Home
News

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗം നിലവിൽ 80 ശതമാനത്തിലധികമാണെന്ന് റിപ്പോർട്ടുകൾ കണക്കാക്കുന്നു. പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരും സ്മാർട്ഫോൺ ഉപയോഗിക്കുന്നുണ്ട്. കൊറോണ ആയിരുന്നിട്ടും കേരളത്തിൽ സ്മാർട്ഫോൺ വിൽപന താഴ്ന്നിട്ടില്ല. എന്നാൽ, 2020 സാംസങിന് മികച്ച വർഷമാണ് എന്ന വാർത്തയാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. സാംസങിന്റെ മിഡ് റേഞ്ച് സ്മാർട്ഫോണായ സാംസങ് ഗാലക്‌സി എ 51 ആണ് കേരളത്തിൽ ഏറ്റവുമധികം വില്പന നേടിയ സ്മാർട്ട്ഫോൺ.

കേരളത്തിൽ സ്മാർട്ഫോൺ ഉപയോഗം

ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഷവോമി റെഡ്മി 8, സാംസങ് ഗാലക്സി എസ് 20 + എന്നിവയാണ് കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റു സ്മാർട്ട്ഫോണുകൾ. ഗെയിമിംഗ് ഫോണുകൾക്കും കേരളത്തിൽ വൻ ഡിമാൻഡാണ്. യുവാക്കളുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ ഗെയിമിംഗ് ഫോണുകളുടെ വില്പന വർദ്ധിക്കുന്നതിൽ അതിശയിക്കാനില്ല. കേരളത്തിൽ സ്മാർട്ഫോൺ ഉപയോഗം വർധിക്കുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നത് ഇന്റർനെറ്റ് ഉപയോഗം തന്നെയാണ്.

കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗം

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗം കേരളത്തിലാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ടെക്നോളജി മേഖലയെ നിരീക്ഷിക്കുന്ന മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്‌ഫോൺ ഉപയോഗമുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ മൊബൈൽ ഫോൺ ഉപയോഗം നിലവിൽ 80 ശതമാനത്തിലധികമാണെന്ന് കണക്കാക്കപ്പെടുന്നു. മുൻനിര മൊബൈൽ ഫോൺ കമ്പനികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കേരളം.

വിവോ

അവസാനമായി നടത്തിയ സർവേയിൽ അറിയുവാൻ കഴിയുന്നത്, 94 ശതമാനം ഉയർന്ന സാക്ഷരതാ സംസ്ഥാനമുള്ള കേരളമാണ് മൊബൈൽ ഉപയോഗിക്കുന്നതിൽ ഒന്നാം സ്ഥാനത്ത്. 62 ശതമാനം മൊബൈൽ ഹാൻഡ്‌സെറ്റുകളും സ്മാർട്ട്‌ഫോണുകളാണ് കേരളത്തിൽ. 79 ശതമാനം സാക്ഷരതാ നിരക്ക് വരുന്ന ഗുജറാത്തിലെ മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ അമ്പത്തിയാറ് ശതമാനവും സ്മാർട്ട്‌ഫോണുകളാണ്. ദില്ലി, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും റാങ്കുകളിൽ വരുന്നു. നിലവിൽ, കേരളത്തിൽ സ്മാർട്ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ നല്ലരീതിയിൽ വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. കേരത്തിൽ കൂടുതലായി ഉപയോഗിക്കുന്ന സ്മാർട്ഫോണുകളും സ്മാർട്ഫോൺ ബ്രാൻഡുകളും നമുക്ക് പരിചയപ്പെടാം.

സാംസങ് ഗാലക്‌സി

​റിയൽമി 5 ഐ, ​റെഡ്മി നോട്ട് 7 പ്രൊ, റിയൽമി 5, ​റെഡ്മി നോട്ട് 7 എസ്, ​റിയൽമി 3 പ്രോ, ​സാംസങ് ഗാലക്‌സി എം 30, സാംസങ് ഗാലക്‌സി എം 20, ​ഇൻഫിനിക്സ് എസ് 5 പ്രോ, റിയൽമി 5 എസ്, വിവോ യു 10 എന്നിവയാണ് ഈ വർഷം വിറ്റുപോയ സ്മാർട്ഫോണുകൾ. സാംസങ് തന്നെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സ്മാർട്ഫോൺ ബ്രാൻഡ്. നൽകുന്ന വിലയ്ക്ക് മുതലാകുന്ന ഒരു മികച്ച സ്മാർട്ഫോൺ ബ്രാൻഡാണ് സാംസങ്. അതുകൊണ്ടു തന്നെ കേരളത്തിൽ നല്ല രീതിയിൽ സാംസങ് സ്മാർട്ഫോണുകൾ വർധിക്കുന്നു. രണ്ടാമതായി ഷവോമിയാണ് പട്ടികയിൽ വരുന്നത്. ബജറ്റ് സ്മാർട്ഫോണുകൾക്ക് ഷവോമി നല്ലൊരു ഓപ്ഷനാണ്. മൂന്നാമതായി വിവോയാണ് മുന്നിട്ട് നിൽക്കുന്നത്. ക്യാമറ സവിശേഷതയിൽ ശ്രദ്ധ പുലർത്തുന്ന ആളുകൾക്ക് വിവോ നല്ലൊരു ഓപ്ഷനാണ്.

യുവാക്കളാണ് പ്രധാന സ്മാർട്ഫോൺ ഉപയോക്താക്കൾ

ഗെയിമിങ് ഒരു പ്രധാന വിനോദമാക്കി മാറ്റിയിരിക്കുന്ന യുവാക്കളാണ് കേരളത്തിൽ വരുന്ന പ്രധാന സ്മാർട്ഫോൺ ഉപയോക്താക്കൾ. കേരളത്തിൽ ഗെയിമിങ്‌ ഒരു പ്രധാന ഹോബിയാണ്, പ്രത്യകിച്ചും യുവാക്കൾക്കിടയിൽ. അതുകൊണ്ടുതന്നെ മൊബൈൽ ഗെയിമിങ്ങിനായി യുവാക്കൾ പോക്കോ, റീയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ വരുന്ന സ്മാർട്ഫോണുകൾ വാങ്ങുന്നുണ്ട്. ഇന്ത്യയിൽ, ഏറ്റവും കൂടുതൽ സ്മാർട്ഫോൺ ഉപയോക്താക്കൾ കേരളത്തിലാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ബജറ്റ് സ്മാർട്ഫോണുകളെയാണ് കേരളത്തിൽ കൂടുതൽ ആളുകളും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സാംസങ് സ്മാർട്ഫോണുകൾക്ക് കേരളത്തിൽ ഇത്രേയും ഡിമാൻഡ്.

Best Mobiles in India

English summary
The other best-selling smartphones are the Xiaomi Redmi 8 and the Samsung Galaxy S20 +. Gaming phones are also in high demand in Kerala. In Kerala, which has the largest number of young people, it is not surprising that sales of gaming phones are on the rise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X