. എന്നാൽ ഇവയെല്ലാം നന്നായി പ്രവർത്തിക്കണമെങ്കിൽ മികച്ച ഡാറ്റ ഉറപ്പുവരുത്തണം. ഇസിജി അ‌ടക്കമുള്ളവ വിശകലനം ചെയ്യാനും ഹൃദയാഘാതം ഉണ്ടാകും മുൻപ് മുന്നറിയിപ്പ് നൽകാനും 5ജിയുടെ ഡാറ്റാ​വേഗം പ്രയോജനപ്പെടും.

അ‌ടിയന്തര സാഹചര്യം
 

4ജി സ്പീഡിൽ കാര്യങ്ങൾ വിശകലനം ചെയ്ത് വരുമ്പോഴേക്കും ആള് അ‌പകടനിലയിലായിട്ടുണ്ടാകും. അ‌തിനാൽ 5ജിയുടെ വേഗം ജീവൻ നിലനിർത്തുന്നതിലുൾപ്പെടെ നിർണായകമാകുന്നു. കൂടാതെ എന്തെങ്കിലും അ‌ടിയന്തര സാഹചര്യം ഉണ്ടായാൽ ജിപിഎസ് സഹായത്താൽ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് അ‌ടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാനും 5ജി വേഗം സഹായകമാകും.

ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നുഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

ഓൺ​ലൈൻ ഗെയിമിങ് ഇനി വേറെ ലെവൽ

ഓൺ​ലൈൻ ഗെയിമിങ് ഇനി വേറെ ലെവൽ

യുവാക്കളുടെ ഇന്നത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് ഓൺ​ലൈൻ ഗെയിമിങ്. ഒരുപാട് പേർ ഒരേസമയം ഓൺ​ലൈൻ ഗെ​യിമിങ്ങിൽ ഏ​ർപ്പെട്ടിരിക്കുന്നതിനാൽ കുറഞ്ഞ വേഗതയുള്ള ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ അ‌ത് ഗെയിമിനെയും അ‌തിന്റെ രസത്തെയും കാര്യമായി തടസപ്പെടുത്താറുണ്ട്. ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന ആളുമായും ചേർന്ന് ഓൺ​ലൈൻ ഗെയിം ആസ്വദിക്കാൻ 5ജിയുടെ വേഗത നിങ്ങളെ പ്രാപ്തനാക്കും. ഇന്നത്തെ കുറഞ്ഞ വേഗതയിലുള്ള ഡാറ്റയുമായി നടത്തുന്ന ഗെയിമിങ് ആയിരിക്കില്ല, വേറെ ലെവൽ പെർഫോമൻസാണ് 5ജി നിങ്ങൾക്ക് സമ്മാനിക്കുക. ഗെയിമിങ് രംഗത്ത് വൻ കുതിച്ചുചാട്ടങ്ങൾക്ക് 5ജി വഴിതുറക്കും എന്നതിൽ സംശയമില്ല.

വിദ്യാഭ്യാസം ഇനി കൂടുതൽ ​ഹൈടെക്

വിദ്യാഭ്യാസം ഇനി കൂടുതൽ ​ഹൈടെക്

വിദ്യാഭ്യാസ രംഗത്തും ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ 5ജിക്ക് സാധിക്കും. അ‌തിന്റെ ഉദാഹരണമാണ് 5ജി ഉദ്ഘാടനവേദിയിൽ നാം കണ്ടത്. ജിയോയുടെ 5ജി ഉപയോഗിച്ച് മും​ബൈയിലെ സ്കൂളിലുള്ള ഒരു അ‌ധ്യാപിക മഹാരാഷ്ട്രയുടെയും ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലുള്ള വിദ്യാർഥികളുമായി സംവദിക്കുകയും ക്ലാസ് എടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അ‌ടക്കം അ‌തിന് സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ ദൂര-കാല വ്യത്യാസമില്ലാതെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എല്ലാവരിലേക്കും എത്തുമെന്നും അ‌തിൽ വലിയൊരു പങ്ക് വഹിക്കാൻ 5ജിക്ക് സാധിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

ഇഷ്ടമുള്ളതെന്തും ഇനി ഉടനടി ​കൈയിൽ

ഇഷ്ടമുള്ളതെന്തും ഇനി ഉടനടി ​കൈയിൽ

ഇനി ഏത് ആപ്പ് ഡൗൺലോഡ് ചെയ്തും ഇഷ്ടമുള്ള സാധനങ്ങൾ നിങ്ങൾക്ക് ഓൺ​ലൈനിൽ ഓഡർചെയ്യാം. മണിക്കൂറുകൾക്ക് അ‌കം അ‌വ നിങ്ങളെത്തേടി എത്തും. ഓൺ​ലൈൻ വ്യാപാരം കൂടുതൽ സുഗമമാക്കാൻ 5ജി സേവനങ്ങൾക്ക് സാധിക്കും. കൂടാതെ പർച്ചേസിങ് മെച്ചപ്പെടുത്താനും 5ജി സഹായിക്കും. കുറച്ചുനാൾകൂടി കഴിഞ്ഞാൽ നിങ്ങൾ നേരിട്ട് കടയിൽ പോകുന്നത് തീരെ കുറയും. കാരണം എല്ലാം ഓൺ​ലൈനിൽ ലഭ്യമാകും. എന്നാൽ 5ജി ഫോൺ ഉടമകൾക്ക് ഇപ്പോൾത്തന്നെ പുറത്തുപോകാതെ വേഗത്തിൽ ഇഷ്ടമുള്ളവ വാങ്ങാൻ സാധിക്കും. മെഷീൻ വിഷൻ ടെക്നോളജി ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് കാർഡിൽനിന്നോ യുപിഐ വാലറ്റിൽനിന്നോ പണം ഈടാക്കാനും അ‌തിന്റെ മെസേജ് നിങ്ങളിലേക്ക് എത്തിക്കാനും സാധിക്കും. ഇതുവഴി നിങ്ങളുടെ പർച്ചേസിങ് ​സമയം ഏറെ ലാഭിക്കാൻ സാധിക്കും.

വീഡിയോ കോൺഫറൻസ് മെച്ചപ്പെടുത്തും

വീഡിയോ കോൺഫറൻസ് മെച്ചപ്പെടുത്തും

വീഡിയോ ​കോൺഫറൻസ് സംവിധാനം മുമ്പ്തന്നെ ഉണ്ടായിരുന്നെങ്കിലും കോവിഡിന്റെ സമയത്താണ് നാം കൂടുതലായി വീഡിയോ കോൺഫറൻസ് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീടത് ഓഫീസുകളിലും ജീവനക്കാർക്കിടയിലും സജീവമായി. എന്നാൽ കുറഞ്ഞ ഡാറ്റാ ​വേഗം പലപ്പോഴും വീഡിയോ കോൺഫറൻസുകൾക്ക് വെല്ലുവിളിയാകാറുണ്ട്. 5ജി എത്തുന്നതോടുകൂടി ​ഓഡിയോയിലും വീഡിയോയിലും നേരിട്ടിരുന്ന എല്ലാ തടസങ്ങളും മാറ്റിനിർത്തിക്കൊണ്ടുള്ള വീഡിയോ കോൺഫറൻസിങ് ആസ്വദിക്കാം.

19,000 രൂപ വരെ ഡിസ്കൌണ്ട്; വൻ വിലക്കുറവിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം ആമസോണിൽ നിന്നും19,000 രൂപ വരെ ഡിസ്കൌണ്ട്; വൻ വിലക്കുറവിൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം ആമസോണിൽ നിന്നും

എയർ​ഫൈബർ വീടുകളിലേക്ക്

എയർ​ഫൈബർ വീടുകളിലേക്ക്

മിക്ക വീടുകളിലും ഫൈബർ ഇന്റർനെറ്റ് സബ്സ്ക്രിപ്ഷൻ ആണ് ഇപ്പോഴുള്ളത്. ഇത് ഒരു ​വൈ​ഫൈയുമായി കണ്ക്ട് ചെയ്തുകൊണ്ടാകും കുടുംബാംഗങ്ങൾ ഉപയോഗിച്ചുവരുന്നത്. എന്നാൽ സമീപത്ത് ബ്രോഡ്ബാൻഡ് സേവന ദാതാവ് ഇല്ലാത്തതിനാലോ, ​ഫൈബർ കണക്ഷൻ എത്താൻ ഭൂമിശാസ്തപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാലോ ഇന്റർനെറ്റ് സേവനം ആസ്വദിക്കാൻ കഴിയാതെ പോകുന്ന നിരവധി ആളുകൾ ഉണ്ടാകും. അ‌വർക്ക് ആശ്വാസമേകാൻ 5ജിക്ക് സാധിക്കും. ഇതിനായി ജിയോ എയർ​ഫൈബർ എന്ന വയർലെസ് 5ജി സേവനം അ‌വതരിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ള വീടുകളിലെല്ലാം 5ജി തടസങ്ങളില്ലാതെ എത്തിക്കാൻ ഇതുവഴി സാധിക്കും.

ഓഗ്മെന്റഡ് റിയാലിറ്റി

ഇവയൊക്കെ കൂടാതെ പുത്തൻ സാങ്കേതിക വിദ്യകൾ 5ജിയുടെ കരുത്തിൽ എത്താൻ പോകുന്നുമുണ്ട്. കാഴ്ചയുടെ മായികലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഓഗ്മെന്റഡ് റിയാലിറ്റി(AR), വെർച്വൽ റിയാലിറ്റി (VR) എന്നിവ ആസ്വദിക്കാനും 5ജി ഏറെ നിർണാകയമാകും. കുറഞ്ഞ ഡാറ്റാവേഗം ഇവയുടെ രസം കളയുകയും യഥാർഥ അ‌നുഭവം നഷ്ടപ്പെടുത്തുകയും ചെയ്യും. 5ജി എത്തുന്നതോടുകൂടി ആ പ്രശ്നത്തിന് പരിഹാരമാകും. വെർച്വൽ ടൂറിസ്റ്റ് ആകർഷണങ്ങൾ, മ്യൂസിയം ടൂറുകൾ തുടങ്ങിയവ നമ്മുടെ സ്മാർട്ട്ഫോണിൽനിന്ന് തന്നെ ആസ്വദിക്കാൻ 5ജി സഹായിക്കും. ഇത്തരത്തിൽ അ‌നന്ത സാധ്യതകളാണ് 5ജി വാഗ്ദാനം ചെയ്യുന്നത്.

ഓപ്പോ എൻകോ എക്സ്2: ഏറ്റവും പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ദീപാവലി സമ്മാനംഓപ്പോ എൻകോ എക്സ്2: ഏറ്റവും പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ദീപാവലി സമ്മാനം

Best Mobiles in India

English summary
5G service is starting to reach the masses in a small way. Early indications are also emerging that the data speeds we have seen so far are not going to be what we are going to see. Currently, 5G is only in its initial stages. When 5G reaches everyone, we know what benefits the common man will get.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X